മന്ത്രാങ്കം

മന്ത്രാങ്കം                                      

ഭാസന്റെ "പ്രതിജ്ഞായൌഗന്ധരായണം" നാടകത്തിലെ മൂന്നാം അങ്കം ആണ് "മന്ത്രാങ്കം" എന്ന് അറിയപ്പെടുന്നത്. ഉജ്ജയിനിയിലെ രാജാവിനാല്‍ ബന്ധനസ്തന്‍ ആയ തങ്ങളുടെ വത്സരാജ്യത്തെ രാജാവ് ഉദയനനെ മോചിപ്പിക്കുന്നതിനായി, വേഷപ്രച്ഛന്നര്‍ ആയ മന്ത്രിമാര്‍- യൌഗന്ധരായണന്‍, വസന്തകന്‍, രുമണ്വാന്‍; നടത്തുന്ന കാര്യാലോചന ആണ് പ്രസ്തുത അങ്കത്തിലെ വിഷയം. കൂടിയാട്ടത്തില്‍ ഇത് പൂര്‍ണം ആയി അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടി വരും. "കൂടിയാട്ടത്തിലെ പൌരാണികവും പ്രധാനവും" എന്നാണു മാണി മാധവ ചാക്യാര്‍ ഇതിനെ വര്‍ണിച്ചു കാണുന്നത്. ഒരിനം കൃത്രിമ മലയാള പ്രാകൃതം ഇതില്‍ ഉപയോഗിച്ചു കാണുന്നു- "...ഇങ്ങനെയില്ലേ ശില ശിനം പോരുന്നു..." (...ഇങ്ങനെയില്ല്യെ ചില ജനം പോരുന്നു...). വെണ്ണീറാട്ടം, കുണ്ടനാട്ടം, മയിലാട്ടം, ദണ്ഡനമസ്കാരം, ചെറിയ കൂടിയാട്ടം, വലിയ കൂടിയാട്ടം തുടങ്ങി നിരവധി വിശേഷങ്ങള്‍ ആയ ഭാഗങ്ങളും ഇതില്‍ ഉണ്ട്. നിഗൂഢത നിറഞ്ഞ സംഭാഷണങ്ങള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും മറ്റും ആണ് പറയുന്നത്. രണ്ടു കഥാപാത്രങ്ങളെ ഇതില്‍ ഉള്ളൂ: പ്രധാന കഥാപാത്രം, കയ്യില്‍ ദണ്ഡും തോളില്‍ ഭോക്കെണ്ഡവും ആയി വരുന്ന വിദൂഷകനായ വസന്തകന്‍ ആണ്. മുപ്പത്തിയെട്ടാം ദിവസമേ ഭ്രാന്തവേഷത്തില്‍ യൌഗന്ധരായണനന്‍ പ്രവേശിക്കുന്നുള്ളൂ. വിവിധ പ്രബന്ധങ്ങളും പേക്കഥകളും നിറഞ്ഞ മന്ത്രാങ്കം നന്നായി നിര്‍വഹിക്കാറായ ചാക്യാന്മാര്‍ക്ക് ഏതു പ്രബന്ധവും വഴങ്ങും എന്നാണ് കരുതിയിരുന്നത്.

