തൃച്ചംബരം ഉത്സവം

തൃച്ചംബരം ഉത്സവം                                                              

വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. ആനയും, വെടിക്കെട്ടും ഉള്‍പ്പടെയുള്ള ഘോഷങ്ങള്‍ നിഷിദ്ധമായ ഇവിടത്തെ ഉത്സവത്തിന്റെ  ഇതിവൃത്തം  ജ്യേഷ്ഠന്‍ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണന്‍ നടത്തിയ ബാലലീലകള്‍ ആണ്. കുംഭം 1 മുതല്‍ മീനം 6 വരെ 36 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഇവിടുത്തെത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ദേശ ഉത്സവത്തിനു.



Read more: തൃച്ചംബരം ഉത്സവം

തിടമ്പ് നൃത്തം

തിടമ്പ് നൃത്തം

By: ഹരി തെക്കില്ലം

ഉത്തരകേരളത്തിലെ മഹത്തായ കലാപാരമ്പര്യങ്ങളില്‍ ഒന്നാണ് ക്ഷേത്ര നാടന്‍-അഭ്യാസ-നൃത്തരൂപമായതിടമ്പ് നൃത്തം. പുരാതനമായ ഈ കലാരൂപത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്. 


പുഷ്പങ്ങള്‍ കൊണ്ടും,പുഷ്പഹാരങ്ങള്‍ കൊണ്ടും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും അലംകൃതമായ വിഗ്രഹപ്രതീകംശിരസ്സിലേന്തി വാദ്യമേളത്തിന്‍റെ അകമ്പടിയോടു കൂടി താളാനുസൃതമായി കാല്‍ച്ചുവടുകള്‍ വച്ചാണ്തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്.

ഈ കലാരൂപത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലുംശിവതാണ്ഡവം, കാളിയമര്‍ദ്ദനം, അക്രൂരന്‍ ശ്രീ കൃഷ്ണന്‍റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്രഎന്നിവയാണ് പ്രബലം. ശിവപുരാണവുമായി ബന്ധപ്പെട്ടു കൈലാസത്തിലെ പരമശിവന്‍റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത്‌ തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്നു ഐതിഹ്യങ്ങള്‍ ഉണ്ട്. കാളിയന്‍എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഫണങ്ങള്‍ക്ക് മുകളില്‍ നടത്തിയനൃത്തമാണെന്ന് മറ്റൊരു വാദഗതിയുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്റെ ഭക്തിപൂര്‍വമായചുവടുകളാണ് തിടമ്പ് നൃത്തം ആണെന്നാണ്‌ ഏറ്റവും പ്രചാരമുള്ളത്.



Read more: തിടമ്പ് നൃത്തം

ചിനക്കത്തൂരിലെ കുതിരകളി

ചിനക്കത്തൂരിലെ കുതിരകളി                                     

ചിനക്കത്തൂര്‍ പൂരത്തിന്റെ പ്രത്യേകതയാണ് കുതിരകളി. ആനപ്പൂരത്തിനെക്കാളും പ്രാധാന്യം കുതിരക്കളിക്കാണ് എന്നതും ചിനക്കത്തൂരിലെ പ്രത്യേകത. ആയിരക്കണക്കിന് ജനങ്ങളുടെ ഇടയില്‍, "അയ്യയ്യോ" വിളികളോടെ വാനിലേക്ക് എടുത്തെറിയപ്പെടുന്ന വലിയ കുതിരകള്‍, മാമാങ്കസ്മരണകള്‍ ആണ് ഇതിന്റെ പിന്നിലെ ചരിത്രം എന്ന് പറയപ്പെടുന്നു.

 

 



Read more: ചിനക്കത്തൂരിലെ കുതിരകളി

Peruvanam Pooram 2012: പെരുവനം പൂരം 2012

പെരുവനം പൂരം  2012

പഞ്ചാരി തുടങ്ങിയാല്‍ പത്തു നാഴിക എന്നാണ് ചൊല്ല്.
പെരുവനം നടവഴിയിലെ പൂരങ്ങള്ക്ക്ത പണ്ട് രാജാവ് കല്പ്പിചുഇറക്കിയ തിട്ടൂരം ഉണ്ട് പോലും.... അത് പ്രകാരം പ്രധാന മൂന്നു പൂരങ്ങള്‍, ആറാട്ടുപുഴ ശാസ്താവിന്റെ ഇറക്ക പാണ്ടി ,ഊരകത്തിന്റെ പഞ്ചാരി, ചെര്പ്പി ന്റെ പഞ്ചാരി. പിന്നിടാനു ചാത്തക്കുടവും, ഷാരിക്കല്ഉംട ഒക്കെ ചേര്ന്നപത്‌... മറ്റു ദേവിദേവന്മാര്ക്ക്ത വിളക്കിനെഴുന്നെള്ളിപ്പ് – മതിലക്കകത്തു.

കൂടുതല്‍ ഇവിടെ വായിക്കൂ : പെരുവനം പൂരം : ഏപ്രില്‍ 01 2012, ഞായര്‍ :പാണ്ടി മേളം

Video :

You need to a flashplayer enabled browser to view this YouTube video

Peruvanam Pooram Melam by Kuttan Marar: 01 April 2012

Photos:

 

 

 

 

embed video powered by Union Development


ഇരിങ്ങോള്‍ കാവ് : എഴുന്നള്ളപ്പ്

ഇരിങ്ങോള്‍ കാവ് : എഴുന്നള്ളപ്പ്

  എഴുന്നള്ളിക്കുന്ന ആനകള്‍ എല്ലാം പിടിയാനകള്‍ ആണ്. ഭഗവതി ആണ് പ്രതിഷ്ഠ. സ്ഥലം ഇരിങ്ങോള്‍ , പെരുമ്പാവൂര്‍ അടുത്ത്.

എറണാകുളം ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരെ ആണ് ഇരിങ്ങോള്‍ കാവ്. കേരളത്തില്‍ പട്ടണത്തിനു നടുവിലായി ഇത്രയും കാടുള്ള ഒരു സ്ഥലം വേറെ ഇല്ലത്രെ. അതായത് ഒരു വലിയ കാടിന് നടുവിലാണ് ഈ കാവ്. ദേവസ്വത്തിന് സ്വന്തമായി ഒരു ആനയുണ്ടായിരുന്നു, ലക്ഷ്മികുട്ടി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുന്‍പ് അത് ചരിഞ്ഞു. E -4 elephant എന്ന പ്രോഗ്രാമില്‍ കാണിച്ചിരുന്നു എന്നാണു എന്റെ ഓര്മ. മീനപൂരം ആണ് വലിയ വിളക്ക്.

( Vinod Marar)



free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template