Sree GuruNaa Palithosmi - Raga Paadi - Dr. S Ramanathan
- Details
- Category: Sangeetham
- Published on Saturday, 05 July 2014 22:57
- Written by Parvathi Ramesh
- Hits: 4631
പാടി എന്ന രാഗം കേരളത്തിനു വളരെ സുപരിചിതമായൊരു രാഗമാണ്. കഥകളി സംഗീതത്തിൽ വളരെ സാധാരണമായി ഉപയോഗിച്ചുവരുന്നൊരു രാഗമാണ് പാടി. അത്രത്തോളം ഈ രാഗം കർണ്ണാടകസംഗീതത്തിൽ കച്ചേരിമേടകളിൽ സാധാരണമായി കേട്ടുവരുന്ന ഒരു രാഗമല്ല താനും. ഇവിടെ മുത്തുസ്വാമി ദീക്ഷിതരുടെ പാടി രാഗത്തിൽ ചിട്ടപ്പെടുത്തിയ " ശ്രീ ഗുരുണാ പാലിതോസ്മി " എന്ന കൃതി ഡോ. എസ്.രാമനാഥൻ പാടി കേൾക്കാം.
കഥകളി സംഗീതത്തിൽ പാടി രാഗം ഹരികാംബോജി ജന്യമായി പറയുമ്പോൾ, കർണ്ണാടക സംഗീതത്തിൽ അത് മായാമാളവഗൗള ജന്യമായാണ് അറിയപ്പെടുന്നത്. കഥകളിപ്പാടിയോട് ഒരു വിദൂരസാദൃശ്യം പോലുമില്ലാതെ, മലഹരിയോട് അടുപ്പം കാണിച്ചുകൊണ്ട് പാടി രാഗം.
വയലിൻ - ചാലക്കുടി.എൻ.എസ്.നാരായണസ്വാമി
മൃദംഗം - മന്നാർഗുഡി ഈശ്വരൻ
( Collection of Dr. T S Madhavan Kutty )
Subcategories
-
Sangeetham
Music audios