Sopana Sangeetam: Varied Facets of Kerala’s ethnic music
- Details
- Category: Kerala Sangeetham
- Published on Sunday, 15 May 2016 17:22
- Hits: 18294
Is Sopana Sangeetam a genre in itself? What are some points that can possibly define this music form of Kerala? A panoramic view:
By Sreevalsan Thiyyadi
Let’s start with that good old story. An episode that is very much part of Indian classical music. Down south, in the plains of downstream Cauvery, we had one of the most vital composers whose name is today associated almost synonymously with the Carnatic system. Saint Thyagaraja. The influential vocalist, who lived in the 18th and 19th centuries in peninsular India, has composed several kritis—most or all of it in his mother-tongue Telugu. One of them, starting with the line Endaro Mahaanubhaavulu, is something that went on to gain special popularity across the Deccan. In fact, that composition in ragam Sri has its share of appeal up north of India as well, going by the warm reception it gets at a kacheri in, say, Ahmedabad, Delhi or Kolkata. (It’s another matter that ‘Shri’ in the Hindustani stream is a completely unrelated scale.)
Read more: Sopana Sangeetam: Varied Facets of Kerala’s ethnic music
Music Composer, Flautist and Art Administrator Sri GS Rajan Reminiscences about Kerala and his Musical Journey
- Details
- Category: Kerala Sangeetham
- Published on Sunday, 03 May 2015 23:10
- Hits: 6436
GS Rajan is an accomplished classical flautist and World music composer. This Globe-trotting musician has been residing in United States since 2013. On a visit to Kerala recently, he shared some of his thoughts on Kerala and his music.
Memories of Kerala:
GS Rajan's School days were in Calicut. He grew up amidst great personalities like Uroob, Thikkodiyan, K Raghavan master, Chidabaranath and many others. They were all working with Rajan's parents Gayathri and Srikrishnan in All India Radio Calicut in the late 60s. Rajan started composing and creating songs for Baalalogam, Yuvavani etc for All India Radio right from his school days. Rajan remembers spending time with his musician friends: Joy Vincent-Guitar, Sunil Bhaskar-Composer and Keyboard; David Simon-Guitar, Azzeez-Drums and many others. Eating out and occasional visits to Cochin, to his mother's house were his vacation.
“People of Calicut were like one family, friendly and caring. Now it has changed but I still love Malabar for its people and culture and that is the reason that I named my band 'Malabarians' and my website, malabarian.com”: said Rajan.
Kerala Music and Art forms:
In Rajan's words; Kerala developed its own style of music for Kathakali and other traditional arts based on Carnatic music. Not much variation from Carnatic music but dedicated maestros came out with a suitable flavour and approach to Kathakali music and also developed a few unique ragaas like 'Puraneeru' etc.
It’s unfortunate that all those great maestros who lived and practiced traditional arts never got the kind of support from Government or local organisers. Instead most of the organisers imported artists from outside Kerala. Nothing wrong in bringing practitioners of arts from outside Kerala, but some respect should have been given to our own people who have dedicated their life for arts in Kerala, feels Rajan
Journey as a Musician, from Kerala to round the globe
Rajan shares: I was very lucky that after my school days in Calicut I could join Kalakshetra in Chennai while the great Rukmini Devi was still at the helm of affairs. Close association with personalities such as Rukmini Devi, K Sankara Menon, D. VK Narayana Menon, P.V. Krishnamurthy, K.S. Kothari and innumerable other people in the world of arts gave me a feeling of responsibility in the field of arts and administration. Moving to Delhi in the eighties and joining the National Academy further opened up my vision about arts administration in general.
Though musical journey started off during my school days, there was a complete shift to Raaga Music in the early eighties learning from maestros MD Ramanathan, Puthukode Krishnamurthy and H Ramachandra Shastri. I must also acknowledge that before joining Kalakshetra I had a brief training in vocal under Palai CK Ramachandran in Calicut.
