രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- മൂന്നാം കാലം

പരമ്പരകൾ കണ്ണിമുറിയുന്നില്ല

ശ്രീവൽസൻ തീയ്യാടി                                                                      


"ദാരണ് ത്..." എന്നൊരൊറ്റ ചോദ്യം. തെക്കൻ ദൽഹിയിലെ ആൾക്കൂട്ടത്തിനിടെ പൊടുന്നനെ കിഴക്കേ പാലക്കാടൻ മൊഴി. ത്രിസന്ധ്യത്തിരക്കിൽ ഇതാരപ്പാ എന്ന് അദ്ഭുതത്തോടെ തിരിഞ്ഞുനോക്കിയതും മൂപ്പർ എന്റെ അരയിൽ കൈകൾ വിലങ്ങനെ പിണച്ച് മൊത്തമായി എടുത്തുപൊന്തിച്ചിരുന്നു. നാലു നിമിഷംകൊണ്ട് മുഴുപ്രദക്ഷിണം കറക്കിയശേഷം കീഴെ അമ്പലത്തറയിൽ 'ധും' എന്ന് ഇറക്കിയെഴുന്നള്ളിച്ചപ്പോൾ മാത്രമേ ആളെ തിരിഞ്ഞുകിട്ടാൻ സാധിച്ചുള്ളൂ. ജ്യോതിയേട്ടൻ!

സദനം അരുൾപെരും ജ്യോതി. മുഴുവൻ പേര് കേൾക്കുമ്പോഴത്തെ ഡംപ് നേരിൽ കാണുമ്പോൾ ഒരുസമയത്തും തോന്നിയിട്ടില്ല. മെലിഞ്ഞുണങ്ങിയ രൂപമായേ മിക്കവാറും കാലത്ത് മനസ്സിലുള്ളൂ. അതുകൊണ്ടുതന്നെ ആളോരുത്തനെ ഒറ്റയൂക്കിൽ എടുത്തു വട്ടംതിരിക്കാൻ പൊന്നവനിവൻ എന്നൊരിക്കലും ധരിച്ചില്ല.Read more: രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- മൂന്നാം കാലം

തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

ഒരു ചർച്ച                                                                    

 

Narayanan Mothalakottam : രണ്ടു ചക്രവര്‍ത്തിമാര്‍…. അനുകരിക്കാന്‍ ആവാത്ത തികച്ചും സ്വന്തം ശൈലി രൂപപെടുതിയ കുലപതിമാര്‍.

Sreevalsan Thiyyadi : ഇത് കോട്ടക്കല്‍ ഉത്സവത്തിന് പണ്ട് നടന്നിട്ടുള്ള ഒരു ഐതിഹാസിക തായമ്പകയല്ലേ? ഈ ചിത്രം അക്കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനം ആയി വന്നിരുന്നു. ഓര്‍മ ശരിയെങ്കില്‍ ഇവിടെ മെമ്പര്‍ ആയ Madhavan Kuttyയെട്ടന്‍ എഴുതിയതാണ്. (ഇനി അല്ലെങ്കിലും ഒരു സംഗതി പറയട്ടെ: ഇവര്‍ തമ്മില്‍ നടന്ന കലാപരമായ യുദ്ധത്തില്‍ പല്ലാവൂര്‍ അപ്പു മാരാര്‍ ആയിരുന്നു അന്തിമവിജയി എന്നാണ് [മലമക്കാവ് സമ്പ്രദായം വലിയ കമ്പമുള്ള] മാധവന്‍കുട്ടിയേട്ടന്‍ [രഹസ്യമായെങ്കിലും] അഭിപ്രായപ്പെട്ടിട്ടുള്ളത്.)

Harikumaran Sadanam:  അതെ എപ്പോഴും ചരക്കു മിടുക്കിനു മേല്‍ ചെട്ടിമിടുക്കിനു മേൽകോയ്മ വരാറുണ്ട്.(ചരക്കിന് അഭിനയിക്കാനും മറ്റും പറ്റില്ലല്ലോ ചെട്ടിക്കു അത് പറ്റും താനും)

Harikumaran Sadanam: അപ്പു മാരാരെ  മോശപ്പെടുത്തിയതല്ല. അപ്പു മാരാരുടെ  തായമ്പക കേട്ടാല്‍ കൊട്ടിനെക്കാള്‍ മനസ്സില്‍ തങ്ങുക അദ്ദേഹത്തിന്റെ രൂപമാണ്.തൃത്താലയുടെ തായമ്പക കേട്ടാല്‍ കലാകാരന്‍ മനസ്സില്‍ തങ്ങില്ല പക്ഷെ തായമ്പക മനസ്സില്‍ നിന്ന് പോകില്ല.

