മുകുൾ ശിവ്പുത്ര-ഒരു ചർച്ച
- Details
- Category: Kerala Sangeetham
- Published on Thursday, 04 April 2013 04:42
- Hits: 5164
മുകുൾ ശിവ്പുത്ര-ഒരു ചർച്ച
Sreevalsan Thiyyadi -വാദ്യലോകത്ത് ചെറുപ്പത്തിലേ വിട പറഞ്ഞ അസാധാരണ പ്രതിഭയായിരുന്നല്ലോ അങ്ങാടിപ്പുറം കൃഷ്ണദാസ്അദ്ദേഹത്തിന്‍റെ തായമ്പക നേരിട്ടോ അല്ലാതെയോ, കുറഞ്ഞ പക്ഷം, അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണുകയോ കഥകളോ പേരെങ്കിലുമോ കേൾക്കുകയോ ചെയ്തിട്ടുള്ളവര്‍ ഈ ഗ്രൂപ്പില്‍ നിറയെ ഉണ്ടാവുമല്ലോ.
ഇതാ ഹിന്ദുസ്ഥാനി സംഗീതത്തിലെ അങ്ങാടിപ്പുറം കൃഷ്ണദാസ്. ജീവിച്ചിരിപ്പുണ്ട്, മുകുൾ ശിവ്പുത്ര. അമ്പതുകളുടെ മദ്ധ്യം പ്രായം. എപ്പോള്‍ പാടും, എങ്ങനെ പാടും എന്നൊന്നും പ്രവചിക്കാൻ പറ്റില്ല. ഇതെഴുതുമ്പോള്‍ എവിടെയാണ് അദ്ദേഹം എന്നും തിട്ടം പറയാനാവില്ല.
കൂട്ടരേ, ഇതുപോലൊരു സംഗീതം! സാക്ഷാൽ കുമാർ ഗന്ധർവയുടെ പുത്രനായ മുകുളിന് കഴിയാത്തത് ഒന്ന് മാത്രം: ആലപിക്കുന്ന രാഗത്തിന്റെ നടുവിലൂടെയല്ലാതെ യാത്ര ചെയ്യുക. (ക്രിക്കറ്റിന്റെ ഭാഷയില്‍: He can only middle his bat.)
കൃഷ്ണതുളസി കതിരുകള്‍ ചൂടിയ ഈ അശ്രുകുടീരം അംഗങ്ങൾക്ക് സമർപ്പിക്കുന്നു. (ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ തോടി രാഗത്തില്‍ [കർണാടക സംഗീതത്തിലെ ശുഭപന്തുവരാളി] ഉള്ള ഈ ഖയാലിന്റെ ബാക്കി രണ്ടു ശകലങ്ങള്‍ ചുവടെ കൊടുക്കുന്നു.)
Dev Pannavoor - Sreevalsan ഇതിനിടയില്‍ എവിടെയോ വായിച്ചു അടുത്ത ഡ്രിങ്ക് വാങ്ങാൻ വേണ്ടി ഏതോ ഒരു അമ്പലത്തിനു മുമ്പില്‍ ഇരുന്നു യാചിക്കുന്ന മുകുൾ എന്ന മഹാ ഗായകനെ കണ്ടു എന്ന്. വാർത്ത ശരിയായാലും ഇല്ലെങ്കിലും കണ്ണ് നിറഞ്ഞു പോയി.
Sreevalsan Thiyyadi - രണ്ടു വർഷം മുമ്പ് വന്ന ആ വാർത്ത അക്ഷരംപ്രതി ശരിയായിരുന്നു, Dev. ഉത്തര ഭാരതത്തിലെ ഭോപാലില്‍ ആയിരുന്നു സംഭവം.
(കിറുക്കുണ്ട്, കള്ള് കുടിക്കും, അലഞ്ഞു നടക്കും -- ഇതുകൊണ്ടോന്നുമല്ല, പക്ഷെ, മുകുൾ ഇന്ന് ഭൂമുഖത്തെ തന്നെ മഹാഗായകരില്‍ ഒരുവനാകുന്നത്. അത്തരം ബാഡ്ജ് എല്ലാംതന്നെ മറന്ന് കണ്ണടച്ച് ഈ സംഗീതം കേൾക്കൂ. മുഴുവന്‍ tranceൽ ആണ് കക്ഷി. തുടക്കക്കാരോട്: അവസാനത്തെ [മൂന്നാമത്തെ] ശകലത്തില്‍ നിന്ന് ആദ്യത്തെതിലെക്ക് യാത്ര ചെയ്യൂ.)
