Ayyappan Thiyyattu: A Kerala Traditional Art of Colour, Music & Dance
- Details
- Category: Other Folk Arts
- Published on Sunday, 13 March 2016 06:48
- Hits: 7939
Arguably the smallest community (of eight families) in the southern Indian state, Thiyyadi Nambiars are performers of a temple art that celebrates the mythology of a son born to gods Shiva and Vishnu-as-Mohini.
by Sreevalsan Thiyyadi
When it comes to traditional performing arts of India, not many would warrant its practitioner to possess all-round skills on par with a quaint old form from a territory down-country. Ayyappan Thiyyattu of Kerala requires the artiste(s) to be able to draw image, sing, dance and drum besides being bodily strong.
Read more: Ayyappan Thiyyattu: A Kerala Traditional Art of Colour, Music & Dance
തോൽപ്പാവക്കൂത്ത്
- Details
- Category: Other Folk Arts
- Published on Thursday, 04 September 2014 05:19
- Hits: 6002
Tholpavakoothu
By Ramachandra Pulavur
An introduction to Tholpavakoothu of Kerala by K. K. Ramachandra Pulavar, Director of Krishnan Kutty Pulavar Memorial Tolpava Koothu & Puppet Centre
തോൽപ്പാവക്കൂത്ത്
പാവക്കൂത്തുകളിലെ ഒരു വകഭേദമാണ് തോൽപ്പാവക്കൂത്ത്. കേരളത്തിന്റെ തനതായ കലയാണ് തോൽപ്പാവക്കൂത്ത്.
മാൻതോലുകൊണ്ട് ഉണ്ടാക്കിയ പാവകളാണ് ഈ കൂത്തിന് ഉപയോഗിക്കുന്നത്. തോലുകൊണ്ടുണ്ടാക്കുന്ന പാവകളിൽ നിന്നാണ് തോല്പ്പാവക്കൂത്ത് എന്ന പേരു വന്നത്.
പ്രത്യേകത
ഇത് ഒരു നിഴൽക്കൂത്താണ്. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ് ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ് ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.
ഐതിഹ്യം
ഭഗവതിക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തി വരുന്നത്.
ചരിത്രം
കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല.. തമിഴ്നാട്ടിൽ തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടും ഇത് അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവർ എന്നാണ് പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവർ ഈ പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ ഈ കലാരൂപം അവതരിപ്പിക്കുന്നതിൽ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.
തോൽപ്പാവക്കൂത്ത് അവതരണം
കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള വീക്ഷേത്രങ്ങളിലാണ് ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട് രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.
തോൽപ്പാവക്കൂത്ത് കലാകാരന്മാ൪
പാലക്കാട് ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ള ശ്രീ രാമചന്ദ്രപുലവർ ഇവരിൽ ശ്രദ്ധേയനാണ്. മുഖ്യകലാകാരനെ കൂത്തുമാടപ്പുലവർ എന്നാണ് പറയുന്നത്. തൃശ്ശൂർ- പാലക്കാട് ജില്ലകളിലെ ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങളിൽ ഇവർ ഏഴു മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.
പ്രമേയം
തോൽപ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെ ആടൽപ്പറ്റ് എന്നാണ് വിളിക്കുന്നത്. ഈ ആടല്പ്പറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽ ഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
Vettekaaran Pattu
- Details
- Category: Other Folk Arts
- Published on Tuesday, 02 September 2014 15:23
- Hits: 17939
Vettekaran Paattu
Priya Krishnadas
Vettekaran Pattu, was part and parcel of our summer vacations at the Tharavadu. As children we witnessed it, year after year, mindlessly. It was only now, when the new gen questioned the significance and relevance of these rituals, my quest to understand it began! This is not an in depth research paper or article. It was just put together to share some basic info about Vettekaran Paattu , its history, the ritual , the legend and its socio- religious significance with family members. The inputs are from elders in the family, conversations with the Kuruppanmar, the book by Dr. Babu Mundakkad and of course the inevitable Google! The photographs and videos have been recorded by me at the Vettekaran pattu held at Kannambra Nair tharavad 2012.
