തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

ഒരു ചർച്ച                                                                    

 

Narayanan Mothalakottam : രണ്ടു ചക്രവര്‍ത്തിമാര്‍…. അനുകരിക്കാന്‍ ആവാത്ത തികച്ചും സ്വന്തം ശൈലി രൂപപെടുതിയ കുലപതിമാര്‍.

Sreevalsan Thiyyadi : ഇത് കോട്ടക്കല്‍ ഉത്സവത്തിന് പണ്ട് നടന്നിട്ടുള്ള ഒരു ഐതിഹാസിക തായമ്പകയല്ലേ? ഈ ചിത്രം അക്കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനം ആയി വന്നിരുന്നു. ഓര്‍മ ശരിയെങ്കില്‍ ഇവിടെ മെമ്പര്‍ ആയ Madhavan Kuttyയെട്ടന്‍ എഴുതിയതാണ്. (ഇനി അല്ലെങ്കിലും ഒരു സംഗതി പറയട്ടെ: ഇവര്‍ തമ്മില്‍ നടന്ന കലാപരമായ യുദ്ധത്തില്‍ പല്ലാവൂര്‍ അപ്പു മാരാര്‍ ആയിരുന്നു അന്തിമവിജയി എന്നാണ് [മലമക്കാവ് സമ്പ്രദായം വലിയ കമ്പമുള്ള] മാധവന്‍കുട്ടിയേട്ടന്‍ [രഹസ്യമായെങ്കിലും] അഭിപ്രായപ്പെട്ടിട്ടുള്ളത്.)

Harikumaran Sadanam:  അതെ എപ്പോഴും ചരക്കു മിടുക്കിനു മേല്‍ ചെട്ടിമിടുക്കിനു മേൽകോയ്മ വരാറുണ്ട്.(ചരക്കിന് അഭിനയിക്കാനും മറ്റും പറ്റില്ലല്ലോ ചെട്ടിക്കു അത് പറ്റും താനും)

Harikumaran Sadanam: അപ്പു മാരാരെ  മോശപ്പെടുത്തിയതല്ല. അപ്പു മാരാരുടെ  തായമ്പക കേട്ടാല്‍ കൊട്ടിനെക്കാള്‍ മനസ്സില്‍ തങ്ങുക അദ്ദേഹത്തിന്റെ രൂപമാണ്.തൃത്താലയുടെ തായമ്പക കേട്ടാല്‍ കലാകാരന്‍ മനസ്സില്‍ തങ്ങില്ല പക്ഷെ തായമ്പക മനസ്സില്‍ നിന്ന് പോകില്ല.

Narayanettan Madangarli : വിവാദം അല്ലെങ്ങില്‍... കലശൽ കൂട്ടാൻ താല്പര്യം ഇല്ല്യ. ഈ പറഞ്ഞത് ശരിയാണ്. അരങ്ങു കൊഴുപ്പിക്കാനും മറ്റും അപ്പു മാരാർക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്.

Harikumaran Sadanam: അതെ''' പൊതുജന ഹിതായ പൊതുജന സുഖയാ '' പോതുജനമോ?

Sreevalsan Thiyyadi : പ്രതിഭാധനരുടെ ചെറിയ pastime അറിയാന്‍ രസമാണ്. അപ്പു മാരാരെ കുറിച്ച് (മരണശേഷം) ടീവിയില്‍ വന്ന ഒരു ഫീച്ചറില്‍ കണ്ടതാണ്. മാരാര്‍ താമസിച്ചിരുന്ന പഴമ്പാലകോട്ടെ (ഭാര്യ)വീട്ടിനടുത്ത് താമി എന്നൊരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് ആണ്.

