പത്താമുദയം

പത്താമുദയം

പുടയൂർ ജയനാരായണൻ -                    

ഏറിയൊരു ഗുണം വരണം : ഭാഗം-അഞ്ച്

ഭാഗം-നാല്  : തോറ്റംപാട്ടിന്റെ ഘടന

എത്തുകയായി പത്താമുദയം.  മറ്റൊരു തെയ്യക്കാലം. ചിലമ്പൊലി ഉയരുകയായി, ചെണ്ടയുടെ അസുരതാളമനുസരിച്ച് അത് നാടിനെയും നാട്ടാരെയും മറ്റൊരു കളിയാട്ട കാലത്തേക്ക് കൈപിടിച്ച് ആനയിക്കും.  എടവപ്പാതിയിൽ അഴിച്ചു വച്ച കോപ്പുകളും, ഉടയാടകളും, മുഖപ്പോളിയും, വീണ്ടും നിറം വച്ച് രംഗത്തേക്ക്.  അണിയലവും, മനയോലയും, ചായില്ല്യവും ഒരുങ്ങിക്കഴിഞ്ഞു. ചെണ്ടക്കയറുകളും മുറുക്കി  ഒരു ദേശം കാത്തിരിക്കുകയാണ് മറ്റൊരു തെയ്യാട്ട കാലത്തിനായി.  

വടക്കൻ കേരളത്തിലെ രാത്രികൾക്ക് ഇനി തോറ്റം പാട്ടിന്റെ സ്വരം ഉണ്ടാകും. പാതിരാത്രിയിലെപ്പോഴോ കൊട്ട് മുറുകും, ഉറക്കച്ചടവിൽ കിടക്കയിൽ തിരിഞ്ഞു കിടക്കുന്നവരും ആരോടെന്നില്ലാതെ പറയും

" കോട്ടത്ത് വീരൻറെ പുറപ്പാടായിനത്രെയാ ; ഇത് കയിഞ്ഞപ്പാട് പൂക്കുട്ടി, അതും കയിഞ്ഞിറ്റ് ബേണം ചാമുണ്ടി. പൊറപ്പാട് കയിഞ്ഞ് മേലേരീൽ തുള്ളാനാവുമ്പെക്ക്  നേരം പൊലരും..  " 

കിടക്കപ്പായിൽ കാവിലെ കൊട്ടിന് കാതോർത്ത് കിടക്കുന്ന  കുഞ്ഞുങ്ങൾ അക്ഷമാരാകും. " ആട അടങ്ങി കെടന്നാട്ടെ ഒരിക്ക... പോലരാനാകുമ്പ പോവാ.. ചാമുണ്ടീന്റെ തോറ്റം തോടങ്ങുമ്പോ ഞാൻ ബിളിക്കാം അന്നേരം എണീച്ചാ മതി." 

കൂടുതൽ അക്ഷമരായി ഉറക്കമിളച്ച് അവർ കാത്തിരിക്കും. വീരനും പൂക്കുട്ടിയും അരങ്ങ് തകർത്ത് പിൻവാങ്ങുംമ്പോഴേക്കും തീചാമുണ്ടിയുടെ അണിയറ തോറ്റം അങ്ങകലേക്ക് കേട്ട് തുടങ്ങിയിരിക്കും.



Read more: പത്താമുദയം

Padayani rural Tantras “The Aesthetics and Embodiment of Beliefs and Identity

Padayani rural Tantras  “The Aesthetics and Embodiment of Beliefs and Identity”, 19th May 2013.

Marc-Paul Lambert                                                                    

Abstract

South Indian tantras are often associated with temple practices as introduced by the Brahmins. If tantric scenology acts as a physical model that will work for the whole classical Indian theater, one may overlook the importance of another model based on the Mask technique developed through village cultural practices with Pre-dravidian origins.

Unlike classical theater, there is no rural canon available to produce the scenologic instruments adequate for its study. Still, the number of rural genres is forty times higher in Kerala than classical ones. The visual representation and the scenographic environment in the rural register and notions of rhythm and spatial design shape the different modes of perception. Besides, India faces the problem of dance terminology to define other sacred practices in a culture dominated by the classical model.