My Arangetram in flute happened in 1985 with VV Subramanyam, TV Gopalakrishnan and TV Vaasan accompanying. Then there was no looking back. Had the fortune of playing concerts with Umayalpuram K Sivaraman, Karaikudi Mani and innumerable other maestros. Invitations came from Europe and Europeans who liked my approach to music (I call my music 'Raaga music' instead of 'Carnatic' or 'Hindustani') and for developing my own style in Bamboo flute playing which gave me opportunity to present concerts in almost all the best performing spaces in India and Europe for almost 15 years till I decided one day to stop travelling career and concentrate on music and spirituality. Moving to Atlanta was a total surprise for me. When I met some wonderful musicians working on spiritual music from Jazz and Blues and also Indian music I decided to stay back in Atlanta since 2013 to experience something new that gave me a sort of artistic satisfaction to my mind and body.
Plans to return to Kerala
"Yes I do have plans to come back to Kerala not to experiment with music but to stay with my aged parents and also to leave this world from where I was born"!
Advice for artistes in Kerala
"I am no one to advise anyone. I am still a student and rasika of Music".
GS Rajan was at Sattva Cultural Space, Angamally, Kerala for an Interactive Raaga Music concert organised jointly by Nrityasree Foundation, Palakkad and Aswadanam. Fore more information about Sri GS Rajan visit his website www.malabarian.com .
Photos by: Santu Brahma
Swathi Thirunal-‘A prince among musicians and a musician among princes.’
- Details
- Category: Kerala Sangeetham
- Published on Monday, 15 April 2013 12:34
- Hits: 12750
Swathi Thirunal – ‘A prince among musicians and a musician among princes.’
Priya Krishnadas
On April 16th, 1813 the Queen Regent Gauri Lakshmi Bhayi of Travancore State was blessed with the birth of a male heir to the throne thus providentially escaping an annexation to the British Empire under the Doctorine of Lapse. Proclaimed an heir to the throne while still in the womb, ‘Garbhasreeman ‘Swathi Thirunal Rama Varma, has been one of the most remarkable monarchs of the Indian State.
After the death of his mother at the age of two, he was brought up by his aunt Rani Parvati Bhayi. Recognizing the prodigal talent of the young boy, the Regent Queen, a great visionary paid special attention to the education of the young Prince. His intellectual prowess, mastery over languages, proficiency in music and literature impressed his illustrious tutors as well as the visitors from overseas.
Read more: Swathi Thirunal-‘A prince among musicians and a musician among princes.’
മുകുൾ ശിവ്പുത്ര-ഒരു ചർച്ച
- Details
- Category: Kerala Sangeetham
- Published on Thursday, 04 April 2013 04:42
- Hits: 5329
മുകുൾ ശിവ്പുത്ര-ഒരു ചർച്ച
Sreevalsan Thiyyadi -വാദ്യലോകത്ത് ചെറുപ്പത്തിലേ വിട പറഞ്ഞ അസാധാരണ പ്രതിഭയായിരുന്നല്ലോ അങ്ങാടിപ്പുറം കൃഷ്ണദാസ്അദ്ദേഹത്തിന്‍റെ തായമ്പക നേരിട്ടോ അല്ലാതെയോ, കുറഞ്ഞ പക്ഷം, അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണുകയോ കഥകളോ പേരെങ്കിലുമോ കേൾക്കുകയോ ചെയ്തിട്ടുള്ളവര്‍ ഈ ഗ്രൂപ്പില്‍ നിറയെ ഉണ്ടാവുമല്ലോ.
ഇതാ ഹിന്ദുസ്ഥാനി സംഗീതത്തിലെ അങ്ങാടിപ്പുറം കൃഷ്ണദാസ്. ജീവിച്ചിരിപ്പുണ്ട്, മുകുൾ ശിവ്പുത്ര. അമ്പതുകളുടെ മദ്ധ്യം പ്രായം. എപ്പോള്‍ പാടും, എങ്ങനെ പാടും എന്നൊന്നും പ്രവചിക്കാൻ പറ്റില്ല. ഇതെഴുതുമ്പോള്‍ എവിടെയാണ് അദ്ദേഹം എന്നും തിട്ടം പറയാനാവില്ല.