കറുത്തു മെലിഞ്ഞ ഇദ്ദേഹം നല്ല കിഴക്കന്‍ പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു: "ഉച്ചക്ക് ഊണു കഴിഞ്ഞാ ചെല ദിവസം മൂപ്പര് എന്റെ എറേത്തു വന്ന് 'നായും പുലീം' (ഒരുതരം പകിടകളിയാവണം) കളിക്കും. ജയിച്ചാ വല്യ ഉല്സാഹോണ്. കളി കണ്ടിരിക്കണ കുട്ട്യോളോട് പറയും: 'നിയ്ക്കൊരു ചായ മേടിച്ചു കൊണ്ടാ...താമിക്കും വാങ്ങിക്കോ ഒന്ന്. നെങ്ങളും കുടിച്ചോളിന്‍...' അല്ലാ, തോറ്റ ദിവസാണെങ്കെ മൂപ്പര് പിന്നെ കൊറച്ചു നേരത്തേക്ക് ഒന്നും മിണ്ടി‍ല്യ...വല്യ ആളല്ലേ..." 

Srikrishnan Ar: Ramachandran Keli സംവിധാനം ചെയ്ത “കാലം” എന്ന (അപ്പുമാരാരെപ്പറ്റിയുള്ള) documentary film -ൽ ഉള്ളതാണ്‌ Sreevalsan Thiyyadi സൂചിപ്പിച്ച അനുസ്മരണം.Read more: തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

തോറ്റംപാട്ടിന്റെ ഘടന

തോറ്റംപാട്ടിന്റെ ഘടന

പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-നാല്  

ഭാഗം-മൂന്ന് : തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

തോറ്റം പാട്ടിനെക്കുറിച്ചുള്ള പ്രാഥമിക വിവരണങ്ങൾ കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചു. തെയ്യം എന്ന അനുഷ്ഠാനത്തിൽ തോറ്റം പാട്ടിന്റെ പ്രാധാന്യവും  ധർമ്മവുമാണ് അവിടെ സാമാന്യേനെ വിവരിച്ചത്. എന്നാൽ തോറ്റം പാട്ടിന്റെ  ഘടന കൂടി പരിശോധിച്ചെങ്കിൽ മാത്രമേ ഈ ഒരു വിഷയത്തെക്കുറിച്ചുള്ള പഠനം പൂര്ത്തിയാകുകയുള്ളൂ. തോറ്റത്തിനു വിവിധ ഘട്ടങ്ങളിൽ വിവിധ ധർമ്മങ്ങൾ ഉണ്ട് എന്ന് കാണാം. തെയ്യത്തിന്റെ ഓരോ ഘട്ടത്തിലും അതിനു ഓരോ ധർമ്മങ്ങൾ ആണ്. ആ ധർമ്മങ്ങൾ അനുസരിച്ച് ഓരോന്നിനെയും തോറ്റം പാട്ടിന്റെ വിവിധ അവാന്തര വിഭാഗങ്ങൾ ആയി തരം തിരിക്കാം. അവ അത് സംഭവിക്കുന്ന കാലത്തിന്റെ അനുക്രമത്തിൽ താഴെ കൊടുക്കുന്നു.

1) വരവിളി  ഒന്നും രണ്ടും ,  2) അയ്യടി  (അഞ്ചടി) , 3) നീട്ടുകവി , 4)  താളവൃത്തം ,  5) തോറ്റം , 6) മൂന്നാം വരവിളി ,7) പൊലിച്ച് പാട്ട് , 8) ഉറച്ചിൽ തോറ്റം ,

