കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

കേരള വാദ്യങ്ങളെ കുറിച്ചൊരു ചര്‍ച്ച            

 

29 November 2011 നു Parvathi Ramesh ഉയര്‍ത്തിയ കേരളീയ വാദ്യങ്ങളെ കുറിച്ചുള്ള സംശങ്ങളെ മുന്‍ നിര്‍ത്തി വളരെ വിശദമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി.  

ചില സംശയങ്ങള്‍ -

1. കേരളീയ വാദ്യങ്ങളില്‍ പൊതുവില്‍ 'ശ്രുതി'യ്ക്ക് എത്രത്തോളം പ്രസക്തി ഉണ്ട്? (ഇതില്‍ തന്നെ ഇടയ്ക്ക സ്വതവേ 'ശ്രുതി ചേരുന്ന' ഒരു വാദ്യം കൂടിയാണല്ലോ) മാത്രവുമല്ല, കൊമ്പ്, കുഴല്‍ എന്നീ സുഷിരവാദ്യങ്ങള്‍ കൂടി ഇവയോടൊപ്പം ചേരുന്നുണ്ടല്ലോ.

2. ഓരോ ചെണ്ടയ്ക്കും (മറ്റു വാദ്യങ്ങളിലും) അതിന്റെ നിര്‍മ്മാണ വേളയിലോ, അല്ലാതെയോ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട്, ശബ്ദത്തില്‍ /നാദത്തില്‍ manual ആയി വ്യത്യാസം വരുത്തല്‍ പതിവുണ്ടോ? 

3. കൊമ്പ്, കുഴല്‍ എന്നിവയുടെ പഠന സമ്പ്രദായം എങ്ങനെയാണ്? അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പഠനസമ്പ്രദായം 'ഇവ' എത്രത്തോളം ആവശ്യപ്പെടുന്നുണ്ട്?

Parvathi Ramesh-  കേരളത്തില്‍ താളത്തിലാണല്ലോ കൂടുതല്‍ വികാസം നടന്നതും, പദ്ധതിയായി വികസിച്ചിട്ടുള്ളതും, എന്നാല്‍ അത്രയും സമഗ്രമായ ഒരു പഠനമോ, വാദ്യങ്ങളെ കുറിച്ചുള്ള അറിവുകളോ ഒക്കെ വ്യാപകമായിട്ടുണ്ടോ എന്നൊക്കെ വെറുതെ അന്വേഷിയ്ക്കുമ്പോഴായിരുന്നു, അന്ന്‍ ചില ബ്ലോഗ്‌ പോസ്റ്റുകളൊക്കെ (ശ്രീ. മനോജ്‌ കുറൂര്‍, ഡോ. ടി. എസ്‌. മാധവന്‍ കുട്ടി തുടങ്ങിയ ചിലരുടെ) വായിയ്ക്കാനിടയായത്‌. ഇവിടെയും പഴയൊരു (ശ്രീ. ഹരികുമാര്‍ സദനം അടക്കം പങ്കെടുത്ത) ചര്‍ച്ചയും കണ്ടിരുന്നു. ചര്‍ച്ചകള്‍ ഇനിയും ആവാലോ, കൂടുതല്‍ അംഗങ്ങളും, കലാകാരന്മാരും ഒക്കെ ഗ്രൂപ്പില്‍ പുതുതായി വന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍...

Madhavan Kutty- Parvathi Ramesh. ചിലത് പറയാം. അത്രതന്നെ ആധികാരികമാവണമെന്നില്ല. ഒരു കച്ചേരിക്ക് ഒരുങ്ങുമ്പോൾ പക്കവാദ്യങ്ങൾ ശ്രൂ‍തികൂട്ടുന്നതുപോലെ ചെണ്ട, മദ്ദളം എന്നിവ ശ്രൂതികൂട്ടുന്നത് കണ്ടിട്ടില്ല. എന്നാൽ ചെണ്ട വലിച്ച് മുറുക്കുമ്പോൾ ഒരു ശ്രുതിയൊപ്പിക്കലുണ്ട്. അത് രണ്ടുകയ്യിന്റേയും നാദം വേണ്ടത് പോലെയാക്കലാണ്. അങ്ങിനെ ശ്രുതുയൊപ്പിച്ച ചെണ്ടയേ "ശ്രുതിയുള്ള ചെണ്ട" ഏന്നല്ല പറയുക, മറിച്ച് "കലക്കമില്ലാത്ത ചെണ്ട" എന്നാണ്. 

