തിടമ്പ് നൃത്തം
- Details
- Category: Festival
- Published on Wednesday, 06 March 2013 09:23
- Hits: 4972
തിടമ്പ് നൃത്തം
By: ഹരി തെക്കില്ലം
ഉത്തരകേരളത്തിലെ മഹത്തായ കലാപാരമ്പര്യങ്ങളില്‍ ഒന്നാണ് ക്ഷേത്ര നാടന്‍-അഭ്യാസ-നൃത്തരൂപമായതിടമ്പ് നൃത്തം. പുരാതനമായ ഈ കലാരൂപത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്.
പുഷ്പങ്ങള്‍ കൊണ്ടും,പുഷ്പഹാരങ്ങള്‍ കൊണ്ടും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും അലംകൃതമായ വിഗ്രഹപ്രതീകംശിരസ്സിലേന്തി വാദ്യമേളത്തിന്‍റെ അകമ്പടിയോടു കൂടി താളാനുസൃതമായി കാല്‍ച്ചുവടുകള്‍ വച്ചാണ്തിടമ്പ് നൃത്തം അവതരിപ്പിക്കുന്നത്.
ഈ കലാരൂപത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലുംശിവതാണ്ഡവം, കാളിയമര്‍ദ്ദനം, അക്രൂരന്‍ ശ്രീ കൃഷ്ണന്‍റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്രഎന്നിവയാണ് പ്രബലം. ശിവപുരാണവുമായി ബന്ധപ്പെട്ടു കൈലാസത്തിലെ പരമശിവന്‍റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത് തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്നു ഐതിഹ്യങ്ങള്‍ ഉണ്ട്. കാളിയന്‍എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഫണങ്ങള്‍ക്ക് മുകളില്‍ നടത്തിയനൃത്തമാണെന്ന് മറ്റൊരു വാദഗതിയുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്റെ ഭക്തിപൂര്‍വമായചുവടുകളാണ് തിടമ്പ് നൃത്തം ആണെന്നാണ് ഏറ്റവും പ്രചാരമുള്ളത്.
ശ്രീകൃഷ്ണനെ കാണാന്‍ അമ്പാടിയിലേക്ക് ചാരനായി കംസന്‍ അക്രൂരനെ നിയോഗിക്കുന്നു. അമ്പാടിയില്‍എത്തുമ്പോഴേക്കും സന്ധ്യാസമയമായി. പോകുന്ന വഴിയില്‍ ഭഗവാന്‍ കൃഷ്ണന്റെ കാല്‍പ്പാടുകള്‍പൂഴിയില്‍ കാണുന്നു. ഇത് കണ്ടതോട് കൂടി പരമഭക്തനായ അക്രൂരനു ഭക്തി വര്‍ധിക്കുന്നു.ഭക്തിലഹരിയില്‍ അക്രൂരന്‍ പൂഴി ദേഹത്ത് വാരി വിതറി പുളകം കൊള്ളുന്നു. ഭഗവാനെ മനസ്സില്‍സ്മരിച്ചുകൊണ്ട് മതിമറന്നു ആഹ്ലാദത്തോട് കൂടി പിന്നീടങ്ങോട്ട് നൃത്തം ചെയ്തു (ചുവടു വെച്ച്)നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്നതിനാലാണ് തിടമ്പ് നൃത്തം നിലവില്‍ വന്നതെന്നുംഅറിയപ്പെടുന്നു. തിടമ്പ് നൃത്ത കലാരൂപത്തിലും ഈ കഥയില്‍ പരാമര്‍ശിക്കുന്നത്തിനു സമാനമായിനൃത്തത്തോട് കൂടിയ ക്ഷേത്രപ്രദക്ഷിണം ഉണ്ട്.
ശില്‍പ്പഭംഗിയുള്ള ഭാരമേറിയ തിടമ്പ് (വിഗ്രഹപ്രതീകം) ശിരസ്സില്‍ അലംകൃതമായഉഷ്ണിപീതത്തിനു മുകളില്‍ (തലപ്പാവിന് മുകളില്‍) വെയ്ക്കുന്നു. ഉരുട്ട് ചെണ്ടകള്‍, വലംതല(താളച്ചെണ്ട), കൊമ്പ്, കുഴല്‍, ഇലത്താളം എന്നീ വാദ്യോപകരനങ്ങളിലൂടെയാണ് നൃത്തത്തിനുനാദവിസ്മയം ഒരുക്കുന്നത്. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നിങ്ങനെ നാല് താളവട്ടങ്ങളില്‍ നാല്കാലങ്ങളിലാണ് നൃത്താവതരണം. മന്ദഗതിയില്‍ ആരംഭിച്ചു ദ്രുതഗതിയില്‍ ആണിത്. ഒരു താളവട്ടംകൊട്ടിക്കഴിഞ്ഞാല്‍ വൃത്താകൃതിയില്‍ ചുവടു വെച്ചുള്ള കലാശം കഴിഞ്ഞാണ് അടുത്ത താളവട്ടംആരംഭിക്കുന്നത്. സാവധാനത്തിലുള്ള ചുവടു വെച്ചാണ് ഒന്നാമത്തെ കാലം. നാലാം കാലത്തില്‍എത്തുമ്പോഴേക്കും നൃത്തം മൂര്‍ധന്യതയില്‍ എത്തും. തിടമ്പ് നൃത്തം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.
ഉത്തരകേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ വാര്‍ഷികമഹോത്സവതോടനുബന്ധിച്ചു സന്ധ്യാസമയത്തും രാത്രിസമയത്തുമാണ് ഈ കലാരൂപം അരങ്ങേറുന്നത്.
തിടമ്പ് നൃത്ത രംഗത്ത് ശോഭിക്കുവാന്‍ നിത്യസാധകവും, പൂര്‍ണ സമര്‍പ്പണവും, നിരന്തര പരിശീലനവുംഅത്യാവശ്യമാണ്