ഇതിൽ മൂന്നു വരവിളികളും  മുമ്പസ്ഥാനവും അചരങ്ങൾ അഥവാ സ്ഥിരങ്ങൾ ആയും അഞ്ചടി തൊട്ട് ഉറച്ചിൽ തോറ്റം വരെയുള്ളവയെ ചരങ്ങൾ ആയും പരിഗണിക്കാം.  ചരങ്ങൾ ആയവയിൽ വേണമെങ്കിൽ കൂട്ടലും കുറയ്ക്കലും ആകാം, സമയ ദൌർലഭ്യത്തിനനുസരിച്ച് വേണമെങ്കിൽ ചുരുക്കലുകൾ ആകാം, പുതിയ രചനകൾ ചേർക്കാം, പാട്ടിലെ വിഷയത്തിന്റെ കാര്യത്തിലോ ശീലുകളുടെ കാര്യത്തിലോ ചട്ടകൂടുകൾ ഉണ്ട് എങ്കിലും ഈ ഘട്ടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലെക്ക് പോകുവാൻ തോട്ടം പാട്ടുകാർക്ക് സ്വാതന്ത്ര്യം ഉണ്ട്. മാക്കപ്പോതിയുടെ തോറ്റം പൂർണ്ണമായി ആലപിക്കുവാൻ 10 മണിക്കൂർ വരെ എടുക്കും. അത്ര ദീർഘമാണ് അത്. അതേപോലെ തന്നെയാണ് വിഷ്ണുമൂർത്തിയുടെ തോറ്റവും മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതാണ്. എന്നാൽ വളരെയേറെ തെയ്യങ്ങൾ ഉള്ള കാവുകളിൽ സമയ ദൌർല്ലഭ്യം വലിയ ഒരു ഘടകമാണ്. സ്വാഭാവികമായും ചെറിയ ചുരുക്കലുകൾ ഈഘട്ടത്തിൽ വേണ്ടി വരും എന്നതിനാലാണ് ചരങ്ങളിലെ സ്വാതന്ത്ര്യം തോറ്റം പാട്ടുകാരനിൽ നിക്ഷിപ്തം ആയിരിക്കുന്നത്.Read more: തോറ്റംപാട്ടിന്റെ ഘടന

വടക്കുപുറത്തുപാട്ട്

വടക്കുപുറത്തുപാട്ട്

മണി വാതുക്കോണം                                                                                                         12 വർഷങ്ങൾ കൂടുമ്പോൾ 12 ദിവസങ്ങളിലായി വൈക്കം ക്ഷേത്രത്തിൽ വടക്കുഭാഗത്തായി ഭഗവതി(ഭദ്രകാളി)യുടെ കളമെഴുതി പാട്ടുനടത്തുന്ന പതിവുണ്ട്. ഇതിനെയാണ് 'വടക്കുപുറത്തുപാട്ട്' എന്ന് അറിയപ്പെടുന്നത്. ഇത് തുടങ്ങിയത് ഏതുകാലത്താണ് എന്ന് അറിവില്ല, തുടങ്ങുവാൻ കാരണമായി പറയപ്പെടുന്ന ഐതീഹ്യം ഇങ്ങിനെയാണ്. ഒരു കാലത്ത് വൈക്കം ദേശത്ത്(വടക്കുംകൂർ രാജ്യം) വസൂരിമുതലായ ദീനങ്ങൾ പടർന്നുപിടിച്ചു. മാസങ്ങൾ പലതുകഴിഞ്ഞിട്ടും ദീനങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഒരു കുറവും കാണാനും ഇല്ലാതായതിനാലും, വളരെയധികം പ്രജകൾ മൃതിയടഞ്ഞതിനാലും രാജാവ് വളരെ വ്യാകുലനായി. ദൈവജ്ഞന്റെ പ്രശ്നവിധിപ്രകാരം വ്യാധിനിവാരണത്തിനായി വടക്കുംകൂർ രാജൻ കൊടുങ്ങലൂരിൽ പോയി ഭഗവതീഭജനം ആരംഭിച്ചു. മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടുള്ള വടക്കുംകൂറിന്റെ ഭജനം ഒരു മണ്ഡലക്കാലം(41ദിവസങ്ങൾ) പിന്നിട്ടപ്പോൾ വസൂരി ആദിയായുള്ള വ്യാധികളെ നിവാരണം ചെയ്യാൻ കഴിവുള്ളവളും, ഭക്താനുഗ്രഹദായിനിയുമായ ശ്രീകുരുബകാവിലമ്മ(കൊടുങ്ങലൂർ ഭഗവതി) സ്വപ്നദർശ്ശനം നൽകി. സ്വദേശത്തേയ്ക്കു മടങ്ങിപോയി ദു:ഖനിവാരണാർദ്ധം വൈക്കത്ത് മതിൽക്കകത്ത് വടക്കുഭാഗത്ത് പ്രത്യേകം നെടുമ്പുരകെട്ടി ആർഭാടമായി, തന്നെ വിചാരിച്ചുകൊണ്ട് 12 ദിവസം കളമെഴുത്തും പാട്ടും നടത്തുവാനും ദേവി നിർദ്ദേശിച്ചു. അതിനുള്ള വിധികളും ദേവി ഉപദേശിച്ചുവത്രെ. തുടർന്നും പന്ത്രണ്ടു വർഷങ്ങൾ കൂടുമ്പോൾ മീനഭരണി മുതൽ 12 ദിവസം ഇങ്ങിനെ പാട്ടുനടത്തിയാൽ മേലിലും ദേശം വ്യാധിമുക്തമായിരിക്കുമെന്നും ദേവി അരുൾചെയ്തു. തലയ്ക്കൽ ഇരിക്കുന്ന വാൾകൂടി കൊണ്ടുപോകുവാനും, അത് അവിടെ വെച്ച് പൂജിക്കുവാനും നിർദ്ദേശിച്ച്, അനുഗ്രഹിച്ച് ദേവി മറഞ്ഞു. ഉണർന്നുനോക്കിയപ്പോൾ തലയ്ക്കൽ ദേവിയുടെ നാന്ദകം എന്നുപേരായ വാൾ(വളഞ്ഞവാൾ) കണ്ട് രാജാവ് ദേവിയുടെ അരുളപ്പാട് സത്യമെന്ന് ഉറപ്പിച്ചു. അടുത്തനാൾ രാവിലെ വെളിച്ചപ്പാടിന്റെ 'ഞാൻ തന്നെയാണ് ദർശ്ശനം തന്നത്. പറഞ്ഞപോലെ ചെയ്തോളൂ, എല്ലാം ഭേദാവും' എന്നുള്ള വെളിപാടുകൂടി കേട്ടതോടെ വടക്കുംകൂർ മന്നൻ താമസിയാതെ വൈക്കത്തേയ്ക്ക് മടങ്ങിചെന്നിട്ട് തനിക്കുണ്ടായ ദർശ്ശനത്തിന്റെ വിവരം പ്രജകളെ അറിയിച്ചു. തുടർന്ന് ക്ഷേത്ര ഊരാളരുടേയും കരക്കാരേയും പങ്കാളിത്തത്തോടെ വടക്കുപുറത്തുപാട്ട് നടത്തി. ഇതോടെ ദേശത്തെ വ്യാധികളും അപ്രത്യക്ഷമായി തീർന്നു.