Sreevalsan Thiyyadi - പേരെടുത്ത സംഗീതകുടുംബത്തില്‍ നിന്ന് വരുമ്പോള്‍ ആ പരമ്പരയുടെ പേര് പറഞ്ഞ വലുതാവാന്‍ നോക്കുന്നവർക്കിടയിൽ മുകുൾ വേറിട്ട് നിൽക്കുന്നു. സ്വന്തം പാട്ട് കേട്ട് ആസ്വാദകർക്ക്, തന്റെ പുകഴ്പെറ്റ അച്ഛനെ ഓര്‍മ വരരുതെന്ന് എല്ലാ കാലത്തും വാശിപിടിച്ചു മകന്‍. (എന്നിട്ടും ശബ്ദമടക്കം സംഗീതവഴികള്‍ക്ക് പലയിടത്തും കുമാർ ഗന്ധർവയുടെ സമ്പ്രദായം വരുന്നു എന്നത് വേറെ കാര്യം)
Sreevalsan Thiyyadi - ശ്രദ്ധിച്ചിട്ടില്ലേ കൂട്ടരേ, കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ആയുള്ള പല പൊതുവ്യത്യാസങ്ങളില്‍ ഒന്ന്:
തൊണ്ടയുടെ വൈഭവത്തിനു പ്രാമാണ്യം താരതമ്യേന കൂടുതൽ കല്‍പ്പിക്കുന്ന സംസ്കാരം ഉള്ളതിനാല്‍ ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതത്തില്‍ പലപ്പോഴും കലക്ക് മേലെ കലാകാരന്‍/കലാകാരി തിളങ്ങുന്നതായി തോന്നിയിട്ടില്ലേ? കർണാടക സംഗീതത്തിലും അത്തരം വ്യക്തിത്വങ്ങള്‍ (പല അളവില്‍) ഇല്ലാതില്ല -- ഉദാഹരണം: ഡോ എം ബാലമുരളികൃഷ്ണ "വിരിബോണി" പാടിയാലും ഭൈരവി രാഗത്തിനും പ്രസ്തുത അടതാള വർണ്ണത്തിന്റെ ശില്‍പസൌന്ദര്യത്തിനും മീതെയെന്നവണ്ണം ഗായകൻ ആണല്ലോ വിലസുക.
ഇത്തരമൊരു സ്ഥിതിവിശേഷമില്ലാതെ ഹിന്ദുസ്ഥാനിയും കേൾക്കാൻ സാധിക്കും. ശിവ്പുത്രയും അതുപോലെ പ്രതിഭയുള്ള ശാന്തനരസിംഹങ്ങളും പാടുമ്പോൾ/വാദ്യങ്ങൾ വായിക്കുമ്പോൾ. ഹൃദയത്തിൽ അടങ്ങിക്കിടക്കുന്ന വിസ്ഫോടനം പോലെയാണ് ഇവർക്ക് രാഗങ്ങൾ. അരങ്ങില്‍ എത്തിയാൽ, നല്ല മൂഡില്‍ ആണെങ്കില്‍, അതിന്റെ സൌന്ദര്യം അണപൊട്ടി വഴിഞ്ഞൊഴുകും. പ്രശാന്തവും, ക്രമേണ ഉഗ്രവും ആയ ലാവ പോലെ. അതിലെ ചില മുത്തുകള്‍ മാത്രമാണിവിടെ.
Achuthan Tk - wow, what imagination!
Sreevalsan Thiyyadi - That is exactly what I tried to convey in my comment just above yours, Achuthan. You get hooked on to the sheer serene beauty of Raag Todi -- and not the vocal eminence of the musician. Mukul Shivputra simply lets himself recede to the background, so as to invite the listener to the essence of this pensive morning melody.
That said, it is another matter that the singer has a sonorous voice that can touch all the three octaves with amazing mastery. Only that he doesn't want to show off. If anything, it is the timid, rather lazy and pure-hearted nature of the artiste that comes to the fore.
Sreevalsan Thiyyadi - ഇത് നൂറ്റാണ്ടുകളായി, തലമുറകളായി distill ചെയ്തു ഉറഞ്ഞുകിട്ടിയ (crystalised) ഉത്തരേന്ത്യൻ തോടിയുടെ ഉൾക്കാമ്പ് മാത്രം. ഇതില്‍ കോച്ചയില്ല, കലർപ്പില്ല, കസർത്തെതുമില്ല. ഉള്ളിലേക്ക് കടന്ന് ആവുന്നിടത്തോളം വടിച്ചെടുക്കാൻ കഴിയുന്നത് കേൾവിക്കാരന്റെ/ക്കാരിയുടെ താല്‍പര്യവും മിടുക്കും പോലിരിക്കും. മുകുളിന് ഇതൊന്നും ബാധകമൊട്ടല്ല താനും. പാടാനുള്ളത് പാടാൻ തോന്നിയാല്‍ പാടും, അത് കഴിഞ്ഞാൽ എഴുന്നേറ്റു പോവും. (ചിലപ്പോള്‍ ഇടയിലും സ്ഥലം വിടും.)
Achuthan Tk - Sreevalsan Thiyyadi agree. another form that literally elevates you is dhrupad, that too late at night. it's like wave after wave washing over you -- that's how my late journalist friend, mentor and musician put it....
Jayasree Mohandas - ഇത്രയങ്ങടു നിരീച്ചില്ല്യ ട്ടോ...തോഡി കഴിഞ്ഞപ്പോ മനസ്സിനൊരു വിങ്ങല്‍ .... അത് പോവാന്‍ കേദാർ കേൾക്കുകയാണ് ഇപ്പൊ .....