|
Customs and Rituals
Kodi
The Mannathi (washer- woman caste) arrives with the 10 muzham cloth required for the Pandal and hands it over to the Kuruppanmar. The cloth can be Kodi (new) or Alakiyathu (washed). |
|
Kaal NaattalThe space where the Paattu is conducted is called the “Paattu Arangu”. Where the Paattu is conducted annually, it is a specific defined area and it is assumed that the divinity remains here and the place is not cleaned after the Pattu , until the next year. The ritual of the Pattu begins with “Kaal Naattal”. The East-West facing Arangu is 4-18 kol in length and 3-10 kol in width, the circumference is 16 kol and 8 viral. (the size varies within the prescribed ratio depending on the space available at the venue.) The four corners of the rectangular space is marked by entrenching wooden (Jack fruit Tree / Plavu) pillars at the 4 corners, beginning with the pillar at the SE corner, the Agni Kon.
|
Padayani rural Tantras “The Aesthetics and Embodiment of Beliefs and Identity
- Details
- Category: Other Folk Arts
- Published on Sunday, 13 October 2013 01:27
- Hits: 13616
Padayani rural Tantras “The Aesthetics and Embodiment of Beliefs and Identity”, 19th May 2013.
Marc-Paul Lambert
Abstract
South Indian tantras are often associated with temple practices as introduced by the Brahmins. If tantric scenology acts as a physical model that will work for the whole classical Indian theater, one may overlook the importance of another model based on the Mask technique developed through village cultural practices with Pre-dravidian origins.
Unlike classical theater, there is no rural canon available to produce the scenologic instruments adequate for its study. Still, the number of rural genres is forty times higher in Kerala than classical ones. The visual representation and the scenographic environment in the rural register and notions of rhythm and spatial design shape the different modes of perception. Besides, India faces the problem of dance terminology to define other sacred practices in a culture dominated by the classical model.
Read more: Padayani rural Tantras “The Aesthetics and Embodiment of Beliefs and Identity
വടക്കുപുറത്തുപാട്ട്
- Details
- Category: Other Folk Arts
- Published on Sunday, 28 April 2013 02:54
- Hits: 4909
വടക്കുപുറത്തുപാട്ട്
മണി വാതുക്കോണം