 Read more: വടക്കുപുറത്തുപാട്ട്

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം 

 സുധ നാരായണൻ                                              

 

 

 

 

 

 

 

 

 

 

 

 

 

പദ്മഭൂഷൻ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുമായി എന്റെ സുഹൃത്ത് നടത്തിയ ഈ സംഭാഷണത്തിന് ഒരു 20-25  വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകും. അന്ന് ഓഡിയോ ടേപ്പില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണ് ഇത്. അപൂര്‍ണ്ണമായ ഈ സംഭാഷണം എഡിറ്റ്‌ ചെയ്യാതെ പോസ്റ്റ്‌ ചെയ്യുന്നു.

 

ചോദ്യം : ചാക്യാര്‍ കൂത്തിന്റെ ഉത്ഭവം എങ്ങനെ ആണ്?

 

അമ്മന്നൂർ : അത് നൈമിഷികാരണ്യത്തില്ഋഷികള്‍ക്ക് സൂതന്‍ കഥ പറഞ്ഞു കൊടുക്കുന്ന സങ്കേതമാണ്. തപസ്വികള്‍ അവരുടെ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു സ്വസ്ഥമായിരിക്കുന്ന സമയത്ത്ഈശ്വര കഥകള്‍ തന്നെ കേള്‍ക്കണം എന്നുള്ള ഉദ്ദേശം കൊണ്ട് ഉണ്ടാക്കീട്ടുള്ള സങ്കേതം. സൂതനെ കൊണ്ട് ദേവന്മാരുടെ കഥ പറയിക്യാവിഷ്ണുവിന്റെയും ശിവന്‍റെയും ഒക്കെ ആയിട്ട്. ആ കഥ പറയലിലെ സൂതനെ ബലരാമന്‍ ശിര:ഛെദം ചെയ്തത്രേബ്രാഹ്മണ സദസ്സില്‍ അവരെക്കാള്‍ ഔന്നത്യത്തില്‍ ഇരിക്കുന്ന കണ്ടപ്പോള്‍. ഈ ഒരു സദസ്സില്‍ ആ ഒരാളെ സിംഹാസനത്തിലി രിക്കൂ അല്ലെആ കഥ പറയുന്ന ആള് മാത്രമേ പീഠത്തിലിരിക്കൂ ബാക്കിയെല്ലാവരും നിലത്താണിരിക്ക്യാരാജാവാണെങ്കില്‍ പോലും. അതൊക്കെ ഈ സങ്കല്‍പ്പത്തെ ആസ്പദമാക്കീട്ടുള്ളതാണ്. ഇതിനു ഭഗവത് കഥകളാണ് പറയുക. മേല്പ്പത്തുരാണ് പ്രബന്ധങ്ങള്‍ ഉണ്ടാക്കീത്‌ദൂത് രാജസൂയം...തുടങ്ങിയവ .മുന്‍പ് അമ്പലത്തിലേ പതിവുള്ളു. ഇപ്പഴാണ് ആളുകളെ അന്വേഷിച്ചു കൂത്ത്‌ പുറത്തേക്കിറങ്ങിയത്. രണ്ടുമായിട്ടു നല്ല മാറ്റണ്ട്. ഇതിനു പ്രത്യേകിച്ചു ഒരു സങ്കേതം ണ്ട്അവിടെ മാത്രേ നടക്കുള്ളൂ എന്ന് വന്നാല്‍ ആവശ്യമുള്ള ആളുകള്‍ അങ്ങട് അന്വേഷിച്ചു വരും ല്യേആ ചരിത്രം കേള്‍ക്കാം ന്ന് ആഗ്രഹിച്ചു വരണോരാണെങ്കില്‍ ആ സങ്കേതത്തില്‍ യാതൊരു ശല്യവുമുണ്ടാവില്ല. ഇപ്പൊ ആള്‍ക്കാരുടെ ഇടേല്‍ക്ക് ചെന്നപ്പോ എന്താ പറ്റീത്ന്ന്ച്ചാല്‍ ആ ബഹളങ്ങള്‍ക്കിടയില്‍ ഇതും കഴിച്ചു പോരാം ന്നുള്ള നെല്യായി. കച്ചവട ചരക്കു പോല്യായി. അത് എല്ലാ പ്രവൃത്തികള്‍ക്കുമുണ്ട്. ആളുകളും ഇതിനെടെല് വര്‍ത്തമാനം പറയും. ഇതെന്തിനാ പറേണതു ന്ന് ചോദിക്കും. കേട്ടില്യാന്നു നടിക്ക്യെ ഗതീള്ളൂ. ഒരേ ചരിത്രം തന്നെ അനവധി ആളുകള്‍ കേള്‍ക്കുമ്പോ ചിലര്‍ക്ക് ഇഷ്ടായില്യാന്നു വരും ല്യേഇവിടെ ഹിതാഹിതം നോക്കലില്യ. ആ വക്താവിന് എന്തൊക്കെ പറയാം അതൊക്കെ പറയാം.

ചോദ്യം : ഫലിതം തമാശ ഇവയുടെ സ്ഥാനമെന്താണ് കൂത്തില്‍?