Tp Sreekanth Pisharody- ചെണ്ട യുടെ കാര്യത്തില്‍ നിര്‍മ്മാണ വേളയില്‍ നാദ വ്യത്യാസം വരുത്തുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യേണ്ടി വരാറില്ല, അല്ലെങ്ങില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ചെണ്ടയുടെ കുറ്റിയും, വളയലും, വട്ടവും എല്ലാം തന്നെ നിര്‍മ്മിച്ചതിനു ശേഷം ഇവയെല്ലാം കയറുകൊണ്ട് കോര്‍ത്ത്‌ വലിച്ചു മുറുക്കി കൊട്ടിനോക്കുമ്പോള്‍ മാത്രമേ ആ ചെണ്ട എത്രത്തോളം നാദം പുറപ്പെടുവിക്കും എന്ന് പറയാന്‍ കഴിയു. ഇതു കുറ്റിയുടെ വലുപ്പം, അതിനു ഉപയോഗിക്കുന്ന മരം, വട്ടത്തിന് ഉപയോഗിക്കുന്ന തോല്‍, അതിന്റെ കനം,.............തുടങ്ങി കൊട്ടാന്‍ ഉപയോഗിക്കുന്ന കോലിനു വരെ ചെണ്ടയുടെ നാദം വ്യത്യാസം വരുത്താന്‍ സാധിക്കും. സാധാരണയായി ചെണ്ടയില്‍ കോര്‍ത്തിട്ടുള്ള കയറുകള്‍ തമ്മില്‍ കെട്ടുന്ന കുതുവാര് (കുടുക്ക് എന്നും പറയാറുണ്ട്‌) കയറ്റിയും,  ഇറക്കിയും ചെറിയൊരു അളവുവരെ ശബ്ദം വ്യത്യാസം വരുത്താം. ഉപയോഗം നോക്കിയാണ് ചെണ്ട നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന് വലംതല ചെണ്ട യുടെ പോലെ അല്ല ഇടം തല ചെണ്ടയുടെ വട്ടത്തിന്റെ നിര്‍മ്മാണം. വലംതലയില്‍ നാദ വത്യാസം വരുത്തേണ്ട ആവശ്യകത വരാറില്ല. എന്നാല്‍ ഇടം തലയില്‍ അതിനുവേണ്ടി പല വഴി കളും സ്വീകരിക്കാറുണ്ട്, സാധാരണയായി ഒരു മേളതിനാണെങ്കില്‍ അത്ര വലിച്ചു മൂപ്പ് വരുത്തിയ ചെണ്ട ആവശ്യം ഇല്ല, തായമ്പക ആണെങ്കില്‍ വലിച്ചു മൂപ്പിച്ചു നല്ല തുറന്ന ശബ്ദം ഉള്ള ചെണ്ടയാണ് ഇന്നു ഉപയോഗിച്ച് വരുന്നത്. (പണ്ട് ഈ രീതി പതിവില്ല, പഴയ തായമ്പ വീഡിയോ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയും) ഇടം തല യുടെ നാദ ക്രമീകരണത്തിനായി ഇപ്പോള്‍ മിക്ക കലാകാരന്മ്മാരും ചെയ്തു വരുന്നത് വലംതലയില്‍ പറ്റിടുക എന്നുള്ളതാണ്. എന്നുവച്ചാല്‍ വലംതലയില്‍ വിവിധ വലുപ്പത്തില്‍ ഉള്ള തോലിന്‍റെ കഷ്ണങ്ങള്‍ ഒട്ടിക്കുക എന്നതാണ്, അതിനു പകരമായി പപ്പടം വെള്ളത്തില്‍ മുക്കി ഒട്ടിക്കുന്നതും ഇന്നു വ്യാപകമായി കണ്ടുവരുന്നു .കൊട്ടിന് ശേഷം വേഗം പറിച്ചുകളയാം എന്നതാണ് ഇതിന്റെ ഗുണം. ചുരുക്കി പറഞ്ഞാല്‍ ചെണ്ടയില്‍ ശ്രുതി ചേര്‍ക്കല്‍ഇല്ല എന്ന് മുഴുവന്‍ ആയി പറയാന്‍ വയ്യ,  ഇതെല്ലാം ഒരു ശ്രുതി ചേര്‍ക്കല്‍ ആയി വ്യാഖ്യാനിക്കാം......ഇനി മറ്റുള്ളവരുടെ അഭിപ്രായത്തിനു ശേഷം.