Sreevalsan Thiyyadi - പതിനേഴു കൊല്ലത്തിലധികം മുമ്പാണ് ശിവ്പുത്രയുടെ കച്ചേരി നേരിട്ട് കേൾക്കുന്നത്. ദൽഹിയിലെ JNUവിൽ. അസ്സല് മഞ്ഞുകാലത്തെ പകല്. ആഹിർ ഭൈരവ് (നമ്മുടെ ചക്രവാകം) ആയിരുന്നു ഇദ്ദേഹം അന്ന് വിസ്തരിച്ചത് എന്നാണ് ഓർമ. സംഗീതത്തെ കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടിന്‍റെ ഇതുവരെയുള്ള രണ്ടാം അദ്ധ്യായം അവിടെനിന്ന് തുടങ്ങുന്നു.
ഈ തോടി ഇടവിട്ടിടവിട്ട് യുട്യുബില്‍ ശ്രദ്ധിച്ച് തുടങ്ങിയിട്ട് ആഴ്ചകളായി. ഇന്ന് രാവിലെ വീണ്ടും കേട്ടപ്പോള്‍ പിന്നെയും ഇതിന്‍റെ ഭംഗി ഒറ്റക്ക് സഹിക്കാന്‍ വയ്യാതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ്.
ശിവ്പുത്രയുടെ റെക്കോർഡ് ഒക്കെ ബാക്കിയുള്ളവരെ കേൾപ്പിക്കുമ്പോൾ നല്ലോണം കരുതി വേണം, Jayasree Mohandas. (ഇപ്പോൾ പോസ്റ്റ് ചെയ്ത കേദാർ മോശമാണ് എന്നല്ല [ഭാഗ്യത്തിന്].) യാതൊരു വ്യവസ്ഥയോ വെള്ളിയാഴ്ചയോ ഇല്ലാത്ത ഗായകനാണ്. ഞാൻ കേട്ടിട്ടുള്ളതില്‍ ഏറ്റവും മഹനീയവും മ്ലേച്ഛവും ആയ കച്ചേരികള്‍ രണ്ടും ഇദ്ദേഹത്തിന്‍റെയാണ്.
Sreevalsan Thiyyadi - ഒരു തരത്തിൽ ആലിപ്പറമ്പ് ശിവരാമ പൊതുവാളുടെ കടഞ്ഞെടുത്ത കലയും ഞെരളത്ത് രാമ പൊതുവാളുടെ ക്രിയാത്മകമായ വാസനയും പ്രവചനാതീതമായ പ്രകൃതവും ചേർന്നൊരു ആൾരൂപമാണ് മുകുൾ ശിവ്പുത്ര.
അത് പറഞ്ഞപ്പോഴാണ് കൂട്ടരേ, തായമ്പകയും ഹിന്ദുസ്ഥാനി ഖയാലും തമ്മില്‍ ഘടനാപരവും സൌന്ദര്യപരവും ആയ സാമ്യം ഇവിടെ മേളക്കമ്പക്കാര്‍ ചിലരെങ്കിലും ശ്രദ്ധിച്ചു കാണുമല്ലോ. പതിഞ്ഞു തുടങ്ങി ഇടമട്ടിലേക്ക് കയറി ഒടുവില്‍ ഉറഞ്ഞുതുള്ളിയുള്ള സമാപനം. ഈ തോടി റെകോർഡറിൽ, പക്ഷെ, ഇരികിട ഇല്ല. "ധ്രുത് ലയ്" ഒഴിവാക്കിയിരിക്കുന്നു ഗായകൻ. പതികാലം-കൂറ് (വിളംബിത് ലയ്) കഴിഞ്ഞ് "മദ്ധ്യ ലയ്" (ഇടവട്ടം-ഇടനില) മാത്രമാക്കി നിര്‍ത്തി.
എന്തിനേറെ!
Rajeev Pattathil - ഒരു നനുത്ത ചാറലായി തുടങ്ങി ഇടയ്ക്കു തുള്ളിക്കൊരു കുടം പെയ്യുന്ന ശുഭപന്തുവരാളി (തോടി)യുടെ ദു:ഖസാന്ദ്രമായ രാഗവർഷം. ഈയൊരു പീസില്‍ നിന്ന് തന്നെ മുകുൾ ശിവ്പുത്രയെന്ന അവധൂതഗായകന്റെ ജീനിയസ് മനസ്സിലാക്കാം.. സ്വതേ സാഹിത്യത്തിനു പ്രാധാന്യം ഇല്ലാത്ത ഉത്തരേന്ത്യൻ സംഗീതത്തെ അക്ഷരങ്ങൾ പോലും ആവശ്യമില്ലാത്ത തലത്തിലേക്ക് മുകുൾ ഉയർത്തിയിരിക്കുന്നു. കലാകാരനും ആസ്വാദകനും ഇടയില്‍ നാദം മാത്രം.
കരയാന്‍ തോന്നുന്നു.
Sreevalsan Thiyyadi - ഞാൻ പലകുറി എങ്ങിയതാണ് Rajeev. എന്നിട്ടും ഇതെഴുതുമ്പോള്‍ കണ്ണ് വീണ്ടും നനയുന്നു.
