പരിഷ വാദ്യം
- Details
- Category: Panchavadyam
- Published on Saturday, 13 September 2014 11:22
- Hits: 4723
ഇന്ന് നാമ മാത്രമായിക്കൊണ്ടിരിക്കുന്ന ഒരു ക്ഷേത്ര കലയാണ് പരിഷ വാദ്യം. ഇന്നുള്ള പഞ്ചവാദ്യത്തിന് ഇത്രയും പ്രാധാന്യം ഇല്ലാതിരുന്ന കാലത്ത്, പരിഷവാദ്യത്തിനായിരുന്നു പ്രാധാന്യം.
മധ്യകേരളത്തില്‍ ആദ്യ കാലത്ത് പ്രതിഷ്ഠ സമയത്തും, ബ്രഹ്മ കലശം അഭിഷേകം ചെയ്യുന്ന സമയത്തും പരിഷ വാദ്യം ആയിരുന്നു പ്രധാനമായും കൊട്ടിയിരുന്നത്. കാലക്രമേണ അത് പഞ്ച വാദ്യത്തിന് വഴി മാറി കൊടുത്തു.
പരിഷ വാദ്യത്തില്‍ ഉപയോഗിക്കുന്ന വാദ്യങ്ങളില്‍ പ്രധാനം വീക്കന്‍ ചെണ്ട (അച്ഛന്‍ ചെണ്ട),തിമില,ശേങ്ങില,ഇലത്താളം ഇവയാണ്. കൂടാതെ കൊമ്പ്, കുഴല്‍ ഇവ അകമ്പടി സേവിക്കുന്നു.
പരിഷ വാദ്യത്തില്‍ കൊട്ടുകള്‍ കൃത്യമായി ചിട്ടചെയ്തിട്ടുണ്ട്.ഇതില്‍ മനോധര്‍മം അനുവദനീയമല്ല. രണ്ടു ഘട്ടങ്ങള്‍ ആണ് പരിഷ വാദ്യത്തിനുള്ളത്.
ആദ്യത്തേത് ഒറ്റക്കോല്‍ ഇരികിടഎന്ന ഏകതാളത്തിലുള്ള കൊട്ടുകള്‍ ആണ്. ഇതില്‍ വീക്കന്‍ ചെണ്ടയുടെ ഒരു കൊട്ട് കഴിഞ്ഞു അടുത്ത കൊട്ട് വരെ തിമിലക്കാര്‍ക്ക് 32 അക്ഷരവും കാലം മുറുകുമ്പോള്‍ യഥാക്രമം 16 അക്ഷരവും 8 അക്ഷരവും 4 അക്ഷരവും ആയി കൊട്ടാവുന്നതാണ്.4 അക്ഷരവമാവുന്ന സമയത്തിന് ഇരികിട എന്ന് പറയുന്നു.
രണ്ടാമത്തെ ഘട്ടം ചെണ്ടക്കൂറു എന്ന് പറയുന്ന ത്രിപുട താളത്തിലുള്ള കൊട്ടുകള്‍ ആണ്.ഇവ 28, 14, 7, 3 .5 എന്നീ അക്ഷര കാലങ്ങളില്‍ 4 കാലങ്ങളില്‍ കൊട്ടി അവസാനം ഏകതാളത്തില്‍ അവസാനിക്കുന്നു. ശേഷം പഞ്ചവാദ്യത്തിലെ പോലെ തന്നെ തിമിലയിടച്ചിലും ഉണ്ട്.
ലേഖകൻ വിനോദ് മാരാർ പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ഊരമന വേണുവിന്റെ മകൻ ആണ്.ഇപ്പോൾ അബുദാബി യു എ ഇ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന വിനോദ് പഞ്ചവാദ്യ കലാകാരൻ കൂടിയാണ്. E-mail This email address is being protected from spambots. You need JavaScript enabled to view it.