 



Read more: Padayani rural Tantras “The Aesthetics and Embodiment of Beliefs and Identity

രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- മൂന്നാം കാലം

പരമ്പരകൾ കണ്ണിമുറിയുന്നില്ല

ശ്രീവൽസൻ തീയ്യാടി                                                                      


"ദാരണ് ത്..." എന്നൊരൊറ്റ ചോദ്യം. തെക്കൻ ദൽഹിയിലെ ആൾക്കൂട്ടത്തിനിടെ പൊടുന്നനെ കിഴക്കേ പാലക്കാടൻ മൊഴി. ത്രിസന്ധ്യത്തിരക്കിൽ ഇതാരപ്പാ എന്ന് അദ്ഭുതത്തോടെ തിരിഞ്ഞുനോക്കിയതും മൂപ്പർ എന്റെ അരയിൽ കൈകൾ വിലങ്ങനെ പിണച്ച് മൊത്തമായി എടുത്തുപൊന്തിച്ചിരുന്നു. നാലു നിമിഷംകൊണ്ട് മുഴുപ്രദക്ഷിണം കറക്കിയശേഷം കീഴെ അമ്പലത്തറയിൽ 'ധും' എന്ന് ഇറക്കിയെഴുന്നള്ളിച്ചപ്പോൾ മാത്രമേ ആളെ തിരിഞ്ഞുകിട്ടാൻ സാധിച്ചുള്ളൂ. ജ്യോതിയേട്ടൻ!

സദനം അരുൾപെരും ജ്യോതി. മുഴുവൻ പേര് കേൾക്കുമ്പോഴത്തെ ഡംപ് നേരിൽ കാണുമ്പോൾ ഒരുസമയത്തും തോന്നിയിട്ടില്ല. മെലിഞ്ഞുണങ്ങിയ രൂപമായേ മിക്കവാറും കാലത്ത് മനസ്സിലുള്ളൂ. അതുകൊണ്ടുതന്നെ ആളോരുത്തനെ ഒറ്റയൂക്കിൽ എടുത്തു വട്ടംതിരിക്കാൻ പൊന്നവനിവൻ എന്നൊരിക്കലും ധരിച്ചില്ല.



Read more: രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- മൂന്നാം കാലം

Aswadanam Arts Society

സുഹൃത്തുക്കളെ,

നമ്മുടെ Traditional Art Forms of Kerala എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ സംഘടനാതലത്തിലേക്ക് കൂടി വ്യാപരിക്കാൻ പോവുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

ഗ്രൂപിന്റെ വെബ്സൈറ്റ് (www.aswadanam.com) ആയ 'ആസ്വാദനം' എന്ന പേരിൽത്തന്നെ ഒരു ആർട്ട് സൊസൈറ്റിയായി റെജിസ്റ്റർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഈ മാസം രണ്ടാം പാദത്തിൽ തൃശ്ശൂര് വച്ച് ആ ദൗത്യം നിർവഹിക്കുമ്പോൾ നാം അംഗങ്ങൾക്ക് ഒത്തുകൂടാൻ അവസരമൊരുക്കാനും മോഹിക്കുന്നു.

ഒരു ശുഭകാര്യം ചെയ്ത് തുടക്കമിടാം എന്നും കരുതുന്നു.

മുപ്പതുകളിൽ മാത്രം പ്രായമുള്ള ഒരു രംഗകലാപ്രയോക്താവ് നട്ടെല്ലിന് ക്ഷീണം പറ്റി ബുദ്ധിമുട്ടുന്നതായി സഹൃദയർ മനസ്സിലാക്കുന്നു. ഭരതനാട്യം, തിരുവാതിരകളി, കഥകളി, കേരളനടനം, ഫോക് ഡാൻസ് തുടങ്ങിയ രൂപങ്ങൾ കുട്ടികളെ പഠിപ്പിച്ചും രംഗത്തവതരിപ്പിച്ചും കഴിയുന്ന സദനം അബ്ദുൾ റഷീദ് എന്ന കലാകാരനെ സാമ്പത്തികമായി സഹായിക്കാൻ പദ്ധതിയിട്ടിരിക്കുന്നു.

