തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-മൂന്ന്  

ഭാഗം-രണ്ട് : ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

 

തെയ്യത്തിന്റെ പുരാതത്വ രൂപീകരണം സാധ്യമാകുന്നത് പലപ്പോഴും അനുഷ്ഠാനങ്ങളെയും, പുരാവൃത്തങ്ങളേയും (ഐതിഹ്യങ്ങൾ സംബന്ധിച്ച പഴമൊഴി) അടിസ്ഥാനമാക്കിയാണെന്ന് കാണാം. പുരാവൃത്തവും, പുരാതത്വവും വ്യത്യസ്ഥമാണെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.  പുരാതത്വം എന്നത് പ്രസ്തുത മൂർത്തിയുടെ  അടിസ്ഥാനമായ തത്വമാണ്. ദേവതയുടെ സ്വഭാവം, ശക്തി വിശേഷം, എല്ലാം ആ തത്വത്തിൽ അതിഷ്ഠിതമാണ്. എന്നാൽ ഈ പുരാതത്വത്തെ ഐതിഹ്യവൽക്കരിക്കുമ്പോഴാണ് പുരാവൃത്തം രൂപീകൃതമാകുന്നത്. ഒരു ദേവതക്ക് തന്നെ ഓരോ ദേശത്ത്‌ ചെല്ലുമ്പോഴും വ്യത്യസ്ഥമായ പുരാവൃത്തങ്ങൾ ഉണ്ടായെന്ന് വരാം. ചിലപ്പൊൾ രൂപത്തിലുംഅനുഷ്ഠാനങ്ങളിലും ചിലപ്പോഴെങ്കിലും പേരിൽ പോലും വ്യത്യസ്ഥത കണ്ടെന്നു വരാം. പക്ഷെ പുരാതത്വം പരിശോധിക്കുമ്പോൾ എല്ലാം ഒന്നിന്റെ തന്നെ വകഭേദമോ അല്ലെങ്കിൽ തുടർച്ചയോ ആണെന്ന് വ്യക്തമാകും.  അതിനാല തന്നെ പുരാവൃത്തം അനുഷ്ഠാനത്തിന്റെ തുടർച്ചയോ, അനുഷ്ഠാനം പുരാവൃത്തത്തിന്റെ തുടർച്ചയോ ആയി കണക്കാക്കാം . ഒപ്പം തെയ്യത്തിന്റെ അനുഷ്ഠാനങ്ങളും പുരാവൃത്തവും പരസ്പര പൂരകങ്ങൾ ആണെന്നും കാണാം.ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല എന്ന അവസ്ഥ. അവിടെയാണ് തെയ്യത്തിന്റെ പുരാതത്വം വെളിപ്പെടുന്നതും.

 



Read more: തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

Swathi Thirunal-‘A prince among musicians and a musician among princes.’

Swathi Thirunal –  ‘A prince among musicians and a musician among princes.’

Priya Krishnadas                                                                            

Swathi Thirunal-‘A prince among musicians and a musician among princes.’

On April 16th, 1813 the Queen Regent Gauri Lakshmi Bhayi of Travancore State was blessed with the birth of a male heir to the throne thus providentially escaping an annexation to the British Empire under the Doctorine of Lapse.   Proclaimed an heir to the throne while still in the womb, ‘Garbhasreeman ‘Swathi Thirunal Rama Varma, has been one of the most remarkable monarchs of the Indian State.

After the death of his mother at the age of two, he was brought up by his aunt Rani Parvati Bhayi. Recognizing the prodigal talent of the young boy, the Regent Queen, a great visionary paid special attention to the education of the young Prince.  His intellectual prowess, mastery over languages, proficiency in music and literature impressed his illustrious tutors as well as the visitors from overseas.



Read more: Swathi Thirunal-‘A prince among musicians and a musician among princes.’