12 വർഷങ്ങൾ കൂടുമ്പോൾ 12 ദിവസങ്ങളിലായി വൈക്കം ക്ഷേത്രത്തിൽ വടക്കുഭാഗത്തായി ഭഗവതി(ഭദ്രകാളി)യുടെ കളമെഴുതി പാട്ടുനടത്തുന്ന പതിവുണ്ട്. ഇതിനെയാണ് 'വടക്കുപുറത്തുപാട്ട്' എന്ന് അറിയപ്പെടുന്നത്. ഇത് തുടങ്ങിയത് ഏതുകാലത്താണ് എന്ന് അറിവില്ല, തുടങ്ങുവാൻ കാരണമായി പറയപ്പെടുന്ന ഐതീഹ്യം ഇങ്ങിനെയാണ്. ഒരു കാലത്ത് വൈക്കം ദേശത്ത്(വടക്കുംകൂർ രാജ്യം) വസൂരിമുതലായ ദീനങ്ങൾ പടർന്നുപിടിച്ചു. മാസങ്ങൾ പലതുകഴിഞ്ഞിട്ടും ദീനങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഒരു കുറവും കാണാനും ഇല്ലാതായതിനാലും, വളരെയധികം പ്രജകൾ മൃതിയടഞ്ഞതിനാലും രാജാവ് വളരെ വ്യാകുലനായി. ദൈവജ്ഞന്റെ പ്രശ്നവിധിപ്രകാരം വ്യാധിനിവാരണത്തിനായി വടക്കുംകൂർ രാജൻ കൊടുങ്ങലൂരിൽ പോയി ഭഗവതീഭജനം ആരംഭിച്ചു. മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടുള്ള വടക്കുംകൂറിന്റെ ഭജനം ഒരു മണ്ഡലക്കാലം(41ദിവസങ്ങൾ) പിന്നിട്ടപ്പോൾ വസൂരി ആദിയായുള്ള വ്യാധികളെ നിവാരണം ചെയ്യാൻ കഴിവുള്ളവളും, ഭക്താനുഗ്രഹദായിനിയുമായ ശ്രീകുരുബകാവിലമ്മ(കൊടുങ്ങലൂർ ഭഗവതി) സ്വപ്നദർശ്ശനം നൽകി. സ്വദേശത്തേയ്ക്കു മടങ്ങിപോയി ദു:ഖനിവാരണാർദ്ധം വൈക്കത്ത് മതിൽക്കകത്ത് വടക്കുഭാഗത്ത് പ്രത്യേകം നെടുമ്പുരകെട്ടി ആർഭാടമായി, തന്നെ വിചാരിച്ചുകൊണ്ട് 12 ദിവസം കളമെഴുത്തും പാട്ടും നടത്തുവാനും ദേവി നിർദ്ദേശിച്ചു. അതിനുള്ള വിധികളും ദേവി ഉപദേശിച്ചുവത്രെ. തുടർന്നും പന്ത്രണ്ടു വർഷങ്ങൾ കൂടുമ്പോൾ മീനഭരണി മുതൽ 12 ദിവസം ഇങ്ങിനെ പാട്ടുനടത്തിയാൽ മേലിലും ദേശം വ്യാധിമുക്തമായിരിക്കുമെന്നും ദേവി അരുൾചെയ്തു. തലയ്ക്കൽ ഇരിക്കുന്ന വാൾകൂടി കൊണ്ടുപോകുവാനും, അത് അവിടെ വെച്ച് പൂജിക്കുവാനും നിർദ്ദേശിച്ച്, അനുഗ്രഹിച്ച് ദേവി മറഞ്ഞു. ഉണർന്നുനോക്കിയപ്പോൾ തലയ്ക്കൽ ദേവിയുടെ നാന്ദകം എന്നുപേരായ വാൾ(വളഞ്ഞവാൾ) കണ്ട് രാജാവ് ദേവിയുടെ അരുളപ്പാട് സത്യമെന്ന് ഉറപ്പിച്ചു. അടുത്തനാൾ രാവിലെ വെളിച്ചപ്പാടിന്റെ 'ഞാൻ തന്നെയാണ് ദർശ്ശനം തന്നത്. പറഞ്ഞപോലെ ചെയ്തോളൂ, എല്ലാം ഭേദാവും' എന്നുള്ള വെളിപാടുകൂടി കേട്ടതോടെ വടക്കുംകൂർ മന്നൻ താമസിയാതെ വൈക്കത്തേയ്ക്ക് മടങ്ങിചെന്നിട്ട് തനിക്കുണ്ടായ ദർശ്ശനത്തിന്റെ വിവരം പ്രജകളെ അറിയിച്ചു. തുടർന്ന് ക്ഷേത്ര ഊരാളരുടേയും കരക്കാരേയും പങ്കാളിത്തത്തോടെ വടക്കുപുറത്തുപാട്ട് നടത്തി. ഇതോടെ ദേശത്തെ വ്യാധികളും അപ്രത്യക്ഷമായി തീർന്നു.
മുലപ്പാൽ കരിഞ്ഞുയർന്ന മെയ്യെഴുത്തുകൾ
- Details
- Category: Other Folk Arts
- Published on Friday, 08 March 2013 03:47
- Hits: 4847
മുലപ്പാൽ കരിഞ്ഞുയർന്ന മെയ്യെഴുത്തുകൾ
ശ്രീചിത്രൻ എം ജെ.
കത്തുന്ന അടുപ്പിലൊഴിച്ച മുലപ്പാൽ കരിയുന്ന ഗന്ധം കവിതയിലാവിഷ്കരിച്ച ഒരു ക്ലാസിക്കൽ നർത്തകി എന്നതിൽ നമ്മുടെ വ്യവസ്ഥാപിതശീലങ്ങൾക്കു മനം പുരട്ടുന്ന ചില അലോസരങ്ങളുണ്ട്. കാവ്യാക്ഷരങ്ങളും മെയ്യക്ഷരങ്ങളും കൊണ്ട് ക്ലാസിക്കൽ കലാസ്വാദകരുടെ നേർക്കു മൂർച്ചയുള്ള അത്തരം അലോസരങ്ങളുടെ പരമ്പര സൃഷ്ടിച്ച ഒരു നർത്തകിയേയുള്ളൂ, ചന്ദ്രലേഖ.