 

Parvathi Ramesh- കൊമ്പ്, കുഴല്‍ എന്നിവയെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ട്. അവയ്ക്ക് മേളത്തിലുള്ള സ്ഥാനം (role), അഭ്യസന രീതി,  കലാകാരന്മാര്‍, അതിലും ശ്രുതിയുടെ പ്രസക്തി തുടങ്ങി...

Narayanettan Madangarli- താള പ്രധാനം ആണ് നമ്മുടെ കലകള്‍ എന്ന് ഒരു അഭിപ്രായം ഉണ്ട് . കേരളീയ കലകളില്‍ കര്‍ണാടക സംഗീതത്തിലെ താള പദ്ധതി സ്വീകരിചിട്ടില്ല്യ - കര്‍ണാടക സമ്പ്രദായത്തില്‍ ഇല്ലാത്ത ചില സമ്പ്രദായങ്ങള്‍ കേരള താള ക്രമത്തില്‍ ഉണ്ട്. കൂടിയാട്ട താളങ്ങള്‍, ( അപൂര്‍വം ആയ മല്ല താളം ) കഥകളി താളങ്ങള്‍, കൃഷ്ണനാട്ടം താളങ്ങള്‍ പിന്നെ തുള്ളലിലെ താളങ്ങള്‍ അങ്ങിനെ ഒക്കെ ഉണ്ട് എന്ന് ശ്രീ പി. എസ്. വാരിയര്‍..

മേളത്തില്‍ ഏറ്റവും പ്രാധാന്യം ചെണ്ട പ്രമാണിക്കലാണെങ്കില്‍ കൂടി ഒട്ടും കുറയാത്ത ഒപ്പത്തിനൊപ്പം പ്രാമാണികത്വം ഉള്ള പ്രമാണി ആണ് കുഴല്‍ ക്കാരനും,,,ഓരോ കാലതിന്നും വേണ്ടതായ സമയ ദൈര്‍ഘ്യം, വൈചിത്ര്യം എന്നിവ അപ്പപ്പോള്‍ ഗോഷ്ടി കളിലൂടെ തീരുമാനിച്ചു എല്ലാരേയും (മേളക്കാര്‍) അറിയിക്കല്‍ കൂടി ഇവരുടെ ജോലി ആണ് - വാസ്തവത്തില്‍ signalling ന്റെ ഭാരിച്ച ഉത്തര വാദിത്വം കുഴല്‍ ക്കര്‍ക്കാന്....പലപ്പോഴും ഇത് ഒരു സംഗീത ഉപകരണം ആയി രൂപം മാറും എന്നാല്‍ തന്നെ മേളത്തില്‍ ഇത് ഒരു താള വാദ്യം ആയാണ് നില്‍ക്കുന്നത്. മേളക്കൊഴുപ്പ് കൂട്ടുക എന്നതിലപ്പുറം ഒരു പ്രത്യേക ധര്‍മ്മം കൂടി ഉണ്ട് കുഴലിന് gap-filling. ഉരുട്ടു ചെണ്ടയുടെയും വീക്കന്‍ ചെണ്ടയുടെയും താള പദ്ധതിയില്‍ ഉള്ള ചില്ലറ സ്വര അകല്‍ച്ച മാറ്റല്‍ കൂടി കുഴല്‍ക്കാരന്റെ ധര്‍മം ആണ്. ( രണ്ടു ദിവസം മുന്‍പ് ചേര്‍പ്പില്‍ നടന്ന സ്റ്റേജ് മേളം കുഴല്‍ ക്കാരന്റെ സ്ഥാന ഭ്രംശം കൊണ്ട് ആരോചകമായത് ഓര്‍ക്കുന്നു.... ) അത് കൊണ്ട് തന്നെ ആണ് മേള പ്രമാണിക്ക് നേരെ മുന്നില്‍ കുഴല്‍ പ്രമാണിയും നില്ല്ക്കുന്നത്.