അറിയാതെ പോകുന്ന ജീവിതങ്ങൾ

അറിയാതെ പോകുന്ന ജീവിതങ്ങൾ 

 
ഷാജി മുള്ളൂക്കാരൻ                                                                
 

അറിയാതെ പോകുന്ന, രേഖപ്പെടുത്താതെ പോകുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും. ഒരായുസ്സ് മുഴുവന്‍, കലയെ സ്നേഹിച്ചവര്‍.... കുടുമ്പം പുലര്‍ത്താന്‍ വഴിയില്ലാതാവുമ്പോള്‍ പോലും കലയോടുള്ള സ്നേഹം നിമിത്തം അതില്‍ത്തന്നെ ഉറച്ചു നിന്ന് ജീവിതാന്ത്യം വരെ തന്റെ ഇഷ്ട്ട കലയെ ഉപാസിക്കുന്നവര്‍.... ഒരു ഓര്‍മ്മ ചിത്രംപോലും അവശേഷിപ്പിക്കാതെ, അങ്ങിനെ വിടപറഞ്ഞുപോയവര്‍ എത്രയെത്ര. തിരഞ്ഞുപോയാല്‍, അവരുടെയൊക്കെ സംഭവബഹുലമായ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ പോലും കാണാനില്ല.

ഇന്നലെ മുതല്‍ കോട്ടക്കല്‍ ഉത്സവ സ്ഥലത്തായിരുന്നു. വൈകീട്ടുള്ള ശീവേലി, രാത്രി മുഴുക്കെ ഉറക്കമിളിച്ചുള്ള കഥകളി കാണലും പടമെടുക്കലും ഒക്കെയായി കഴിഞ്ഞു പോയി. ഇന്ന് ഉച്ചക്കുള്ള ഓട്ടന്‍ തുള്ളല്‍ പരിപാടിയുടെ ആളുകളെ കണ്ട്, കുറച്ചു പടം എടുക്കാനായി ചെന്നതാണ്. ഒരിടത്തൊരു വയോധികന്‍ ഇരുന്നു ചിരിക്കുന്നു. അടുത്ത് ചെന്നു. സംസാരത്തില്‍ വടക്കന്‍ കേരളം ചുവ. സ്വദേശം എവിടെയെന്നു ചോദിച്ചു വന്നപ്പോള്‍ കാഞ്ഞങ്ങാട് സ്വദേശി. പിന്നെയും തിരഞ്ഞു ചെന്നപ്പോള്‍ നീലേശ്വരം അടുത്താണ് എന്നായി. ഞാന്‍ തളിപ്പറമ്പുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ , നാട്ടുകാരനായ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷം ആ നിഷ്ക്കളങ്ക മുഖത്ത്. ഏറെ നേരം സംസാരിച്ചിരുന്നു.



Read more: അറിയാതെ പോകുന്ന ജീവിതങ്ങൾ

ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

തെയ്യം: ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

-പുടയൂർ ജയനാരായണൻ                                                  

ഏറിയൊരു ഗുണം വരണം : ഭാഗം-രണ്ട്

 ഭാഗം-ഒന്ന് : ഏറിയൊരു ഗുണം വരണം

(നാഗകന്നി തെയ്യം)