ഇതിലേക്കായി ഒരു തുക പിരിക്കാൻ തുനിഞ്ഞിരിക്കുന്നു. സംഭാവനകൾ (തുക അവരവരുടെ ഇഷ്ടം -- STATE BANK OF INDIA - Account Number: 20122009472, IFSC: SBIN0007479, NAME: ARUN P.V.) നിക്ഷേപിക്കാൻ താൽപര്യപ്പെട്ടുകൊള്ളുന്നു. സംഭാവന തന്ന സുഹൃത്തുക്കളുടെ പേരു വിവരവും തുകയും (വിരോധമില്ലാത്ത പക്ഷം) ഗ്രൂപിന്റെ ചുവരിൽ ഒന്നൊന്നായി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. അനൗപചാരികമായൊരു ചടങ്ങിൽ അതുവരെ കിട്ടിയ തുക കലാകാരന് കൈമാറുന്നതായിരിക്കും. 

'ആസ്വാദനം' സംഘടനയിൽ ചേരാൻ വേണ്ടുന്ന ചെറിയ വരിക്കാശിനെയും അതിന്റെ മറ്റു പ്രവർത്തങ്ങളെയും കുറിച്ച് ഒത്തുകൂടലിൽ നമുക്ക് ചർച്ച ചെയ്യാം, തീരുമാനിക്കാം. (വരിക്കാശും റഷീദ് സഹായനിധിയും തമ്മിൽ ബന്ധമുണ്ടാവില്ല. അതുപോലെ, TAFK മുഖപ്പുസ്തകഗ്രൂപ്പിൽ ചേരുന്നതിനും തുടരുന്നതിനും ഇതൊന്നും തന്നെ ബാധകമല്ല.)

സംഘടനയുടെ രജിസ്ട്രെഷൻ സംബന്ധിച്ച വിവരങ്ങൾ ഈ പോസ്റ്റിന്റെ ചരടിൽ അറിയിക്കുന്നതായിരിക്കും. എല്ലാ നീക്കങ്ങളും വളരെ സുതാര്യമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.

നന്ദിപൂർവ്വം

TAFK Admin Team

*************

Dear friends,

Glad to inform you all that our Facebook Group, Traditional Art Forms of Kerala, is expanding its activities to that beyond the word of the Internet.

We plan to register it as an art society named ‘Aswadanam’, which is also the name of our website (www.aswadanam.com). We are striving to get it done at Thrissur in the second half of this month. The occasion, we thought, could also be a get-together for the members of this FB group.

We envisage a meaningful start. Aesthetes and members here have learned about a man in his thirties teaching Bharatanatyam, Thiruvathirakali, Kathakali, Keralanadanam and folk dance, but struggling to continue with it owing to a disc problem with the backbone. We plan to help the young artiste, Sadanam Rasheed, by floating a financial aid programme.

The donations (of whatever amount) can be sent to STATE BANK OF INDIA - Account Number: 20122009472, IFSC: SBIN0007479, NAME: ARUN PV. We will be publishing the names and details (if the donor is comfortable with it) on the TAFK wall. An informal meet at Thrissur this month will see the handing over of the cheque (from the money that has come in then) to the artiste.

The informal gathering can discuss the membership fee to join Aswadanam society and boost its ground-level activities. (The fee and Rasheed Aid Donation are completely unrelated; also the fee has nothing to do with becoming or continuing as a member of TAFK Facebook Group.)

The thread following this post will reveal the registration details in due course. Needless to say, all the moves will be extremely transparent.


Expecting your cooperation and seeking your blessings,

TAFK Admin Team



രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - രണ്ടാം കാലം


കരിമ്പനപ്പാടത്തെ കിടിലൻ പന്തലുകൾ

ശ്രീവൽസൻ തീയ്യാടി                                                               

ഖസാക്കിന്റെ ഇതിഹാസം വായിച്ച കാലത്തുതന്നെയായിരുന്നു കിഴക്കൻ പാലക്കാട്ടെ ഗ്രാമങ്ങളൊന്നിലേക്ക് നടാടെ പോയത്. അതു പക്ഷെ കോഴണശ്ശേരിയിലെ കണ്ണിമൂത്താനെ അന്വേഷിച്ചൊന്നുമല്ല; കൈപ്പഞ്ചേരിയിൽ തമ്പടിച്ചിരുന്ന കൃഷ്ണമ്മാമന്റെ ക്ഷണം മാനിച്ചായിരുന്നു.