തളിപ്പറമ്പ് (മാണി), പെരുവനം (മേക്കാട്, കുട്ടഞ്ചേരി,മാണി), അവിട്ടത്തൂര്‍ (കുട്ടഞ്ചേരി,മാണി), അന്നമന്നട (കിടങ്ങൂര്‍) തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ അടിയന്തിരം ആണ്/ആയിരുന്നു ഈ കൂത്ത്. യശ:ശരീരനായ വിദൂഷകരത്നം മാണി മാധവ ചാക്യാര്‍ മന്ത്രാങ്കം കൂത്തിന്റെ അവസാനവാക്ക് ആയി ആണ് അറിയപ്പെട്ടിരുന്നത്. തന്റെ സുദീര്‍ഘം ആയ കലാജീവിതത്തില്‍ ഇരുനൂറോളം മന്ത്രാങ്കം അവതരിപ്പിക്കുക എന്ന, കൂടിയാട്ട ചരിത്രത്തില്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ലാത്ത, ഒരു ഉപലബ്ധിയും ഇദ്ദേഹത്തിന്റെതായുണ്ട്. ഒരു കൂടിയാട്ട കലാകാരന്റെ മഹത്തായ അംഗീകാരം ആയി കണക്കാക്കപ്പെട്ടിരുന്ന തളിപ്പറമ്പ് പെരുംത്രിക്കൊവിലില്‍ നിന്നും ഉള്ള വീരശൃംഘല മാണി മാധവ ചാക്യാര്‍ക്ക് തന്റെ 24 വയസ്സില്‍ (1923 /24) ലഭിച്ചതു മന്ത്രാങ്കം കൂത്തിന്റെ അവതരണത്തിനുളള മികവിനും ആയിരുന്നു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ അന്‍പതിലേറെ തവണ അന്നമന്നട ക്ഷേത്രത്തില്‍ മന്ത്രാങ്കം അവതരിപ്പിക്കുക ഉണ്ടായിട്ടുണ്ട്.

എന്നിങ്ങനെ മന്ത്രാങ്കം കൂത്തിനെ കുറിച്ച് നല്ലൊരു വിവരണം നല്‍കി കൊണ്ട് Sreekanth V Lakkidi ആണ് 2011 November ല്‍ അതി പ്രൌഢമായ ഈ ചര്‍ച്ച തുടങ്ങിവച്ചത്.

Narayanan Mothalakottam - ശിവന്‍റെ അമ്പലത്തില്‍ മന്ത്രാങ്കം കൂടിയാട്ടത്തിന് പ്രാധാന്യം വന്നതു എന്തുകൊണ്ടാണ്?? മത്തവിലാസം ആണെങ്കില്‍ അതില്‍ ശിവന്‍റെ കഥ ഉണ്ട് എന്ന് വക്കാം. മന്ത്രാങ്കം സത്യം പറഞ്ഞാല്‍ കെട്ടുകഥ ആണല്ലോ. വിഷ്ണു ക്ഷേത്രങ്ങളില്‍ മന്ത്രാന്കത്തിനു അത്ര പ്രാധാന്യം ഇല്ലല്ലോ. കാരണം?

Pudayoor Jayanarayanan - പെരുംചെല്ലൂരിൽ (തളിപ്പറമ്പിൽ) അവസാനമായി മന്ത്രാങ്കം കൂത്ത്‌ നടന്നിട്ട്‌ ചുരുങ്ങിയത്‌ അൻപത്‌ വർഷങ്ങളെങ്കിലുമായെന്നാണു പറഞ്ഞു കേൾക്കുന്നത്‌. മാണി മാധവ ചാക്ക്യാരാണു അവസാനമായി ഇവിടെ മന്ത്രാങ്കം കൂത്ത്‌ അവതരിപ്പിച്ചത്‌. ഇതര ഇടങ്ങളെ അപേക്ഷിച്ച്‌ എന്തൊക്കെയോ സവിശേഷമായ ചടങ്ങുകൾ തളിപ്പറമ്പിൽ ഈ കൂത്തിനു ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്‌. ഇക്കാര്യത്തിൽ Pek Namboothiri ക്ക്‌ കൂടുതൽ വിവരം നൽകാനാകുമെന്ന് കരുതുന്നു.

 