ആരാധനാ രീതികളിലെ വൈവിദ്ധ്യം കൊണ്ട് സമഗ്രവും വലിയൊരളവു വരെ സങ്കീർണ്ണവും ആണ് തെയ്യം. സമഗ്രമായി വിശകലനം ചെയ്യുമ്പോൾ പല ആരാധനാ സമ്പ്രദായങ്ങളും കൂടിക്കുഴഞ്ഞ നിലയിലാണ് തെയ്യത്തിൽ കാണുക. പക്ഷെ പരസ്പര പൂരകങ്ങളായ ആരാധനാ സമ്പ്രദായങ്ങളായതിനാൽ തന്നെ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി മറ്റൊന്നു പരിശോധിച്ചാൽ അപൂര്‍ണ്ണതയാകും ഈ അനുഷ്ഠാനം അവശേഷപ്പിക്കുക. ഒപ്പം തന്നെ സമ്പൂർണ്ണമായും  പുരാതത്വ സങ്കൽപ്പത്തിൽ അതിഷ്ഠിതമായ കലാരൂപം എന്ന നിലയ്ക്ക് പരിശോധിച്ചാലും തെയ്യത്തിലെ വിവിധങ്ങളായ  ആരാധനാ സമ്പ്രദായങ്ങളെ  കണക്കിലെടുക്കാതെ ഈ പഠനം മുന്നോട്ട് പോകില്ല എന്ന് കാണാം. വൃക്ഷാരാധന, മൃഗാരാധന, ഊർവരതാ പൂജ, അമ്മദൈവാരാരാധന, വീരാരാധന അഥവാ പ്രേതാരാധന എന്നിവയാണ് തെയ്യത്തിൽ പ്രധാനമായി കാണുന്ന ആരാധനാ സമ്പ്രദായങ്ങൾ.  സാംസ്കാരിക വളർച്ചയുടെയും പരിണാമങ്ങളുടേയും വിവിധ ഘട്ടങ്ങളിൽ ഇവയോരോന്നും തെയ്യത്തിൽ ഉൾപ്പെട്ടതാകുവാനാണ് എന്നാണു സാമാന്യേന ചിന്തിക്കുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത്. ആഗമികമായ പഠനം എളുപ്പമല്ലാത്തതിനാലും, അവയുടെ ചരിത്രത്തെക്കുറിച്ചോ ഒപ്പം തെയ്യത്തിന്റെ പ്രാഗ് രൂപത്തെക്കുറിച്ചോ ഉള്ള അപഗ്രഥനം തീർത്തും അസാധ്യവും ആണ്. മാത്രവുമല്ല വിവിധ ആരാധനാ സമ്പ്രദായങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. 

 



Read more: ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

മുകുൾ ശിവ്പുത്ര-ഒരു ചർച്ച

മുകുൾ ശിവ്പുത്ര-ഒരു ചർച്ച                                                

Sreevalsan Thiyyadi -വാദ്യലോകത്ത് ചെറുപ്പത്തിലേ വിട പറഞ്ഞ അസാധാരണ പ്രതിഭയായിരുന്നല്ലോ അങ്ങാടിപ്പുറം കൃഷ്ണദാസ്അദ്ദേഹത്തിന്‍റെ തായമ്പക നേരിട്ടോ അല്ലാതെയോ, കുറഞ്ഞ പക്ഷം, അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണുകയോ കഥകളോ പേരെങ്കിലുമോ കേൾക്കുകയോ ചെയ്തിട്ടുള്ളവര്‍ ഈ ഗ്രൂപ്പില്‍ നിറയെ ഉണ്ടാവുമല്ലോ.

ഇതാ ഹിന്ദുസ്ഥാനി സംഗീതത്തിലെ അങ്ങാടിപ്പുറം കൃഷ്ണദാസ്. ജീവിച്ചിരിപ്പുണ്ട്, മുകുൾ ശിവ്പുത്ര. അമ്പതുകളുടെ മദ്ധ്യം പ്രായം. എപ്പോള്‍ പാടും, എങ്ങനെ പാടും എന്നൊന്നും പ്രവചിക്കാൻ പറ്റില്ല.  ഇതെഴുതുമ്പോള്‍ എവിടെയാണ് അദ്ദേഹം എന്നും തിട്ടം പറയാനാവില്ല.

You need to a flashplayer enabled browser to view this YouTube video

കൂട്ടരേ, ഇതുപോലൊരു സംഗീതം! സാക്ഷാൽ കുമാർ ഗന്ധർവയുടെ പുത്രനായ മുകുളിന് കഴിയാത്തത് ഒന്ന് മാത്രം: ആലപിക്കുന്ന രാഗത്തിന്റെ നടുവിലൂടെയല്ലാതെ യാത്ര ചെയ്യുക. (ക്രിക്കറ്റിന്റെ ഭാഷയില്‍: He can only middle his bat.)

കൃഷ്ണതുളസി കതിരുകള്‍ ചൂടിയ ഈ അശ്രുകുടീരം അംഗങ്ങൾക്ക് സമർപ്പിക്കുന്നു. (ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ തോടി രാഗത്തില്‍ [കർണാടക സംഗീതത്തിലെ ശുഭപന്തുവരാളി] ഉള്ള ഈ ഖയാലിന്റെ ബാക്കി രണ്ടു ശകലങ്ങള്‍ ചുവടെ കൊടുക്കുന്നു.)

embed video powered by Union Development


Read more: മുകുൾ ശിവ്പുത്ര-ഒരു ചർച്ച

നീലമണി ഒരു ബ്രാഹ്മണരാഗം?