അമ്മന്നൂർ: ഇവ നിര്‍ബന്ധം ല്യ. അത് പറഞ്ഞോളണംന്നൂല്യ. കയ്ക്കണ മരുന്ന് സേവിക്കേണ്ട ആവശ്യത്തിനു രോഗിക്ക് ശര്‍ക്കര്യോ പഞ്ചസാര്യോ ചേര്‍ത്ത് കൊടുക്കില്യെആ സ്ഥാനെള്ളൂ ഈ നേരം പോക്കിന്. ആവുന്നിടത്തോളം പറയാംകേള്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍. പിന്നെന്താ പ്രയോജനം ന്ന് വച്ചാല്‍, അതൊരു വിമര്‍ശനായിട്ടും വരും. അന്യരുടെ ദോഷം പറയുമ്പോഴേ രസം വരൂ. അതാണിപ്പോ പ്രധാന നേരം പോക്കായി എടുക്കുന്നത്. മനുഷ്യര്‍ക്ക്‌ രസിക്കാനുള്ള വിഷയം രണ്ടെണ്ണമേയുള്ളൂ. ഒന്നുകില്‍ അവരവരുടെ അഭിമാനം പറയ്യാ അല്ലെങ്കില്‍ അന്യരുടെ ദോഷം പറയ്യാ .. ഇത് രണ്ടുമൊഴിച്ചു എന്തെങ്കിലും ണ്ടോ പറയൂകാണില്ല. ഇപ്പൊ പറയലല്ലപ്രവര്‍ത്തിക്കലും തുടങ്ങീട്ട്ണ്ട്.

വളരെ മനസ്സിരുത്തണം ഇപ്പൊ ഇതൊക്കെ കഴിച്ചു പോരാന്‍.. ഇപ്പോഴത്തെ കുട്ടികള്‍ക്കാവുമ്പോ അത്ര പ്രയാസം ണ്ടാവില്യ. എന്ത് ശല്യം വന്നാലും സാരല്യാന്നു നടിച്ച് കാര്യം കഴിച്ചു കൂട്ടി പോരാനാവും. എനിക്കാവുമ്പോ അത്രേം മനസ്സ് വരില്യ. ഈ സംസാരിക്കുന്നതിനിടക്ക് ആരെങ്കിലും എന്തെങ്കിലും മറുപടി പറയ്യേ .. എന്തെങ്കിലും ഒന്ന് ചെയ്താല്‍ ആ സങ്കേതത്തില് കൂത്ത് വയ്യാന്നാണ് പഴേ നിയമം. തിരുവില്വാമലേല് അങ്ങനെ ണ്ടായിട്ട്ണ്ട്. കൂത്തിനായുള്ള പ്രത്യേക മുടീല്യേ അത് വലിച്ചൂരും. പിന്നവിടെ കൂത്തില്യ.

അന്ന് രാജാക്കന്മാരോക്കെ എന്ത് കളിയാണ് കളിച്ചേര്‍ന്നേ ...കൂത്തിലെ അന്നത്തെ കേമന്മാരോക്കെ നല്ല വിമര്‍ശകരാണ്. നേരം പോക്ക് വിമര്‍ശനായിട്ടു വരും ന്ന് പറഞ്ഞില്യേരാജാക്കന്മാരെ സംബന്ധിച്ചുള്ള ദോഷങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കലാണ് അന്നത്തെ വിമര്‍ശനം. മഹാരാജാവിന്റെയൊക്കെ ദോഷം പറയാന്‍ സാധാരണക്കാര്‍ക്ക് പറ്റ്വോന്നൂല്യ. അതിനുള്ള അധികാരോക്കെ ഈ പ്രസ്ഥാനത്തിന് കൊടുത്തിട്ടുണ്ട്‌.. എന്ത് പറഞ്ഞാലും കേക്കന്ന്യേ ഗതീള്ളൂ. അല്ലെങ്കില്‍ എണീറ്റ്‌ പോരാം അപ്പൊ അധികായി ശല്യം ല്യേഎണീറ്റ്‌ പോരുമ്പോപറഞ്ഞത് സത്യം ന്ന് സ്ഥാപിക്കലായില്യെ?