(രാഗം തോടിയാണെങ്കിലും ഈ റെക്കോർഡിന്നു "മാനസ സരസ്സ്" എന്നോ "നീലക്കണ്ണാടി" എന്നോ മറ്റോ ആണ് പേര് കൊടുക്കേണ്ടത് എന്ന് തോന്നിയിട്ടുണ്ട്.)
Sreevalsan Thiyyadi - ആരാണ് Tk അച്ചുവേട്ടന്റെ mentor എന്ന് മനസ്സിലായില്ല.
ആരായാലും ഒരു കാര്യം പറയട്ടെ: ശിവ്പുത്രയെ കുറിച്ച് ഏറ്റവും ശക്തവും സംക്ഷിപ്തവും ആയി ഒരു പ്രയോഗം കണ്ടിട്ടുള്ളത് (അഞ്ചാറു വർഷം മുമ്പ്) ഡൽഹിയിൽ അന്തരിച്ച മലയാളി സംഗീത നിരൂപകൻ രാഘവ ആർ മേനോൻ ആണ്. (ഇത് Rajeevന് അറിയാം.). മുകുളിന്‍റെ അച്ഛനെ കുറിച്ചുള്ള ബയോഗ്രാഫിയില്‍ (The Musical Journey of Kumar Gandharva) ലേഖകന്‍ നമ്മുടെ കക്ഷിയെ പരിചയപ്പെടുത്തന്നത് ഇങ്ങനെ: "disturbingly gifted".
Narayanan Mothalakottam - ഒരു തരത്തില്‍ പറഞ്ഞാല്‍ തൃത്താല കേശവ പൊതുവാളും പൂക്കാട്ടിരിയും ഒക്കെ ഈ "disturbingly gifted" സംഘത്തിൽ പെടുന്നവര്‍ തന്നെ അല്ലെ…
Sreevalsan Thiyyadi - ഒന്നര പതിറ്റാണ്ട് മുമ്പ് ഡൽഹിയിൽ നടന്നൊരു സംഭവം ഓർക്കുന്നു.
സപിക് മാക്കെയുടെ ഉത്സവത്തിന് ജവഹർലാൽ നെഹ്‌റു യൂണിവേര്‍സിറ്റിയില്‍ ഒരു നാള്‍ പാടാന്‍ എത്തേണ്ടതായിരുന്നു ശിവ്പുത്ര. വന്നില്ല. എന്നാല്‍ അങ്ങനെ മുഴുവന്‍ പറയുകയും വയ്യ. പരിപാടി (പാവം സംഘാടകർ പക്കം വായിക്കാനെത്തിയ ഉസ്താദിന്റെ തബലക്കച്ചേരിയാക്കി മാറ്റി അന്നേനാള്‍ കഴിച്ചുകൂട്ടി). കഴിഞ്ഞ് നാലാം ദിവസം കൊച്ചു വെളുപ്പാൻ കാലത്ത് -- ഏതാണ്ട് നാല് മണി സമയം -- ഹോസ്റലില്‍ ഒരു വിദ്യാര്‍ഥിയുടെ വാതില്‍ക്കല്‍ മുട്ട്. തുറന്നു നോക്കിയപ്പോള്‍ നമ്മുടെ കക്ഷി. ദീക്ഷയും നീട്ടി, ഉറക്കച്ചടവുമായി, ഒരു പൊക്കണവും തൂക്കി നില്‍ക്കുകയാണ് ശിവ്പുത്ര. "ഇതെന്താണിപ്പോള്‍" എന്ന ചോദ്യത്തിന് മറുപടി വളരെ നിഷ്കളങ്കമായിരുന്നു:
"हम जब अपने गाँव से आ रहे थे, गाडी ग्वालियर पहुंची... तब खिड़की से बाहर देखा, और पुराना किला नज़र में आ गया... तब उतारने का मन लगा... इसीलिये देर लगी.... माफ़ करियेगा साब...." (നാട്ടിൽ നിന്ന് വരുന്ന സമയത്ത്, തീവണ്ടി ഗ്വാളിയോർ എത്തിയപ്പോള്‍ ജനലിലൂടെ പുറത്ത് പഴയ കോട്ട കണ്ടു. അത് കാണാന്‍ അവിടെ ഇറങ്ങാന്‍ തോന്നി. അങ്ങനെ വൈകിപ്പോയതാണ്. മാപ്പാക്കൂ മേലാളാ...")
ഓർമ വരുന്നില്ലേ അങ്ങാടിപ്പുറം കൃഷ്ണദാസിനെ? ഞെരളത്ത് രാമ പൊതുവാളെ? പഴയ കലാമണ്ഡലം ഗോപിയെ?
വാല്‍ക്കഷ്ണം: ഗ്വാളിയോർ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പഴയ ഘരാന ആണെന്നാണ് സങ്കല്‍പ്പം.
Narayanan Mothalakottam - അങ്ങിനെ അങ്ങിനെ എത്രയോ പേര്‍ പ്രധാനമായും ക്ലാസ്സികല്‍ കലയുടെ രംഗത്ത്?
Achuthan Tk - unsettled wandering souls scale creative peaks. many such stories all sad and happy at the same time......