നീലമണി ഒരു ബ്രാഹ്മണരാഗം?                        

You need to a flashplayer enabled browser to view this YouTube video

Sreevalsan Thiyyadi - കൂട്ടരേ, തനി തമിഴ്നാടന്‍ (അബ്രാഹ്മണ) സംസ്കാരമുള്ള (എന്ന് തോന്നിക്കുന്ന) സംഗീതം കര്‍ണാടക സംഗീതത്തില്‍ ഇതാ. രാഗം (അത്രതന്നെ ആരും കേള്‍ക്കാന്‍ ഇടയില്ലാത്ത) 'നീലമണി'. നമുക്ക് പലര്‍ക്കും കൂടുതല്‍ പരിചയമുള്ള ശിവരഞ്ജിനിയുടെ അയലത്തെ മൂപ്പത്തി ആണെന്ന് തോന്നുന്നു. ഇവിടെ, "എന്ന കവി പാടിനാലും" ആലപിച്ചിട്ടുള്ളത് പ്രശസ്ത ഗായിക അരുണാ സായിറാം.

Sreevalsan Thiyyadi - ഇനി, ഈ രാഗം (തന്നെയല്ലേ?) ആസ്പദമാക്കി ഒരു പ്രസിദ്ധ തമിഴ് സിനിമാ പാട്ട്. 1984ല്‍ പുറത്തു വന്ന "വൈദേഹി കാത്തിരുന്താള്‍" എന്ന പടത്തില്‍ ഇളയരാജ സംവിധാനം ചെയ്ത ഗാനം.

You need to a flashplayer enabled browser to view this YouTube video

Sreevalsan Thiyyadi - ഒരു തോന്നല്‍ പങ്കിട്ടു എന്ന് മാത്രം. മെമ്പര്‍മാരുടെ അഭിപ്രായം ആരായുന്നു. വിമര്‍ശനങ്ങളും. അരുണാ സായിറാമിനൊപ്പം: വയലിന്‍ -- എമ്പാര്‍ എസ് കണ്ണന്‍, മൃദംഗം -- ജെ വൈദ്യനാഥന്‍, ഘടം -- എസ് കാര്‍ത്തിക്ക്. വൈദേഹി കാത്തിരുന്താള്‍: സംവിധാനം -- ആര്‍ സുന്ദര്‍രാജന്‍, നടീനടന്മാര്‍ -- രാധാരവി, രേവതി, വിജയ്‌കാന്ത്.

Narayanan Mothalakottam - നീലമണി എന്നറിഞ്ഞു ആദ്യമായി കേള്‍ക്കുന്നു. ഇത് പഴയ രാഗങ്ങളില്‍ പെട്ടത് തന്നെ ആണോ, അതോ "പുതിയതോ"? മറ്റു കൃതികള്‍ ഈ രാഗത്തില്‍ ഉണ്ടോ?? ത്രിമൂര്‍ത്തികള്ടെയോ സ്വാതിയുടെയോ ഏതെങ്കിലും കൃതികള്‍?? Ajith Namboothiri‌, Harikumaran Sadanam, Arun ..

Ajith Namboothiri - നീലമണി എന്നാ രാഗം അപൂര്‍വ്വം തന്നെയാണെന്ന് ആണ് എന്റെ അറിവ്. Sreevalsan Thiyyadi "ബ്രാഹ്മണ സംഗീതം", "അബ്രാഹ്മണ സംഗീതം" എന്നിങ്ങനെ രണ്ടു തരമുണ്ടോ? ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.ബിസ്മില്ലാ ഖാന്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നതും ദക്ഷിണഭാരതീയ രീതിയില്‍ നാഗസ്വരത്തില്‍ ഷേഖ് ചിന്ന മൌലാന അവതരിപ്പിച്ചിരുന്നതും താന്‍സെന്‍ പാടിയിരുന്നതും മറ്റും ഇവയില്‍ ഏത്‌ വിഭാഗത്തില്‍ പെടുത്താം?

embed video powered by Union Development


Read more: നീലമണി ഒരു ബ്രാഹ്മണരാഗം?

free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template