കൂട്ടരേ, ഇതുപോലൊരു സംഗീതം! സാക്ഷാൽ കുമാർ ഗന്ധർവയുടെ പുത്രനായ മുകുളിന് കഴിയാത്തത് ഒന്ന് മാത്രം: ആലപിക്കുന്ന രാഗത്തിന്റെ നടുവിലൂടെയല്ലാതെ യാത്ര ചെയ്യുക. (ക്രിക്കറ്റിന്റെ ഭാഷയില്‍: He can only middle his bat.)
കൃഷ്ണതുളസി കതിരുകള്‍ ചൂടിയ ഈ അശ്രുകുടീരം അംഗങ്ങൾക്ക് സമർപ്പിക്കുന്നു. (ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ തോടി രാഗത്തില്‍ [കർണാടക സംഗീതത്തിലെ ശുഭപന്തുവരാളി] ഉള്ള ഈ ഖയാലിന്റെ ബാക്കി രണ്ടു ശകലങ്ങള്‍ ചുവടെ കൊടുക്കുന്നു.)
നീലമണി ഒരു ബ്രാഹ്മണരാഗം?
- Details
- Category: Kerala Sangeetham
- Published on Tuesday, 02 April 2013 04:35
- Hits: 8279
നീലമണി ഒരു ബ്രാഹ്മണരാഗം?
Sreevalsan Thiyyadi - കൂട്ടരേ, തനി തമിഴ്നാടന്‍ (അബ്രാഹ്മണ) സംസ്കാരമുള്ള (എന്ന് തോന്നിക്കുന്ന) സംഗീതം കര്‍ണാടക സംഗീതത്തില്‍ ഇതാ. രാഗം (അത്രതന്നെ ആരും കേള്‍ക്കാന്‍ ഇടയില്ലാത്ത) 'നീലമണി'. നമുക്ക് പലര്‍ക്കും കൂടുതല്‍ പരിചയമുള്ള ശിവരഞ്ജിനിയുടെ അയലത്തെ മൂപ്പത്തി ആണെന്ന് തോന്നുന്നു. ഇവിടെ, "എന്ന കവി പാടിനാലും" ആലപിച്ചിട്ടുള്ളത് പ്രശസ്ത ഗായിക അരുണാ സായിറാം.
Sreevalsan Thiyyadi - ഇനി, ഈ രാഗം (തന്നെയല്ലേ?) ആസ്പദമാക്കി ഒരു പ്രസിദ്ധ തമിഴ് സിനിമാ പാട്ട്. 1984ല്‍ പുറത്തു വന്ന "വൈദേഹി കാത്തിരുന്താള്‍" എന്ന പടത്തില്‍ ഇളയരാജ സംവിധാനം ചെയ്ത ഗാനം.
Sreevalsan Thiyyadi - ഒരു തോന്നല്‍ പങ്കിട്ടു എന്ന് മാത്രം. മെമ്പര്‍മാരുടെ അഭിപ്രായം ആരായുന്നു. വിമര്‍ശനങ്ങളും. അരുണാ സായിറാമിനൊപ്പം: വയലിന്‍ -- എമ്പാര്‍ എസ് കണ്ണന്‍, മൃദംഗം -- ജെ വൈദ്യനാഥന്‍, ഘടം -- എസ് കാര്‍ത്തിക്ക്. വൈദേഹി കാത്തിരുന്താള്‍: സംവിധാനം -- ആര്‍ സുന്ദര്‍രാജന്‍, നടീനടന്മാര്‍ -- രാധാരവി, രേവതി, വിജയ്‌കാന്ത്.
Narayanan Mothalakottam - നീലമണി എന്നറിഞ്ഞു ആദ്യമായി കേള്‍ക്കുന്നു. ഇത് പഴയ രാഗങ്ങളില്‍ പെട്ടത് തന്നെ ആണോ, അതോ "പുതിയതോ"? മറ്റു കൃതികള്‍ ഈ രാഗത്തില്‍ ഉണ്ടോ?? ത്രിമൂര്‍ത്തികള്ടെയോ സ്വാതിയുടെയോ ഏതെങ്കിലും കൃതികള്‍?? Ajith Namboothiri, Harikumaran Sadanam, Arun ..