Sreekanth V Lakkidi - Narayanan Mothalakottam പറഞ്ഞ കാര്യം ചിന്തനീയം ആണ്. ഒരു പക്ഷെ ഉത്തരം ഇതായിരിക്കാം. ഒരു ശക്തമായ ഗ്രാമക്ഷേത്രങ്ങളുടെ ഒരു ലക്ഷണം അല്ലെങ്കില്‍ അഭിമാനത്തിന്റെ ഭാഗം ആയിരിക്കാം അവിടത്തെ പ്രബന്ധം പോലുള്ള അടിയന്തിരങ്ങള്‍. ഒന്ന് നോക്കൂ അത് തളിപ്പറമ്പ് ആയാലും, പെരുവനം ആയാലും, അവിട്ടത്തൂര്‍ ആയാലും അവിടെയെല്ലാം പ്രതാപശാലിയായ ഒരു ബ്രാഹ്മണസ്വാധീനം കാണാം. ഇനി മന്ത്രാങ്കത്ത്തിന്റെ കാര്യം, ഒരു തരത്തില്‍ പറഞ്ഞാല്‍ അടിയന്തരങ്ങളില്‍ പ്രധാനം മന്ത്രാങ്കവും അമ്ഗുലീയാങ്കവും ആണല്ലോ. ഉദാ കൊട്ടിയൂര്‍ (ശിവന്‍, മാണി) ആയാലും, ഇരിഞ്ഞാലക്കുട (ഭരതന്‍, കുട്ടഞ്ചേരി, അമ്മന്നൂര്‍)ആയാലും, അംഗുലീയാങ്കം എന്നാ രാമായണകഥ ആണല്ലോ ഉള്ളത്. അതുകൊണ്ടു ഒരു പരിധിവരെ നിശ്ചയിച്ച കാലത്ത് അംഗുലീയാങ്കത്തിന്റെയും മന്ത്രാങ്കത്തിന്റെയും കാര്യത്തില്‍ അങ്ങിനെ ക്ഷേത്രപ്രതിഷ്ഠ നോക്കാരുണ്ടാകില്യ എന്ന് വേണ്ടെ കരുതാന്‍. പിന്നെ മന്ത്രാങ്കം ആയാലും പ്രധാനം ആയി രാമായണം മുഴുവന്‍ ആണല്ലോ പറയുന്നത്. ഇപ്പോഴുള്ള ലിസ്റ്റില്‍ ശിവക്ഷേത്രങ്ങള്‍ ആണ് മന്ത്രാങ്കം കണ്ടത്, അതിനര്‍ത്ഥം പണ്ടു ഇതര ക്ഷേത്രങ്ങളില്‍ മന്ത്രാങ്കം ഉണ്ടായിരുന്നില്ല എന്ന് ഉറപ്പിക്കാന്‍ വഴിയില്യ. എന്തായാലും ഒന്ന് ആലോചിക്കേണ്ട വിഷയം തന്നെ. ശ്രീജിത്തിനും വല്ലതും പറയാന്‍ കാണും ആയിരിക്കും Sreejith P K Lakkidi.

ശ്രീ Pudayoor Jayanarayanan, ആദ്യമായി ഈ ചര്‍ച്ചയിലേക്ക് പെരുംചെല്ലൂര്‍കാരന് സ്വാഗതം. താങ്കള്‍ പറഞ്ഞത് അപ്പടി ശരി ആണ്. തളിപ്പറമ്പിലെ കൂത്തിനു പല നിഗൂഡ സ്വഭാവങ്ങള്‍ ഉള്ള കാര്യം എനിക്കും അറിയാം. അവകാശി ചാക്യാന്മാര്‍ അത് രഹസ്യമാക്കി വക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. മാണി മാധവ ചാക്യാര്‍ 1913/14 ആദ്യമായി മന്ത്രാങ്കത്തിലെ ഭ്രാന്തന്‍ കെട്ടാന്‍ തളിപ്പറമ്പില്‍ പോയപ്പോള്‍ അവിടത്തെ വിധികളെ - പ്രത്യേക രീതികളെ പറ്റി അമ്മാവന്‍ മാണി പരമേശ്വര ചാക്യാര്‍ പറഞ്ഞു തന്ന കാര്യം അദ്ദേഹം സ്മരിച്ചു കാണുന്നുണ്ട്. അവിടെ കൂത്ത് കൂടിയാട്ടങ്ങള്‍ അവതരിപ്പിക്കാറുള്ള തന്‍റെ അനന്തരവന്മാര്‍ ആയ (മരിച്ചു പോയ) മാണി നീലകണ്‌ഠ ചാക്യാര്‍ക്കും, മാണി ദാമോദര ചാക്യാര്‍ക്കും, മാണി മാധവ ചാക്യാര്‍ ഇതെല്ലാം പകര്‍ന്നു കൊടുക്കുക ഉണ്ടായിട്ടുണ്ടെന്നും അറിയാം. കൂടുതല്‍ വിവരങ്ങള്‍ ആവശ്യം ആണ്. മന്ത്രാങ്കം തളിപ്പറമ്പില്‍ അവസാനം ഉണ്ടായത് എന്നാണ് എന്ന് കൃത്യമായി പറയാന്‍ നിര്‍വാഹം ഉണ്ടോ, അറിയാന്‍ വളരെ താല്‍പ്പര്യം ഉണ്ട്. പെരുംചെല്ലൂര്‍കാര്‍ ഒന്ന് ഉത്സാഹിക്കുക അല്ലെ?

