കൂടിയാട്ടം

Koodiyattam കൂടിയാട്ടം

കൂടിയാട്ടം (koodiyattam) ->

കേരളത്തിലെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകരൂപമാണ് ഒമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടു എന്ന് വിശ്വസിക്കപ്ടുന്ന കൂടിയാട്ടം. ലോകപൈതൃകമായി UNESCO അംഗീകരിച്ച ഏക ഭാരതീയ നൃത്ത നാടക രൂപമാണ് കൂടിയാട്ടം. അമ്പലവാസികളില്‍ പെടുന്ന ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ക്ക് ആണ് പാരമ്പര്യമായി കൂടിയാട്ടം നടത്തുന്നതിനുള്ള ചുമതല. പിന്നണി വാദ്യമായ മിഴാവ് കൈകാര്യം ചെയ്യുന്നത് നമ്പ്യാര്‍ ആണ്. സത്വികാഭിനയത്തിനാണ് (രസാഭിനയം) കൂടിയാട്ടത്തില്‍ പ്രാധാന്യം. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നിങ്ങനെ ചതുര്‍വിധാഭിനയങ്ങളെ വേണ്ടവിധത്തില്‍ കൂട്ടിയിണക്കിയുള്ള അവതരണ രീതിയാണ് കൂടിയാട്ടത്തില്‍ അവലംബിച്ചിട്ടുള്ളത്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ പ്രദര്‍ശിപ്പിക്കുന്നതാണ് കൂടിയാട്ടതിന്‍റെ രീതി.
ഇതിഹാസങ്ങളിലെയും കഥകളെ ആസ്പദമാക്കി, നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ സന്നിവേശിപ്പിച്ചുകൊണ്ടു, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും കോര്‍ത്തിണക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് ചാക്യാര്‍കൂത്ത്. മിഴാവ് എന്ന വാദ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് കൂത്ത് അവതരിപ്പിക്കുന്നത്.
ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങളെ ആസ്പദമാക്കിയാണ് നങ്ങ്യാര്‍കൂത്ത് എന്ന ഏകാംഗ പ്രകടനം അരങ്ങേറുന്നത്. കൂടിയാട്ടത്തിലെ മുദ്രകള്‍ തന്നെയാണ് നങ്ങ്യാര്‍കൂത്തിലും അവലംബിച്ചിരിക്കുന്നത്.

Articles / Discussions / Report

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം…

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം…

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം

അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം …

Read More...

തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും…

തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും…

തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും

തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശ

Read More...

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും…

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും…

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും …

Read More...

പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ…

പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ…

പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ

പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യ…

Read More...

പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക…

പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക…

പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക

പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്…

Read More...

2024  ആസ്വാദനം    globbers joomla template