Ajith Namboothiri - നീലമണി എന്നാ രാഗം അപൂര്‍വ്വം തന്നെയാണെന്ന് ആണ് എന്റെ അറിവ്. Sreevalsan Thiyyadi "ബ്രാഹ്മണ സംഗീതം", "അബ്രാഹ്മണ സംഗീതം" എന്നിങ്ങനെ രണ്ടു തരമുണ്ടോ? ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.ബിസ്മില്ലാ ഖാന്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നതും ദക്ഷിണഭാരതീയ രീതിയില്‍ നാഗസ്വരത്തില്‍ ഷേഖ് ചിന്ന മൌലാന അവതരിപ്പിച്ചിരുന്നതും താന്‍സെന്‍ പാടിയിരുന്നതും മറ്റും ഇവയില്‍ ഏത് വിഭാഗത്തില്‍ പെടുത്താം?
കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച
- Details
- Category: Kerala Sangeetham
- Published on Friday, 29 March 2013 06:52
- Hits: 18604
കേരള വാദ്യങ്ങളെ കുറിച്ചൊരു ചര്‍ച്ച
29 November 2011 നു Parvathi Ramesh ഉയര്‍ത്തിയ കേരളീയ വാദ്യങ്ങളെ കുറിച്ചുള്ള സംശങ്ങളെ മുന്‍ നിര്‍ത്തി വളരെ വിശദമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി.
ചില സംശയങ്ങള്‍ -
1. കേരളീയ വാദ്യങ്ങളില്‍ പൊതുവില്‍ 'ശ്രുതി'യ്ക്ക് എത്രത്തോളം പ്രസക്തി ഉണ്ട്? (ഇതില്‍ തന്നെ ഇടയ്ക്ക സ്വതവേ 'ശ്രുതി ചേരുന്ന' ഒരു വാദ്യം കൂടിയാണല്ലോ) മാത്രവുമല്ല, കൊമ്പ്, കുഴല്‍ എന്നീ സുഷിരവാദ്യങ്ങള്‍ കൂടി ഇവയോടൊപ്പം ചേരുന്നുണ്ടല്ലോ.
2. ഓരോ ചെണ്ടയ്ക്കും (മറ്റു വാദ്യങ്ങളിലും) അതിന്റെ നിര്‍മ്മാണ വേളയിലോ, അല്ലാതെയോ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട്, ശബ്ദത്തില്‍ /നാദത്തില്‍ manual ആയി വ്യത്യാസം വരുത്തല്‍ പതിവുണ്ടോ?
3. കൊമ്പ്, കുഴല്‍ എന്നിവയുടെ പഠന സമ്പ്രദായം എങ്ങനെയാണ്? അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പഠനസമ്പ്രദായം 'ഇവ' എത്രത്തോളം ആവശ്യപ്പെടുന്നുണ്ട്?
Parvathi Ramesh- കേരളത്തില്‍ താളത്തിലാണല്ലോ കൂടുതല്‍ വികാസം നടന്നതും, പദ്ധതിയായി വികസിച്ചിട്ടുള്ളതും, എന്നാല്‍ അത്രയും സമഗ്രമായ ഒരു പഠനമോ, വാദ്യങ്ങളെ കുറിച്ചുള്ള അറിവുകളോ ഒക്കെ വ്യാപകമായിട്ടുണ്ടോ എന്നൊക്കെ വെറുതെ അന്വേഷിയ്ക്കുമ്പോഴായിരുന്നു, അന്ന്‍ ചില ബ്ലോഗ് പോസ്റ്റുകളൊക്കെ (ശ്രീ. മനോജ് കുറൂര്‍, ഡോ. ടി. എസ്. മാധവന്‍ കുട്ടി തുടങ്ങിയ ചിലരുടെ) വായിയ്ക്കാനിടയായത്. ഇവിടെയും പഴയൊരു (ശ്രീ. ഹരികുമാര്‍ സദനം അടക്കം പങ്കെടുത്ത) ചര്‍ച്ചയും കണ്ടിരുന്നു. ചര്‍ച്ചകള്‍ ഇനിയും ആവാലോ, കൂടുതല്‍ അംഗങ്ങളും, കലാകാരന്മാരും ഒക്കെ ഗ്രൂപ്പില്‍ പുതുതായി വന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍...