Sreevalsan Thiyyadi - Ya, Achuthan. Late critic Raghava R Menon used to wonder in his Delhi speeches: "Why are most of our great Hindustani musicians good runners?" By runners, he, of course, meant prodigious kids who left the comforts of their home to secretly study music under a guru or two.
Remember, for instance, Baba Allaudin Khan!:
Sreevalsan Thiyyadi -കൂട്ടരേ: ഇന്റർനെറ്റിൽ ഇതിന്റെ ലിങ്ക് പോയിരിക്കുന്നു -- മുകുളിനെ പോലെത്തന്നെ തുമ്പില്ലാതെ.
ഭാര്യ Vidya ടൈപ്പ് ചെയ്തു തന്നതാണ്: ഞാന്‍ മൂന്നു കൊല്ലം മുമ്പ് ശിവ്പുത്രയെ കുറിച്ച് എഴുതി അന്ന് ജോലി ചെയ്തിരുന്ന The New Indian Expressന്റെ ഞായറാഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
Head: The minstrel’s trysts with Indraprastha
Introduction: Mukul Shivputra is being rehabilitated after he was found begging for booze in a Bhopal temple. The news takes T.K. Sreevalsan back to his encounters with the eccentric musician — in Delhi
WRITE-UPIt was peak winter, and evidently he hadn’t had a wash that morning. The fog that lingered around even after breakfast time seemed to match the apparent laziness of Mukul Shivputra. There, at the rugged campus of the Jawaharlal Nehru University in Delhi in early 1996, the bearded and dishevelled-looking musician sat on the dais — resigned and detached.
There was a stark inelegance in the posture Mukul struck as a classical vocalist. Seated a bit sideways for the audience, hanging his head down most of the time and awkwardly pulling up the sleeve of his crumpled juba, as he stirred up to sing a fresh idea. All the same, there was a charm in the subtle rebelliousness of his movements, leave alone the music. It wasn’t just an uninhibited expression of one’s aesthetics — not even his legendary father Kumar Gandharva’s. Instead Mukul seemed guided by some sublime spirit. Trance, as one would call it.
Nothing in the vicinity seemed to bother Mukul. Not even the drone of the plances that felw not much abouve the varsity that had proximity to the Palam airport. He was lost in his world, innocently drawn by streaks of grand imagination — or ‘khayal’, the very name by which his stream of Hindustani music is known upcountry. I’m not too sure of the rage he took up at that Spic Macay concert more than 13 years ago. Ahir Bhairav, perhaps, but that doesn’t matter much in the broader recollection of my first meeting with Mukul in a relatively new city.
Some 18 months later, the capital was celebrating the country’s 50th Independence Day. A variety of quality cultural programmes had lined up in various venues as part of the Swarna Samaroh, ahead of August 15. Delhi University wasn’t near my place of stay, but I knew I couldn’t afford to miss Mukul that evening. Well, not even the weather gods could.
It rained that afternoon. No downpour, but a pleasant spell that was enough to rake up the fresh smell of wet earth. The bus journey to DU was slushy and sluggish, but it was worth the trouble. Mukul sang endearingly — again. Some 90 minutes soaked in that brooding yet breezy monsoon raga, Dhulia Malhar.
Mukul this time didn’t seem given to any of his celebrated eccentricities. He began dot on time, expanded the contours of the raga in a logical fashion and wound up early enough for the succeeding artiste. The sudden, pleasant change in the weather seemed enough inspiration for him, even capable of disciplining the ‘bad boy’ — whose notorious face one was to see only three days after.
That was at IIT Delhi. His concert was slated to start at 5 pm, but there was no trace of Mukul more than an hour after that. His bohemian ways anyway enjoyed a degree of celebration among young music-lovers — so, many in the audience had no big issue waiting for long. Finally, he did arrive. Around 6.45 pm.
The first thing that the Malayali in me noticed was the Kerala mundu he wore round the waist. And the oiled, well combed hair. (A forced bath for sure.) One that juxtaposed his frail, unsure steps while walking along the aisle left by disciplined onlookers gazing upward at the chief guest. Then on the small stage, he sat, sour-faced. It looked as if he was silently cursing his musicianship.
Mukul found an excuse in the ‘unaligned’ shruti of the tanpura, and began tightening its knobs on the top. This exercise went on for a good 15 minutes amid a lot of lound blabbering — until the audience heard a jarring noise and realized he had broken a string of the instrument. The organizers scurried out in search of another tanpura, which they never found that night. Mukul came up with fillers — an even more aimless bhajan after the first. I knew it was time to leave.
A few years later, again in Delhi, Mukul performed a similar act. I couldn’t attend it and was anxious to know if I had missed a wonderful concert. Only to learn from a friend’s SMS sent live from the auditorium: “He isn’t singing, but teaching the tabla man how to play (the instrument).”
In 2007 spring, he was to again perform in the same venue. As the curtain went up, one wasn’t sure, what mood had swooped down on Mukul. The indications were negative. He was reluctant to even hum. Three tanpuras resonated simultaneously to build up a grand audio- ambience, but Mukul just wouldn’t sing.