ശ്രീ പി എസ്സ വാര്യരുടെ ഭാഷയില്‍.... സദ്യക്ക് പപ്പടം എന്ന പോലെ ആണ് മേളത്തില്‍ കൊമ്പ്.... 

Narayanan Mothalakottam- ക്ഷേത്ര വാദ്യങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലതും ഉണ്ട്. ദേവസ്വം ബോര്‍ഡുകളും അല്ലാതെ മറ്റുള്ളവരും നടത്തുന്നവ. അവിടങ്ങളില്‍ കൊമ്പ്, കുഴല്‍ എന്നിങ്ങനെയുള്ള വാദ്യങ്ങളും പഠിപ്പിക്കുന്നുണ്ട്. ചെണ്ട, മദ്ദളം, തിമില എന്നിവയൊക്കെ സ്ഥാപനങ്ങളില്‍ അല്ലാതെ തന്നെ ധാരാളം ആശാന്മാരും പഠിപ്പിക്കുന്നുണ്ടല്ലോ. ഇടക്ക അങ്ങിനെ വ്യവസ്ഥാപിത രീതിയില്‍ പഠിപ്പിക്കാറില്ല എന്നാണ് ധരിച്ചിരിക്കുന്നത്‌. അത് കണ്ടും കേട്ടും പഠിക്കുന്നത് തന്നെ. ചെണ്ട മദ്ദളം എന്നീ ഉപകരങ്ങള്‍ക്ക് ശ്രുതി ഒപ്പിക്കാനും പ്രായോഗികമായി ചില പരിമിതികള്‍ ഉണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ആവും ശ്രുതി മേളകലയില്‍ വലിയ വിഷയം അല്ലാത്തത്. പലേ തരത്തിലുള്ള വാദ്യങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍, അപശ്രുതിയായാലും ഉണ്ടാവുന്ന ഒരു ഭംഗി ഉണ്ടല്ലോ. അത് തന്നെ ആണ് മേളത്തിന്റെ കേമത്തവും.

 


Read more: കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

Dr Sunil Kothari: His Memories and Thoughts on Mohiniyattam

dr sunil kothari

Earliest memories of Mohiniyattam

(An interview with him in Oct 2012)

I had gone very long ago, in 1966 to Kerala Kalamandalam. At that time, Chinuammuamma, the old grand lady and Krishna Panicker (who had lost one eye), were the teachers. Thankamani, Gopinath’s wife was his earlier student. Chinuammuamma had also learnt Mohiniyattam from Krishna Panicker. Kalyanikuttyamma, wife of Krishnan Nair was his other student. These were the people I knew about who were following Mohiniyattam in Kalamandalam at that time. Then I met poet Vallathol and his son who took me to see the class of Mohiniyattam. I think there were Satyabhama or Leela(mma), I don’t remember well, they were all so young. Class was taken by a young girl but I do remember Chinuammuamma was there. They were doing Cholkettu and other items which were done earlier at Kalamandalam. That was the first time I was seeing a Mohiniyattam class there. It was separate from the Kathakali class for boys. The boys never went to the Mohiniyattam class nor did the girls go to the Kathakali class.