നെന്മാറ എൻ.എസ്.എസ് കോളേജിലായിരുന്നു അമ്മയുടെ ഏറ്റവുമിളയ ആങ്ങള അന്നൊക്കെ ജോലി ചെയ്തിരുന്നത്. 1980കളുടെ രണ്ടാം പാദം. കൊമേർസ് വകുപ്പിൽ യുവ അദ്ധ്യാപകൻ ടി.എൻ. കൃഷ്ണൻ. റേഡിയോവിൽ വാർത്തയും പാട്ടുകച്ചേരിയും പറ്റുന്നത്ര തരപ്പെടുത്തും. ആഴ്ച മുടക്കാതെ ആകാശവാണിയുടെ 'എഴുത്തുപെട്ടി' വാരാവലോകന പരിപാടിയിലേക്ക് കത്തയക്കും. ഒന്നും രണ്ടും നല്ല ഫോമിലെങ്കിൽ മൂന്നും. എഴുത്തിടാൻ മാറ്റർ കിട്ടാൻ വേണ്ടി മാത്രം ചിലപ്പോൾ ഇടയ്ക്കൊന്ന് ട്രാൻസിസ്റ്ററിന്റെ 'ട്രും വളയം' തിരിക്കും. തൃശൂര് നിലയത്തിലെ പുരുഷനും സ്ത്രീയും സ്ഥിരപരിചിതമായ ശബ്ദത്തിൽ അമ്മാവന്റെ പേര് നിത്യക്കൽപന പോലെ വായിച്ചുകേൾപ്പിക്കും: "ചലച്ചിത്രഗാനങ്ങളുടെ സമയത്തുകൂടി കർണാടകസംഗീതം അവതരിപ്പിച്ചുകൂടേ എന്ന് ചോദിക്കുന്നു ടി.എൻ.കെ നമ്പ്യാർ, മുളംകുന്നത്തുകാവ്." അതെ, അതായിരുന്നു വാനൊലി നാമം. പെൻ നെയിം എന്നൊക്കെ പറയുംപോലെ.

മങ്ങാട് കെ നടേശൻ ഏതോ രാഗത്തിന്റെ മർമസ്വരം നീട്ടിപ്പിടിച്ച ഉച്ചക്കച്ചേരി നേരത്തായിരുന്നു അമ്മാവന്റെ വാടകവീട്ടിന്റെ കതകിൽ മുട്ടിയത്. ഓട്ടുപുരയുടെ ഉമ്മറത്തെ സാക്ഷയിളക്കി നവദമ്പതിമാർ ഉള്ളിലേക്കാനയിച്ചു. ഉടുക്കാൻ കാവിമുണ്ടും ഉണ്ണാൻ കുമ്പളങ്ങമൊളൂഷ്യവും കിട്ടി. പുൽപ്പായമേൽ കല്ലൻ തലയിണയിലേക്ക് കഴുത്തറ്റം ചെരിച്ച് ചെറുമയക്കവും തരപ്പെട്ടു.

വൈകുന്നേരത്തെ കാലിച്ചായ കഴിഞ്ഞ് കുളിച്ചാണ് ഇറങ്ങിയത്. കാരണം, പോവേണ്ടിയിരുന്നത് അമ്പലത്തിലേക്കായിരുന്നു. അടിപെരണ്ട നിന്ന് "നേമ്മാറ നേമ്മാറ" എന്ന് പറഞ്ഞ് പോന്ന ബസ്സിനകത്തേക്ക് വിളിക്കുന്നത് കണ്ടക്റ്റർ; കയറിയാൽ "നേമ്മാർയേണ്?" എന്ന് സംശയം തീർക്കുന്നതും മൂപ്പർതന്നെ.

പ്രശാന്തമാണ് പ്രദേശം മൊത്തം. കൂറ്റൻ കരിമ്പനകളും കരകാണാപ്പാടങ്ങളും. പ്രതീക്ഷിച്ചത് പോലെത്തന്നെയെന്ന് പോരുന്ന യാത്രയിലേ ശ്രദ്ധിച്ചിരുന്നു. ചെറുപട്ടണം ചേർന്നാണെങ്കിലും നെല്ലിക്കുളങ്ങര ക്ഷേത്രവും തൊട്ട പരിസരവും തനി നാടൻ. പേര് കേൾക്കുമ്പോൾ തോന്നുന്നത് മാതിരിത്തന്നെ. (ഒ.വി. വിജയൻറെ കന്നിനോവലിലേക്ക് സുമ്മാ മൊഴി മാറ്റിയാൽ സുമാറിങ്ങനെ: കൂമൻകാവിൽ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല.)