Madhavan Kutty- Parvathi Ramesh. ചിലത് പറയാം. അത്രതന്നെ ആധികാരികമാവണമെന്നില്ല. ഒരു കച്ചേരിക്ക് ഒരുങ്ങുമ്പോൾ പക്കവാദ്യങ്ങൾ ശ്രൂതികൂട്ടുന്നതുപോലെ ചെണ്ട, മദ്ദളം എന്നിവ ശ്രൂതികൂട്ടുന്നത് കണ്ടിട്ടില്ല. എന്നാൽ ചെണ്ട വലിച്ച് മുറുക്കുമ്പോൾ ഒരു ശ്രുതിയൊപ്പിക്കലുണ്ട്. അത് രണ്ടുകയ്യിന്റേയും നാദം വേണ്ടത് പോലെയാക്കലാണ്. അങ്ങിനെ ശ്രുതുയൊപ്പിച്ച ചെണ്ടയേ "ശ്രുതിയുള്ള ചെണ്ട" ഏന്നല്ല പറയുക, മറിച്ച് "കലക്കമില്ലാത്ത ചെണ്ട" എന്നാണ്.
Tp Sreekanth Pisharody- ചെണ്ട യുടെ കാര്യത്തില്‍ നിര്‍മ്മാണ വേളയില്‍ നാദ വ്യത്യാസം വരുത്തുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യേണ്ടി വരാറില്ല, അല്ലെങ്ങില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ചെണ്ടയുടെ കുറ്റിയും, വളയലും, വട്ടവും എല്ലാം തന്നെ നിര്‍മ്മിച്ചതിനു ശേഷം ഇവയെല്ലാം കയറുകൊണ്ട് കോര്‍ത്ത് വലിച്ചു മുറുക്കി കൊട്ടിനോക്കുമ്പോള്‍ മാത്രമേ ആ ചെണ്ട എത്രത്തോളം നാദം പുറപ്പെടുവിക്കും എന്ന് പറയാന്‍ കഴിയു. ഇതു കുറ്റിയുടെ വലുപ്പം, അതിനു ഉപയോഗിക്കുന്ന മരം, വട്ടത്തിന് ഉപയോഗിക്കുന്ന തോല്‍, അതിന്റെ കനം,.............തുടങ്ങി കൊട്ടാന്‍ ഉപയോഗിക്കുന്ന കോലിനു വരെ ചെണ്ടയുടെ നാദം വ്യത്യാസം വരുത്താന്‍ സാധിക്കും. സാധാരണയായി ചെണ്ടയില്‍ കോര്‍ത്തിട്ടുള്ള കയറുകള്‍ തമ്മില്‍ കെട്ടുന്ന കുതുവാര് (കുടുക്ക് എന്നും പറയാറുണ്ട്) കയറ്റിയും, ഇറക്കിയും ചെറിയൊരു അളവുവരെ ശബ്ദം വ്യത്യാസം വരുത്താം. ഉപയോഗം നോക്കിയാണ് ചെണ്ട നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന് വലംതല ചെണ്ട യുടെ പോലെ അല്ല ഇടം തല ചെണ്ടയുടെ വട്ടത്തിന്റെ നിര്‍മ്മാണം. വലംതലയില്‍ നാദ വത്യാസം വരുത്തേണ്ട ആവശ്യകത വരാറില്ല. എന്നാല്‍ ഇടം തലയില്‍ അതിനുവേണ്ടി