(ഈ അഭിമുഖം അപൂർണമായതിൽ ഖേദിക്കുന്നു. അന്നുണ്ടായിരുന്ന മേളപ്രമാണിമാർ, കുറുംകുഴൽ വിദ്വാൻമാർ എന്നിങ്ങനെ എന്റെ സുഹൃത്തിന് ആരാധന തോന്നിയവരുമായി എല്ലാം  നടത്തിയ അഭിമുഖങ്ങളുടെയെല്ലാം ഓഡിയോ പകര്ത്തി എഴുതുകയുണ്ടായി. ഇത് മാത്രമേ ഇപ്പൊ കയ്യിൽ ഉള്ളൂ )

You need to a flashplayer enabled browser to view this YouTube video

embed video powered by Union Development


തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-മൂന്ന്  

ഭാഗം-രണ്ട് : ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

 

തെയ്യത്തിന്റെ പുരാതത്വ രൂപീകരണം സാധ്യമാകുന്നത് പലപ്പോഴും അനുഷ്ഠാനങ്ങളെയും, പുരാവൃത്തങ്ങളേയും (ഐതിഹ്യങ്ങൾ സംബന്ധിച്ച പഴമൊഴി) അടിസ്ഥാനമാക്കിയാണെന്ന് കാണാം. പുരാവൃത്തവും, പുരാതത്വവും വ്യത്യസ്ഥമാണെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.  പുരാതത്വം എന്നത് പ്രസ്തുത മൂർത്തിയുടെ  അടിസ്ഥാനമായ തത്വമാണ്. ദേവതയുടെ സ്വഭാവം, ശക്തി വിശേഷം, എല്ലാം ആ തത്വത്തിൽ അതിഷ്ഠിതമാണ്. എന്നാൽ ഈ പുരാതത്വത്തെ ഐതിഹ്യവൽക്കരിക്കുമ്പോഴാണ് പുരാവൃത്തം രൂപീകൃതമാകുന്നത്. ഒരു ദേവതക്ക് തന്നെ ഓരോ ദേശത്ത്‌ ചെല്ലുമ്പോഴും വ്യത്യസ്ഥമായ പുരാവൃത്തങ്ങൾ ഉണ്ടായെന്ന് വരാം. ചിലപ്പൊൾ രൂപത്തിലുംഅനുഷ്ഠാനങ്ങളിലും ചിലപ്പോഴെങ്കിലും പേരിൽ പോലും വ്യത്യസ്ഥത കണ്ടെന്നു വരാം. പക്ഷെ പുരാതത്വം പരിശോധിക്കുമ്പോൾ എല്ലാം ഒന്നിന്റെ തന്നെ വകഭേദമോ അല്ലെങ്കിൽ തുടർച്ചയോ ആണെന്ന് വ്യക്തമാകും.  അതിനാല തന്നെ പുരാവൃത്തം അനുഷ്ഠാനത്തിന്റെ തുടർച്ചയോ, അനുഷ്ഠാനം പുരാവൃത്തത്തിന്റെ തുടർച്ചയോ ആയി കണക്കാക്കാം . ഒപ്പം തെയ്യത്തിന്റെ അനുഷ്ഠാനങ്ങളും പുരാവൃത്തവും പരസ്പര പൂരകങ്ങൾ ആണെന്നും കാണാം.ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല എന്ന അവസ്ഥ. അവിടെയാണ് തെയ്യത്തിന്റെ പുരാതത്വം വെളിപ്പെടുന്നതും.

 Read more: തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

Swathi Thirunal-‘A prince among musicians and a musician among princes.’

Swathi Thirunal –  ‘A prince among musicians and a musician among princes.’

Priya Krishnadas                                                                            

Swathi Thirunal-‘A prince among musicians and a musician among princes.’

On April 16th, 1813 the Queen Regent Gauri Lakshmi Bhayi of Travancore State was blessed with the birth of a male heir to the throne thus providentially escaping an annexation to the British Empire under the Doctorine of Lapse.   Proclaimed an heir to the throne while still in the womb, ‘Garbhasreeman ‘Swathi Thirunal Rama Varma, has been one of the most remarkable monarchs of the Indian State.

After the death of his mother at the age of two, he was brought up by his aunt Rani Parvati Bhayi. Recognizing the prodigal talent of the young boy, the Regent Queen, a great visionary paid special attention to the education of the young Prince.  His intellectual prowess, mastery over languages, proficiency in music and literature impressed his illustrious tutors as well as the visitors from overseas.Read more: Swathi Thirunal-‘A prince among musicians and a musician among princes.’

free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template