Sreejith P K Lakkidi - കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലെയും അടിയന്തിരകൂത്തുകളും ഉത്സവാഘോഷങ്ങളും നടത്തിയിരുന്നത് ക്ഷേത്രങ്ങള്‍ക്ക് സ്വന്തമായിരുന്ന പാട്ട ഭൂമിയില്‍നിന്നുള്ള വരുമാനം കൊണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ പലേ അടിയന്തിരകൂത്തുകളും ഇല്ലാതായി. 1969 ലോ മറ്റോ ആയിരിക്കന്നം തളിപ്പറമ്പിലെ കൂത്ത്‌ ഇല്ലാതായത്. എന്നാല്‍ ഇതിനു ശേഷം കൂത്ത്‌ വീണ്ടും തുടങ്ങിയതായും എന്‍റെ അച്ഛന്‍ (മാണി ദാമോദര ചാക്യാര്‍) ഭ്രാന്തന്‍റെ (യൌഗന്ധരായണന്‍) വേഷം കെട്ടിയിട്ടുണ്ടെന്നും പറയുകയുണ്ടായി .ഇതിനു ശേഷം പ്രബന്ധ കൂത്ത്‌ നടന്നിരുന്നതായും അറിയാന്‍ കഴിഞ്ഞു. അപ്പോള്‍ 1970 കളില്‍ ആയിരിക്കണം കൂത്ത്‌ നിന്ന് പോയത് . പിന്നെ തളിപറമ്പിലെ പ്രത്യേകതകളെ കുറിച്ച് ഒന്നും അറിയില്യ. അത്താഴ പൂജക്കുമുന്പു സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഇല്ലാത്ത ഇവിടേയ്ക്ക് നങ്ങ്യാരമ്മ പ്രവേശിച്ചിരുന്നു. അതിന്നു പ്രത്യേക സംവിധാനമുണ്ടായിരുന്നു.