മലമടക്കുകൾ മൈലുകളോളം ആനപ്പള്ളമതിൽ കെട്ടിയ പാടമുറ്റത്ത് ഇവിടെ ഓരംപറ്റി പഴയ കാവ്. ഒതുക്കമുള്ള മുഖം. മുന്നിലൊരു മഹർഷിയരയാൽ. നിശ്ശബ്ദമായ സ്നേഹസാന്നിദ്ധ്യം. വിജയൻറെ ഭാഷയിൽ, "കനിവുനിറഞ്ഞ വാർദ്ധക്യം".

ഇത്രയും 1987ൽ. അന്നത്തെ വിശ്രാന്തിയല്ല മാസങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ നെന്മാറപ്പാടം എഴുന്നള്ളിച്ചത്. കുറഞ്ഞ കാലത്തിനിടെ എല്ലാം അമ്പേ മാറിമറിഞ്ഞുവെന്നല്ല; അന്ന് മീനം 20 ആയിരുന്നു -- വേല ദിവസം. സായാഹ്നവെയിലത്ത് ജനസമുദ്രം, സന്ധ്യയടുത്തിട്ടും വാദ്യഘോഷം.

കുട്ടിയിലേ കേട്ടിട്ടുള്ള വാക്കാണ്‌ നെന്മാറ വല്ലങ്ങി. അന്നൊക്കെ ധാരണ വല്ലങ്ങി എന്നാൽ ഏതോ നാട്ടിലെ വിശേഷത്തിന്റെ പേര് എന്നായിരുന്നു. തൃശൂർ പൂരം, തൃപ്പൂണിത്തുറ ഉൽസവം, മുളംകുന്നത്തുകാവ് നിറമാല, മലമക്കാവ് താലപ്പൊലി, എടക്കുന്നി വിളക്ക് എന്നൊക്കെപ്പോലെ നെന്മാറ വല്ലങ്ങി. പരിചയം പോരാത്ത കിഴക്കൻ പാലക്കാട്ടുള്ളൊരു ദേശത്തിന്റെ തിമർപ്പ്. ശർക്കരയിൽ വേവിച്ചുണ്ടാക്കി അന്നേനാൾ വരുന്നവർക്കൊക്കെ പ്രസാദമായി കിട്ടുന്ന മധുരപലഹാരമാവാനും മതി "വെല്ലങ്ങി" എന്നും സംശയിച്ചിരുന്നു.



Read more: രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - രണ്ടാം കാലം

വി. കെ. എൻ - ഒരു ചർച്ച

വി. കെ. എൻ - ഒരു ചർച്ച                                   

Sreevalsan Thiyyadi : കഥകളിയുമായി വ്യത്യസ്തമായ രീതിയില്‍ ബന്ധമുണ്ടായിരുന്ന മൂന്നു സാഹിത്യകാരന്മാര്‍: ഡി വിനയചന്ദ്രന്‍, തകഴി ശിവശങ്കരപ്പിള്ള, വികെഎന്‍.