പല വഴി കളും സ്വീകരിക്കാറുണ്ട്, സാധാരണയായി ഒരു മേളതിനാണെങ്കില്‍ അത്ര വലിച്ചു മൂപ്പ് വരുത്തിയ ചെണ്ട ആവശ്യം ഇല്ല, തായമ്പക ആണെങ്കില്‍ വലിച്ചു മൂപ്പിച്ചു നല്ല തുറന്ന ശബ്ദം ഉള്ള ചെണ്ടയാണ് ഇന്നു ഉപയോഗിച്ച് വരുന്നത്. (പണ്ട് ഈ രീതി പതിവില്ല, പഴയ തായമ്പ വീഡിയോ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയും) ഇടം തല യുടെ നാദ ക്രമീകരണത്തിനായി ഇപ്പോള്‍ മിക്ക കലാകാരന്മ്മാരും ചെയ്തു വരുന്നത് വലംതലയില്‍ പറ്റിടുക എന്നുള്ളതാണ്. എന്നുവച്ചാല്‍ വലംതലയില്‍ വിവിധ വലുപ്പത്തില്‍ ഉള്ള തോലിന്‍റെ കഷ്ണങ്ങള്‍ ഒട്ടിക്കുക എന്നതാണ്, അതിനു പകരമായി പപ്പടം വെള്ളത്തില്‍ മുക്കി ഒട്ടിക്കുന്നതും ഇന്നു വ്യാപകമായി കണ്ടുവരുന്നു .കൊട്ടിന് ശേഷം വേഗം പറിച്ചുകളയാം എന്നതാണ് ഇതിന്റെ ഗുണം. ചുരുക്കി പറഞ്ഞാല്‍ ചെണ്ടയില്‍ ശ്രുതി ചേര്‍ക്കല്‍ഇല്ല എന്ന് മുഴുവന്‍ ആയി പറയാന്‍ വയ്യ, ഇതെല്ലാം ഒരു ശ്രുതി ചേര്‍ക്കല്‍ ആയി വ്യാഖ്യാനിക്കാം......ഇനി മറ്റുള്ളവരുടെ അഭിപ്രായത്തിനു ശേഷം.
Parvathi Ramesh- കൊമ്പ്, കുഴല്‍ എന്നിവയെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ട്. അവയ്ക്ക് മേളത്തിലുള്ള സ്ഥാനം (role), അഭ്യസന രീതി, കലാകാരന്മാര്‍, അതിലും ശ്രുതിയുടെ പ്രസക്തി തുടങ്ങി...
Narayanettan Madangarli- താള പ്രധാനം ആണ് നമ്മുടെ കലകള്‍ എന്ന് ഒരു അഭിപ്രായം ഉണ്ട് . കേരളീയ കലകളില്‍ കര്‍ണാടക സംഗീതത്തിലെ താള പദ്ധതി സ്വീകരിചിട്ടില്ല്യ - കര്‍ണാടക സമ്പ്രദായത്തില്‍ ഇല്ലാത്ത ചില സമ്പ്രദായങ്ങള്‍ കേരള താള ക്രമത്തില്‍ ഉണ്ട്. കൂടിയാട്ട താളങ്ങള്‍, ( അപൂര്‍വം ആയ മല്ല താളം ) കഥകളി താളങ്ങള്‍, കൃഷ്ണനാട്ടം താളങ്ങള്‍ പിന്നെ തുള്ളലിലെ താളങ്ങള്‍ അങ്ങിനെ ഒക്കെ ഉണ്ട് എന്ന് ശ്രീ പി. എസ്. വാരിയര്‍..