Pek Namboothiri - ഗ്രാമക്ഷേത്രങ്ങളില്‍ ഗ്രാമശ്രേയസ്സിനു വേണ്ടി നടത്തുന്നതാണ് മന്ത്രാങ്കം കൂത്ത്‌ തളിപറമ്പ്, പെരുവനം, ആവിട്ടതുര്‍ എന്നീ ക്ഷേത്രങ്ങളില്‍ വര്ഷം തോറും പതിവുണ്ടായിരുന്നു. തളിപ്പറമ്പില്‍ വാതില്‍മാടത്തില്‍ മന്ത്രാങ്കം മാത്രമേ പതിവുള്ളു. മറ്റു കഥകള്‍ അഗ്രശാലയില്‍ ആകാമെന്ന് തോന്നുന്നു . മാണി മാധവചാക്യാര്‍ക്ക് വിദൂഷകരത്നം നാട്യാചാര്യന്‍ മകന്‍ നാരായണന്‍ നമ്പിയാര്‍ക്ക് പാണിവാദതിലകന്‍ എന്നീ ബിരുദങ്ങള്‍ കൊടുത്തത് തളിപ്പറമ്പില്‍ വെച്ചായിരുന്നു. ഒരു കഥ തുടങ്ങുമ്പോള്‍ ദേവന്റെ സാന്നിധ്യം കൂത്തമ്പലത്തില്‍ ഉണ്ടാകാന്‍ അകത്തുനിന്നു വിളക്ക് കത്തിച്ചു കൊണ്ടുവരുന്നതാണ് തൊഴല്‍ എന്ന ചടങ്ങ്. കൂത്ത്‌ കഴിഞ്ഞാല്‍ സാന്നിധ്യം അകത്തേക്ക് തന്നെ ലയിപ്പിക്കും ബ്രഹ്മചാരികളെ കണ്ടാല്‍ ചാക്കിയാര്‍ മുടി എടുക്കും എന്നാണ് പറയാറ് അതുകൊണ്ടുതന്നെ ഇവര്‍ തൊഴാന്‍ പോകുമ്പോള്‍ ചാക്യാര്‍ പുറംതിരിഞ്ഞു നില്‍ക്കും അല്ലെകില്‍ ബ്രഹ്മചാരി തല കുനിച്ചു പിടിച്ചു ചാക്യാരുടെ കണ്ണില്‍ പെടാതെ പോകണം ഇതെഴുന്നയാള്‍ പല തവണ അങ്ങനെ പോയിട്ടുണ്ട്. തളിപ്പറമ്പിലെ കൂത്തമ്പലത്തിന്റെ തറ ഇപ്പഴും ഉണ്ട്. കഥകളിയില്‍ കോട്ടയം കഥകള്‍ ചൊല്ലിയാടിയാല്‍ പിന്നെ മറ്റു കഥകള്‍ ചൊല്ലിയാടിക്കെണ്ടതില്ലെന്നു പറയാറുണ്ടല്ലോ അതുപോലെ ചാക്യാര്‍ മന്ത്രാങ്കം വേണ്ടപോലെ പഠിച്ചാല്‍ വിദൂഷകഭാഗം വേറെ പടിക്കെണ്ടതില്ലെന്നും പറയും

Sreekanth V Lakkidi - ശ്രീ Pek Namboothiri തളിപ്പറമ്പില്‍ കൂടിയാട്ടം അഗ്രശാലയില്‍ വച്ചല്ലേ പതിവ്? അവസാനം കൂത്ത്/കൂടിയാട്ടം/മന്ത്രാങ്കം നടന്നത് എന്നായിരിക്കും?

Pek Namboothiri - തളിപ്പറമ്പിലെ ചടങ്ങുകളില്‍ നിഗൂഢതകള്‍ ഉണ്ടോ എന്നെനിക്കറിയില്ല. അഗ്രശാലയില്‍ വെച്ച് നടന്ന കൂടിയാട്ടം കഴിഞ്ഞ ശേഷം മാധവചാക്യാര്‍ തളിപറമ്പില്‍ വന്നിട്ടില്ല . കുടുംബത്തിലെ മറ്റുള്ളവര്‍ വന്നിരുന്നു എന്നാണ് തോന്നുന്നത് കൂത്ത്‌ തുടങ്ങുന്നതിനു മുന്‍പും പിന്‍പും തൊഴല്‍ കരിവെള്ളൂരില്‍ വന്നാല്‍ കാണാം ഇപ്പോള്‍ മത്തവിലാസം കൂത്ത്‌ നടക്കുന്ന സമയമാണ് വൃശ്ചികം സംക്രാന്തി വരെ ഉണ്ട്. തളിപ്പറമ്പിലെ ചടങ്ങുകളെ പറ്റി കൃഷ്ണ വാരിയര്‍ക്കു നല്ല നിശയം ഉണ്ട് pudayoor jayanarayanan

Abiram Warrier - It is heard that there is no purushartham in manthrankam.

Sreekanth V Lakkidi - Abiram Warrier പുരുഷാര്‍ത്ഥം മന്ത്രാങ്കത്തില്‍ ഇല്ല്യ.. അതുകൂടിയെ ഇതില്‍ ഇനി കുത്തിക്കയറ്റാന്‍ ബാക്കി ഉള്ളൂ .. അതിനു പകരം നിരവധി പേക്കഥകള്‍ ഉണ്ട്.