Sreechithran Mj  : പലതും ഓർക്കാം. ന്നാലും രസമുള്ള ഒന്ന്. ഒരു ഒന്നാം നമ്പർ ജാഡ, തരികിട, പോസ്റ്റ് പോസ്റ്റ് നിരൂപകനും കൂടെ ചില സുഹൃത്തുക്കളും ഒക്കെ ആയി തിരുവില്വാമലയിൽ പോയി. ഈയുള്ളവനും ഉണ്ടായിരുന്നു കൂടെ . വെടിവട്ടത്തിനിടയിൽ മ്മടെ പോസ്റ്റ് നിരൂപകന് തന്നെപ്പറ്റി വി കെ എന്നിന് ഒരു വില ആയിക്കോട്ടെന്ന് ഒരു തോന്നൽ. " താങ്കളുടെ കഥകളിലെ പോസ്റ്റ്മോഡേൺ ഫലിതപരിസരത്തേപ്പറ്റി ഒരു വർക്ക് ഞാൻ ചെയ്തത് കലാകൗമുദിയിൽ വന്നിരുന്നു, നാലുകൊല്ലം മുൻപ് "
ഇടംക‌ണ്ണ് അൽപ്പം താഴ്ത്തി, സ്വതഃസിദ്ധമായ ഒരു നോട്ടത്തോടെ വി കെ എന്നിന്റെ മറുപടി :
"സാരല്യാന്നേ. അതൊക്കെ ഞാനന്നേ ക്ഷമിച്ചിരിക്ക്‌ണു ". നിരൂപണപ്രഭു അസ്തമിച്ചു. പിന്നെ പടിയിറങ്ങും വരെ കമാന്ന് മിണ്ടിയിട്ടില്ല
 

Sreevalsan Thiyyadi  : ഇത്രയൊക്കെ ഫലിതമുണ്ടായിട്ടും പൊതുവെ പ്രതീക്ഷിക്കാത്ത ചില വശങ്ങള്‍ വികെഎന്നിന് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.

ഞാന്‍ മേലെ എഴുതിയത് വെറും ഭോഷ്ക്കല്ല, Dev,Sreechithran. 'അധികാരം' അല്ലെങ്കില്‍ വേറേതോ പുസ്തകം പുറത്തിറങ്ങിയ കാലത്ത് സഹൃദയന്‍ നിരൂപകന്‍ കെ സി നാരായണന്‍ ടിയാന്‍റെ തിരുവില്വാമല വീട്ടില്‍ ഒരു രാത്രി വെടിവട്ടത്തിനു ചെന്നിരുന്നു. ഊണുകഴിഞ്ഞുള്ള കൂട്ടംകൂടലിനിടെ ലേറ്റസ്റ്റ് വര്‍ക്ക് പ്രതീക്ഷിച്ചത്ര നന്നായില്ലെന്ന് പറഞ്ഞത്രേ നമ്മുടെ പത്രാധിപസുഹൃത്ത്. പിന്നെ വെളിച്ചായി വടക്കേകൂട്ടാല പടിയിറങ്ങുവോളം, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, "അവാര്‍ഡ്‌ പടേര്‍ന്ന്". മുണ്ടാട്ടല്ല്യ.

Sunil Kumar
 പറഞ്ഞ് വരണത്, അദ്ദേഹത്തിന്‍റെ കൃതിയെ പറ്റി, അദ്ദേഹത്തോട് ഇകഴ്ത്തി പറഞ്ഞാല്‍, ഇഷ്ടാവില്ലാ അദ്ദേഹത്തിന്‌ എന്നാണോ?

Sreevalsan Thiyyadi  : കൊല്ലം 1993. കെ സി നാരായണന്‍റെതന്നെ നേതൃത്വത്തില്‍ ഒരു നാലംഗ സംഘം (ക്ഷണം കിട്ടി പരുങ്ങാതെ ഞാനും പോയിരുന്നെങ്കില്‍ അംഗങ്ങള്‍ അഞ്ചാവുമായിരുന്നു) മാതൃഭൂമി വാരാന്ത്യപ്പതിപ്പിലേക്ക് ഒരു കവര്‍ ലേഖനത്തിനായി വടക്കേ കൂട്ടാല എത്തി. 

കേസിയുടെ ഒരു നമ്പൂതിരിഫലിതം കേട്ട് മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചത്രേ വികെഎന്‍ . കിട്ടിയ താപ്പ് കളയാതെ പത്ര ഫോട്ടോഗ്രാഫര്‍ വി എസ് ഷൈന്‍ ക്യാമറ മിന്നിച്ചു.

അതോടെ കഥാനായകന്‍ സീരിയസ്സായി. "അതേയ്, ഫൊട്ടട്ക്കല് ചോയ്ച്ച്ട്ട് വേണം. അതിനായിട്ടെന്നെ ഇരുന്ന് തരും. അപ്പൊ കാച്ച്വാ.... മനസ്സ്ലായീലോ ല്യേ?..."



Read more: വി. കെ. എൻ - ഒരു ചർച്ച

free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template