Then after some 10 minutes, he announced he was to sing a khayal in raag Marwah. What followed after the main piece. Mukul noted Kishori Amonkar sitting in the front row. Impulsively, he got up and walked down to the veteran vocalist to prostrate at her feet. Back he came, and Mukul had lost his form. “Aap ne hamaara taakkat kheench li (you drained out my energy), “ he said, and as if to prove it, came up with an ordinary bhajan — an anti-climax.
But overall, Mukul the performer never supersedes the art — something I thought was more of a Carnatic trait. Incidentally, he had long ago travelled down to Madras to learn south Indian classical. Under none other than the late M D Ramanathan. Today, all some Chennaiites recall is that he one day missing from a tiny rented house near Kalakshetra.
In autumn 2005, Spic Macay’s Kiran Seth had asked me to do a piece on Mukul who was then staying at the IIT professor’s residence in Delhi. One morning, my sister in our trans-Yamuna home told me a certain Mukund had rung up. A ripple of amazement ran down my body when I realized it could only be Mukul. I returned the ring, only to hear a suave female voice speak: “Panditji has gone out for a morning walk.”
Elusive, characteristically.
Sreevalsan Thiyyadi - But sorry, friends (Rajeev,Mothalakottam) to note that there are some words missing in part 4. In para three of it, second line, should have been "What followed was an hour-long bliss. Then, something dramatic happened after the main piece. Mukul noted...."
Sreevalsan Thiyyadi - വലിയ ഹാളിൽ കച്ചേരിക്ക് പാടേണ്ട ആളുടെ ചുറ്റിനു മൂന്നു തമ്പുരു. അവയുടെ മീട്ടുശബ്ദം. അപ്പുറമിപ്പുറം ഇരിക്കുന്ന ഹാർമോണിയം, തബല വായനക്കാര്‍. ശ്വാസമടക്കി പിടിച്ച് കാണികള്‍. പുളിച്ച മോര് ഇപ്പോള്‍ ഇറക്കിയത് പോലെ മുഖം ചുളുക്കിപ്പിടിച്ച് മിണ്ടാതിരിക്കുന്ന ഗായകന്‍. പാടാൻ ഭാവം പോയിട്ട് ഒരക്ഷരം മിണ്ടില്ല. അങ്ങനെ കഷ്ടി 15 മിനിറ്റ്. ഒന്നോര്‍ത്തു നോക്കൂ!!!
Sreevalsan Thiyyadi - മുകുളിന്‍റെ ഇത്തരം പെരുമാറ്റത്തിന്‍റെ കാരണം ഞാൻ ആലോചിക്കായ്കയില്ല കൂട്ടരേ. എനിക്ക് തോന്നിയത് ഇതാണ്: മുകുളിന് സംഗീതം എന്ന് പറഞ്ഞാല്‍ വേറൊരു ലോകമാണ്. സ്റ്റെജിൽ കയറി ഇരുന്നാൽ സ്വിച്ചിട്ടത് പോലെ വരുന്ന സാധനമല്ല. പുതിയ ലോകത്ത് ഇതും പറഞ്ഞിരിന്നാല്‍ വീട്ടിലിരിക്കുകയെ ഉള്ളൂ എന്ന പരിഭ്രമവും തെല്ലുമില്ല. പാടുകയാണെങ്കില്‍ അതൊരു ലഹരിയായിത്തന്നെ വേണം; അല്ലെങ്കില്‍ തെരുവില്‍ നല്ല അസ്സല് വാറ്റുചാരായം ഉണ്ടല്ലോ എന്നാവാം ന്യായം.
Rajeev Pattathil - ഐ ഐ ടിയിലല്ലേ? Eccentrics ധാരാളം കണ്ടു പരിചയമുള്ള സ്ഥലമായത് കൊണ്ട് വലിയ പ്രശ്നം ഉണ്ടായിക്കാണില്ല
Sreevalsan Thiyyadi - ഈ ലേഖനത്തിലോ ചരടിലോ സൂചിപ്പിക്കാതെ പോയ ഒരു കാര്യം കൂടി പറഞ്ഞ് തൽക്കാലം വിട ചൊല്ലട്ടെ.
വേണ്ട, പറയുകയല്ല ചോദിക്കുകയാണ് ശരി എന്ന് തോന്നുന്നു. നല്ല ഭംഗിയല്ലേ മുകുളിനെ കാണാന്‍? (ഈ rugged handsomeness എന്നൊക്കെ പറഞ്ഞാല്‍ ഇതല്ലേ? എനിക്കെന്തോ, കണ്ടമാത്രയില്‍ത്തന്നെ വല്ലാതെ ഇഷ്ടപ്പെട്ടു.).
Rajeev Pattathil - നമ്മുടെ പി ഡി താടി വെച്ചു കുറച്ചുകൂടി ഇരുണ്ടാല്‍ ഇങ്ങനെ ഇരിയ്ക്കുമോ
Supriya Rajan - wonderful, soul enriching.... thank you Vidya Sreevalsan and Sreevalsan Thiyyadi for telling abt the ruggedly handsome artiste whose bohemian traits adds to the soulful feel of his rendering. do all such true artistes have a bohemian attitude or are all eccentric people geniuses, is an offshoot tricky thought... :)
Sreevalsan Thiyyadi - ഇത്രയുമായിട്ട്, ശിവ്പുത്ര കുടുംബത്തെ പരിചയപ്പെട്ടില്ലെങ്കില്‍ മോശമല്ലേ...