Read more: Dr Sunil Kothari: His Memories and Thoughts on Mohiniyattam

ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം

ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം                    

2012 ജനുവരി മാസത്തില്‍ കൃഷ്ണനാട്ടത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് TAFK ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച. “ആട്ടങ്ങളില്‍ കൃഷ്ണനാട്ടം ശുഭം എന്ന് കുഞ്ചന്‍ നമ്പിയാര്‍ പറഞ്ഞിട്ടുണ്ട്. എന്ത് കൊണ്ടാവാം അങ്ങനെ നമ്പിയാര്‍ പറഞ്ഞത്? നൃത്തത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ടാണോ, അതോ അമ്പലത്തില്‍ മാത്രം നടന്നു വരുന്ന ഒരു അനുഷ്ടാനം എന്ന നിലക്കാണോ, കൃഷ്ണന്റെ കഥകള്‍ മാത്രം അവതരിപ്പിക്കുന്നതിന്റെ ഒരു ദൈവിക പരിവേഷം കൊണ്ടാണോ, അതോ സമൂതിരിയോടുള്ള ബഹുമാനം മൂലമോ” എന്ന വിഷയം അവതരിപ്പിച്ചാണ് ശ്രീ Madhu Menon Keezhilath ചര്‍ച്ച ആരംഭിച്ചത്.

Appan Varma 

നൃത്തം കുറവല്ലേ കൃഷ്ണന്നാട്ടത്തില്‍? അപ്പോള്‍ മറ്റു കാരണങ്ങള്‍ കൊണ്ടാവും.



Read more: ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം

A German Dancer's Perspective of Mohiniyattam and a Comparison with Contemporary Dance

(Report of her talk in Samavesh II on Jan 12, 2013, Chennai)                                    


anne dietrichAnne Dietrich a Culture and Dance Educationist from Germany is trained in Ballet, Jazz, Contemporary dance, Improvisation Techniques and Theatre. She began her journey in Mohiniyattam in the year 2005 when she started training under Guru Smt Leelamma in Kalamandalam. She spoke about how she embraced Mohiniyattam and shared her experiences and thoughts on the dance whilst making a comparative analysis between Mohiniyattam and Contemporary dance.

“In classical ballet we speak only through body without any expression on the face and somehow I felt a deep desire to emote and tried to connect music, theatre and dance”: Anne’s dedicated voice spoke. In 2004 she made her first production connecting the three and she found it really interesting to tell story by giving a good emotion to the audience. Her quest had just begun.

Her Indian travails

She knew India existed and didn’t know much about the country until 2003 when her friend who was learning Kathakali passionately told her about Kerala Kalamandalam. While looking for more information she came to know about Mohiniyattam and was instantly taken by its grace and feminity. Compared to the straight and jumpy movements in ballet, Mohiniyattam looked more beautiful and using the facial muscles to emote was a fascinating aspect for her. She was also amazed as to how hand gestures are used to narrate stories.



Read more: A German Dancer's Perspective of Mohiniyattam and a Comparison with Contemporary Dance

ഏറിയൊരു ഗുണം വരണം

"ഏറിയൊരു ഗുണം വരണം"

പുടയൂർ ജയനാരായണൻ                                                        

  

"ഏറിയൊരു ഗുണം വരണം.. ഗുണം വരണം.. ഗുണം വരുത്തുവിനേൻ.. എന്റെ പൈതങ്ങളേ.." തെയ്യാട്ട കാവുകളിൽ നൂറു കണക്കിനായ തെയ്യ കോലങ്ങളുടെ അനുഗ്രഹ വര്ഷം മുഴങ്ങുന്നു.. ആസ്വാദനത്തിൽ ആരംഭിക്കുന്നു തെയ്യം എന്ന അനുഷ്ഠാന കലയെ പരിചയപ്പെടുത്തുന്ന പരമ്പര “ഏറിയൊരുഗുണംവരണം” .