Narayanettan Madangarli : വിവാദം അല്ലെങ്ങില്‍... കലശൽ കൂട്ടാൻ താല്പര്യം ഇല്ല്യ. ഈ പറഞ്ഞത് ശരിയാണ്. അരങ്ങു കൊഴുപ്പിക്കാനും മറ്റും അപ്പു മാരാർക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്.

Harikumaran Sadanam: അതെ''' പൊതുജന ഹിതായ പൊതുജന സുഖയാ '' പോതുജനമോ?

Sreevalsan Thiyyadi : പ്രതിഭാധനരുടെ ചെറിയ pastime അറിയാന്‍ രസമാണ്. അപ്പു മാരാരെ കുറിച്ച് (മരണശേഷം) ടീവിയില്‍ വന്ന ഒരു ഫീച്ചറില്‍ കണ്ടതാണ്. മാരാര്‍ താമസിച്ചിരുന്ന പഴമ്പാലകോട്ടെ (ഭാര്യ)വീട്ടിനടുത്ത് താമി എന്നൊരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് ആണ്.

കറുത്തു മെലിഞ്ഞ ഇദ്ദേഹം നല്ല കിഴക്കന്‍ പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു: "ഉച്ചക്ക് ഊണു കഴിഞ്ഞാ ചെല ദിവസം മൂപ്പര് എന്റെ എറേത്തു വന്ന് 'നായും പുലീം' (ഒരുതരം പകിടകളിയാവണം) കളിക്കും. ജയിച്ചാ വല്യ ഉല്സാഹോണ്. കളി കണ്ടിരിക്കണ കുട്ട്യോളോട് പറയും: 'നിയ്ക്കൊരു ചായ മേടിച്ചു കൊണ്ടാ...താമിക്കും വാങ്ങിക്കോ ഒന്ന്. നെങ്ങളും കുടിച്ചോളിന്‍...' അല്ലാ, തോറ്റ ദിവസാണെങ്കെ മൂപ്പര് പിന്നെ കൊറച്ചു നേരത്തേക്ക് ഒന്നും മിണ്ടി‍ല്യ...വല്യ ആളല്ലേ..." 

Srikrishnan Ar: Ramachandran Keli സംവിധാനം ചെയ്ത “കാലം” എന്ന (അപ്പുമാരാരെപ്പറ്റിയുള്ള) documentary film -ൽ ഉള്ളതാണ്‌ Sreevalsan Thiyyadi സൂചിപ്പിച്ച അനുസ്മരണം.Read more: തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

തായമ്പകയിലെ ശൈലികള്‍

തായമ്പകയിലെ ശൈലികള്‍                                        

ശ്രീ മോതലക്കോട്ടം നാരായണന്‍ തായമ്പകയെ കുറിച്ച് തുടങ്ങി വെച്ച ഒരു ചര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും പങ്കെടുത്ത മെമ്പര്‍മാര്‍ പങ്കുവേക്കുകയുണ്ടായി. തായമ്പകയില്‍ മലമക്കാവ് ശൈലിയും പാലക്കാടന്‍ ശൈലിയും തൃത്താല ശൈലിയും ഉണ്ട് എന്ന് പറയുന്നു. അതിലും തൃത്താല ശൈലി തന്നെ മലമക്കാവ് ശൈലിയുടെ കുറച്ചു കൂടി വിത്യാസപ്പെടുത്തിയ രീതി ആണെന്നും. മലമക്കാവ് കേശവപോതുവാള്‍ തുടങ്ങി വെച്ചതായിരുന്നു മലമക്കാവ് ശൈലി. എങ്കില്‍ അദ്ദേഹത്തിനു മുമ്പ് തായമ്പക ഏതു രൂപത്തില്‍ ആയിരുന്നു? ഒരു അനുഷ്ഠാന കല മാത്രം ആയിരുന്നുവോ തായമ്പക? എന്നുമുതലാണ് ഇന്നത്തെ രൂപത്തില്‍ ആയ തായമ്പക ആയി രൂപപ്പെട്ടത്? കൂറ് മാത്രം അടിസ്ഥാനപ്പെടുത്തിയാണോ ഈ ശൈലീവിത്യാസം വരുന്നത്? എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ശ്രീ നാരായണന്‍ ചര്‍ച്ച തുടങ്ങി വെച്ചതു.Read more: തായമ്പകയിലെ ശൈലികള്‍

free joomla templatesjoomla templates
2018  ആസ്വാദനം    globbers joomla template