അച്ഛൻ:കുമാർ ഗന്ധർവ (1924-92). ശിവ്പുത്ര സിദ്ദരാമൈയ്യ കോംകളി എന്ന് ശരിയായ പേര്‍. അദ്ദേഹം ആദ്യം വിവാഹം കഴിച്ച ഭാനുമതിയില്‍ ഉണ്ടായ പുത്രന്‍ മുകുൾ.
Sreevalsan Thiyyadi - കുമാർ ഗന്ധർവയുടെ സംഗീതം. ഒരു ശകലം:
Sreevalsan Thiyyadi - മുകുളിന്‍റെ പെങ്ങൾ(half-sister) കലാപിനി കോംകളി. കുമാർ ഗന്ധർവ രണ്ടാമത് വിവാഹം കഴിച്ച (ശിഷ്യ കൂടിയായ) വസുന്ധരാ കോംകളിയുടെ പുത്രി. ( അസ്സല് പാട്ടാണ്.)
Sreevalsan Thiyyadi - മുകുളിന്റെ പുത്രന്‍ ഭുവനേഷ് കോംകളി. അച്ഛന്റെയും അപ്പൂപ്പന്‍റെയും മട്ടുണ്ട് പാട്ടിനു. ആ പ്രതിഭയുണ്ടോ എന്ന ചോദ്യം മാത്രം ബാക്കി. (മുഖച്ഛായ മുത്തശ്ശന്‍റെയും അച്ഛന്‍പെങ്ങളുടെയും ആണ്.)
Sreevalsan Thiyyadi - വീണയുടെ മീട്ട് പോലത്തെ ഗമകം കൊടുത്താണല്ലോ കർണാടക സംഗീതം വായ്പ്പാടുക. ഹിന്ദുസ്ഥാനിയോ? മുകുള്‍ ശിവ്പുത്രയുടെ തൊണ്ട ലക്ഷണമായി എടുത്താല്‍ "ഹാർമോണിയം" എന്നാവും ഉത്തരം.
എന്ത് പറയുന്നു, അംഗങ്ങളെ?
Sreevalsan Thiyyadi - പിന്നെ, Rajeev: മുകുള്‍ നമ്മുടെ കഥകളിപ്പാട്ടുകാരന്‍ പി ഡി നമ്പൂതിരിയെക്കാള്‍ നിറം കുറഞ്ഞ ആളൊന്നുമല്ല, കേട്ടോ.
സംശയം ഉണ്ടെങ്കില്‍ ഇതാ നമ്മുടെ കക്ഷിയുടെ ഒരു വീഡിയോ. (തലമുടിക്ക് മേലെ ഹെഡ്ഫോണ്‍ ഒന്നുമല്ല, ഒരു സ്ലൈഡ് ആണെന്ന് തോന്നുന്നു.... ഓരോ കാലത്ത് ഓരോ രീതി ..)
ഏതായാലും പാട്ട് കണ്ടാല്‍ വീട്ടിലോ വഴിയമ്പലത്തിലോ ഒറ്റക്കിരുന്നു സാധകം ചെയ്തു നോക്കുകയാണ് എന്നോ മറ്റോ ആണ് തോന്നുന്നു.
Rajeev Pattathil - ഇതിൽ ആലാപിന്റെ അവസാനം ഒരു "നിരവല്‍" ച്ഛായ...
Achuthan Tk - Sreevalsan Thiyyadi thank you very much for the brilliant article on mukul shivputra. you have done a great portrait and he comes alive for those such as me who haven't seen him or heard him. and what's more important is that you have done it with sympathy and understanding. many thanks also for introducing me to the artist. i am not much in touch with hindustani music these days. will look out for mukul's CDs. i have listened to his father more than once in mumbai during 70s-80s. somehow my recollection is that he was a little overshadowed by his peers mallikarjun mansur and bhimsen joshi.
Ajith Namboothiri - mukujl malkauns padunnathu kettittundo? Hindolathinte savisheshathakal undu athil kureyellam.
Sreevalsan Thiyyadi - സ്ഥാനം കൊണ്ടല്ല, പാട്ടിന്റെ സമ്പ്രദായം വച്ചു നോക്കിയാല്‍ കുമാർ ഗന്ധർവ നമ്മുടെ എം ഡി രാമനാഥന്‍ ആണെങ്കില്‍ മല്ലികാർജുൻ മൻസൂർ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ആണെന്ന് തോന്നാറുണ്ട്,Ajith Namboothiri.
മൻസൂർ സാഹിബിനെ കുറിച്ചുള്ള ഒരു documentary.