മേളത്തില്‍ ഏറ്റവും പ്രാധാന്യം ചെണ്ട പ്രമാണിക്കലാണെങ്കില്‍ കൂടി ഒട്ടും കുറയാത്ത ഒപ്പത്തിനൊപ്പം പ്രാമാണികത്വം ഉള്ള പ്രമാണി ആണ് കുഴല്‍ ക്കാരനും,,,ഓരോ കാലതിന്നും വേണ്ടതായ സമയ ദൈര്‍ഘ്യം, വൈചിത്ര്യം എന്നിവ അപ്പപ്പോള്‍ ഗോഷ്ടി കളിലൂടെ തീരുമാനിച്ചു എല്ലാരേയും (മേളക്കാര്‍) അറിയിക്കല്‍ കൂടി ഇവരുടെ ജോലി ആണ് - വാസ്തവത്തില്‍ signalling ന്റെ ഭാരിച്ച ഉത്തര വാദിത്വം കുഴല്‍ ക്കര്‍ക്കാന്....പലപ്പോഴും ഇത് ഒരു സംഗീത ഉപകരണം ആയി രൂപം മാറും എന്നാല്‍ തന്നെ മേളത്തില്‍ ഇത് ഒരു താള വാദ്യം ആയാണ് നില്‍ക്കുന്നത്. മേളക്കൊഴുപ്പ് കൂട്ടുക എന്നതിലപ്പുറം ഒരു പ്രത്യേക ധര്‍മ്മം കൂടി ഉണ്ട് കുഴലിന് gap-filling. ഉരുട്ടു ചെണ്ടയുടെയും വീക്കന്‍ ചെണ്ടയുടെയും താള പദ്ധതിയില്‍ ഉള്ള ചില്ലറ സ്വര അകല്‍ച്ച മാറ്റല്‍ കൂടി കുഴല്‍ക്കാരന്റെ ധര്‍മം ആണ്. ( രണ്ടു ദിവസം മുന്‍പ് ചേര്‍പ്പില്‍ നടന്ന സ്റ്റേജ് മേളം കുഴല്‍ ക്കാരന്റെ സ്ഥാന ഭ്രംശം കൊണ്ട് ആരോചകമായത് ഓര്‍ക്കുന്നു.... ) അത് കൊണ്ട് തന്നെ ആണ് മേള പ്രമാണിക്ക് നേരെ മുന്നില്‍ കുഴല്‍ പ്രമാണിയും നില്ല്ക്കുന്നത്.
ശ്രീ പി എസ്സ വാര്യരുടെ ഭാഷയില്‍.... സദ്യക്ക് പപ്പടം എന്ന പോലെ ആണ് മേളത്തില്‍ കൊമ്പ്....
Narayanan Mothalakottam- ക്ഷേത്ര വാദ്യങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലതും ഉണ്ട്. ദേവസ്വം ബോര്‍ഡുകളും അല്ലാതെ മറ്റുള്ളവരും നടത്തുന്നവ. അവിടങ്ങളില്‍ കൊമ്പ്, കുഴല്‍ എന്നിങ്ങനെയുള്ള വാദ്യങ്ങളും പഠിപ്പിക്കുന്നുണ്ട്. ചെണ്ട, മദ്ദളം, തിമില എന്നിവയൊക്കെ സ്ഥാപനങ്ങളില്‍ അല്ലാതെ തന്നെ ധാരാളം ആശാന്മാരും പഠിപ്പിക്കുന്നുണ്ടല്ലോ. ഇടക്ക അങ്ങിനെ വ്യവസ്ഥാപിത രീതിയില്‍ പഠിപ്പിക്കാറില്ല എന്നാണ് ധരിച്ചിരിക്കുന്നത്. അത് കണ്ടും കേട്ടും പഠിക്കുന്നത് തന്നെ. ചെണ്ട മദ്ദളം എന്നീ ഉപകരങ്ങള്‍ക്ക് ശ്രുതി ഒപ്പിക്കാനും പ്രായോഗികമായി ചില പരിമിതികള്‍ ഉണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ആവും ശ്രുതി മേളകലയില്‍ വലിയ വിഷയം അല്ലാത്തത്. പലേ തരത്തിലുള്ള വാദ്യങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍, അപശ്രുതിയായാലും ഉണ്ടാവുന്ന ഒരു ഭംഗി ഉണ്ടല്ലോ. അത് തന്നെ ആണ് മേളത്തിന്റെ കേമത്തവും.