ഓരോ ദേവതയ്ക്കും സവിശേഷമായ ധർമ്മങ്ങൾ ഉണ്ട് എങ്കിലും നാടിനും നാട്ടുകാര്ക്കും, തറവാട്ടിന്നും,  കന്നുകാലികൾക്കും , സ്ത്രീകള്ക്കും, കുട്ടികള്ക്കും, കൃഷിക്കും എന്ന് വേണ്ട സകലതിനും ഗുണം വരുത്തുകയാണ് ഏതൊരു ദേവതയുടെയും പൊതു ധർമ്മം  ഈ ധർമ്മമാണ് “ഏറിയൊരു ഗുണം വരണം” എന്ന അനുഗ്രഹ വചസ്സിലൂടെ എല്ലാ തെയ്യങ്ങളും നിർവ്വഹിക്കുന്നത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതീയ സങ്കൽപ്പത്തിന്റെ തികച്ചും കേരളീയമായ വകഭേദം.  ആസ്വാദനത്തിൽ തെയ്യമെന്ന ആരാധനാ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്ന ഈ പരമ്പരയ്ക്ക് ഇങ്ങിനെ ഒരു പേര് തെരഞ്ഞെടുത്തതും ഇതേ കാരണത്താൽ തന്നെ. 

 



Read more: ഏറിയൊരു ഗുണം വരണം

പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക

പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക

ദിലീപ് കുമാര്‍                                                                                

Chakyar koothu
കൂടിയാട്ടത്തെ പറ്റി എഴുതാനാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം വച്ച്, കൂടിയാട്ടത്തിലേക്ക് കടക്കാന്‍, കൂത്തിനെ പറ്റി ഒരു ആമുഖം ആവശ്യമാണ്‌. എന്തായാലും പറഞ്ഞു (എഴുതി) തന്നെ പകരണമല്ലോ? അതിപ്പോ അഭിനയത്തെ പറ്റി ആയാലും, വാദ്യത്തെ പറ്റി ആയാലും, മറ്റേതു കലയെ പറ്റി ആയാലും. അപ്പോള്‍ "പറയലി" നെ പറ്റി തന്നെ ആദ്യം പറയാം എന്ന് വിചാരിച്ചു. അത്യാവശ്യം ഈ കലകളുടെ അവതരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അതില്‍ നിന്നും കിട്ടിയ അറിവ് മാത്രം ആണ് ഇതിന്റെ പിന്‍ബലം എന്നുകൂടി പറയട്ടെ. എന്റെ അത്ര കൂടി പരിചയം ഇല്ലാത്തവരെ കൂത്ത് എന്ന കലയിലേക്ക് അടുപ്പിക്കുക, പരിചയപ്പെടുത്തുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ.

 

ചാക്യാര്‍ കൂത്ത് എന്ന് പറഞ്ഞാല്‍ തമാശ പറയുക, കൂടിയാട്ടം എന്ന് പറഞ്ഞാല്‍ സംസ്കൃതനാടകം ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ അരങ്ങേറുക, എന്നു പൊതുവില്‍ ഒരു ധാരണ കടന്നു കൂടിയിട്ടുണ്ട് എന്ന് തോനുന്നു. അതില്‍ തന്നെ നങ്ങ്യാര്‍ കൂത്ത് എന്ന് പറഞ്ഞാല്‍ സ്ത്രീ മാത്രം അവതരിപ്പിക്കുന്ന ഒരു കൂത്ത് എന്നൊക്കെ ആണ് എന്ന് തോനുന്നു. എല്ലാവര്ക്കും അങ്ങിനെ ആണ് തോനുന്നത് എന്നല്ല പറഞ്ഞത്, പൊതുവെ ഈ കലകളിലേക്ക് സ്വാഭാവികമായി അധികം ഇടപഴകാത്ത ഒരു വിഭാഗം യുവജനങ്ങളുടെ കാര്യം ആണ് മുമ്പ് സൂചിപ്പിച്ചതു.

 



Read more: പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക

2024  Aswadanam.com   globbers joomla template