Parvathi Ramesh - കുമാർ ഗന്ധർവ വരേയെ കേട്ടിട്ടുള്ളു. അതും ആകെ കൂടി ഒരോർമ്മ ഉള്ളതു ഒരു മാൽകോൺസ് ആണു്. ആ ഓഡിയോ കാസറ്റ് നാട്ടിലുണ്ടെന്നു കരുതുന്നു. അതിന്നും ഓർമ്മയുണ്ട്, ഇടയിൽ അദ്ദേഹം വേണം എന്നു വെച്ച് പഞ്ചമത്തിൽ ഒന്നു തൊട്ടു വരുന്നത്. അതായിരുന്നു അന്നത്തെ അദ്ഭുതം!
Sreevalsan Thiyyadi - കുമാർ ഗന്ധർവയുടെ അനാരോഗ്യം ഹിന്ദുസ്ഥാനി സംഗീതത്തിന് ഉണ്ടാക്കി വച്ചിട്ടുള്ള irreversible മാറ്റം അത്ഭുതകരമാണ്.
നന്നേ കുട്ടിയിൽ തന്നെ പേരെടുത്ത പ്രതിഭയായിരുന്നല്ലോ കുമാർജി. ഇരുപത്തിമൂന്നാം വയസ്സില്‍ വിവാഹം കഴിച്ച (ഭാനുമതിയിൽ ഉണ്ടായ പുത്രൻ മുകുൾ ശിവ്പുത്ര) ഇദ്ദേഹത്തിന്, താമസിയാതെ, നല്ല ചെറുപ്പത്തിൽ തന്നെ നെഞ്ചിനു അസുഖം പിടിപെട്ടു. കാസരോഗം. തന്റെ പീക്ക് ഫോമില്‍. പൊടിയും പുകയും ഒഴിഞ്ഞ ദേവാസ് (മദ്ധ്യ പ്രദേശിലെ ഉജ്ജൈന്‍നു സമീപമുള്ള ഇവിടമാണ് ഇന്ന് രണ്ടാമത്തെ ഭാര്യ വസുന്ധരയും അവരുടെ പുത്രി കലാപിനി താമസിക്കുന്നത്) വാസത്തിനിടെ ജീവിതത്തിന്റെ 'വ്യർധത' തിരിച്ചറിഞ്ഞു. ക്രമേണ തിരിച്ചു വരുന്നതിനിടെ കബീറിന്റെ "നിർഗുണി" ഭജനുകള്‍ മന:പാഠമാക്കുകയും മദ്ധ്യഭാരതത്തിലെ നാടോടി സംഗീതത്തില്‍ കമ്പം കയറി, അതില്‍നിന്ന് നിന്ന് ധാരാളമായി ശാസ്ത്രീയ സംഗീതത്തിലേക്ക് കടമെടുക്കുകയും ചെയ്തു.
അതൊന്നുമല്ല ഏറെ രസം. ശ്വാസം മുഴുവനായി നേരെയാവാഞ്ഞതിനാല്‍ വിട്ടുവിട്ടാണ് കുമാർജി തുടർന്നു പാടിയത്. ഹിന്ദുസ്ഥാനിയില്‍ അതൊരു ശൈലിയായി! അച്ഛനെ പോലെ പാടരുത് എന്ന് നിഷ്കർഷയുള്ള മുകുളിന്‍റെ പാട്ടിലും കേൾക്കാം ഇങ്ങനെ നിർത്തി നിർത്തി ഉള്ള പ്രയോഗം!! ഇത് ഉത്തരേന്ത്യൻ സംഗീതത്തിന്റെ പല ഘരാനകളിലും ഒളിഞ്ഞും തെളിഞ്ഞും കേൾക്കാം!!!
(അതായത് ചെറുപ്പത്തില്‍ വായക്കെന്തോ കൊഞ്ഞല്‍ പിടിപെട്ട കാരണമാണ് കർണാടക സംഗീതജ്ഞന്‍ എം ഡി രാമനാഥന്‍ നാവുകുഴഞ്ഞ ഉച്ചാരണവുമായി ഒരുനാള്‍ ശൈലി മാറ്റിയത് എന്ന് കരുതൂ. അതിനെ തുടര്‍ന്ന് ഇന്ന് ടി എം കൃഷ്ണയും സൈക്കിള്‍ ഗുരുചരണും ശ്രീരഞ്ജിനി സന്താനഗോപാലനും ഒക്കെ അവിടിവിടെ കൊയ-കൊയ എന്നാണു പാടുക എങ്കിലത്തെ കൌതുകം ഓർത്തു നോക്കൂ.)
Sreevalsan Thiyyadi - അച്ഛനോടുള്ള തൃപ്തികുറവും അമ്മയുടെ സ്നേഹം വേണ്ടത്ര കിട്ടാഞ്ഞതില്‍ നൊന്തിട്ടും മറ്റുമായി എന്തോ, ഡൽഹിയിൽ ഒരിക്കല്‍ ഇദ്ദേഹത്തിന്റെ കച്ചേരി നോട്ടീസില്‍ ഇങ്ങനെയാണ് പേര് കണ്ടത്: മുകുൾ ശിവ്പുത്ര ഭാനുമതി.
വ്യക്തിപരമായും കലാപരമായും സമകാലിക ഭാരതീയ ശാസ്ത്രീയസംഗീത ലോകത്തെ കർണ്ണൻ ആണ് മുകുൾ എന്ന് തോന്നാറുണ്ട്..
ചർച്ച തുടരും....