Pek Namboothiri - വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി. രുഷാര്‍ത്ഥക്കൂത്തിലെ നായ്കരപ്പന്റെ പന്ത്രണ്ടാം മാസം യഥാര്‍ത്ഥത്തില്‍ തളിപ്പറമ്പിലെ കുറുമാത്തൂര്‍ നായ്കരുടെ ഇല്ലത്ത് നടന്നുവന്നിരുന്നത് ആണ്. കൊലെഴുതില്‍ ഉള്ള ഇതിന്‍റെ കണക്കുകള്‍ ബ്രഹ്മശ്രീ സീ പീ കുബേരന്‍ നമ്പുതിരി ‍ (ലേറ്റ്) കണ്ടതായി പറഞ്ഞിട്ടുണ്ട് . ചെലവിന്‍റെ കണക്കു ഏതാണ്ടിങ്ങനെ ചെരുപപ്പിടം 150000 എല 50000

Sreekanth V Lakkidi - ഈ വിവരങ്ങള്‍ എല്ലാം വളരെ കൌതുകം ഉള്ളത് തന്നെ Pek Namboothiri... പുരുഷാര്‍ത്ഥക്കൂത്തില്‍ പ്രതിപാദിക്കുന്ന പല കഥകളും ഭവനങ്ങളും പെരിഞ്ചേല്ലൂര്‍ ഗ്രാമവും ആയി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെ ആണ് ധരിച്ചിരിക്കുന്നത്. പെരുംചെല്ലൂര്‍ തന്നെ ആയിരുന്നുവല്ലോ ഈ കലകളുടെ ആസ്ഥാനം, കുലശേഖരനും മുന്‍പ് തന്നെ.

Pek Namboothiri - തളിപ്പറമ്പിലെ അഗ്രശാലയില്‍ മാണി മാധവചാക്യാരുടെ വിദൂഷകവേഷം അന്ന് കുട്ടിയായിരുന്നെങ്കില്‍ പോലും, ഞാന്‍ ഓര്‍ക്കുന്നു . എളെടത്തു ചിറ്റു മല്ലിശ്ശേരി (നാരായണന്‍ നമ്പൂതിരി) വളരെനാളായി അവശനിലയിലായിരുന്നു മാണി മാധവന്റെ വിദൂഷകന്‍ ഉണ്ട് എന്ന് അറിഞ്ഞു കിടപ്പ് ഉറക്കാതെയാവണം അദ്ദേഹം വന്നു. നിലത്തു ഇരിക്കുന്ന ആളുകളുടെ ഇടയില്‍ കസേരയിട്ട് ഇരുന്നു. തണുപ്പ് കാരണം കുപ്പായവും ഉണ്ടായിരുന്നു ഏതോ സ്വയംവരത്തിന്നു രാജാവ് അതിഥികളെ സ്വീകരിക്കുന്ന ഭാഗം പറയുമ്പോള്‍ ചാക്യാര്‍ മല്ലിശ്ശേരിയുറെ മുന്‍പില്‍ കുനിഞ്ഞുനിന്നു തൊഴുതു പറഞ്ഞു 'സന്തോഷായി..... എത്തും എന്ന് ഒട്ടും പ്രതീക്ഷ്ച്ചില്ല".. ദ്വയാര്‍ത്ഥം മനസ്സിലാക്കി സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നതും ആ സമയത്ത് മല്ലിശ്ശേരിയുടെ മുഖത്ത് വിരിഞ്ഞ നാണം കലര്‍ന്ന പുഞ്ചിരിയും ഇന്നും മനസ്സിലുണ്ട്. . മാണി ദാമോദരചാക്യാരുടെ തളിപ്പറമ്പിലെ പ്രബന്ധം 1985/86 ആയിരുന്നു. അന്ന് ഒരു ദിവസം അശനം പറഞ്ഞതും സ്ഥലത്തില്ലാത്തത് കാരണം അത് കേള്‍ക്കാന്‍ പറ്റാതെ നിരാശ്പ്പെടെണ്ടി വന്നതും വ്യക്തമായി ഓര്‍ക്കുന്നു.

Pek Namboothiri - മാണി മാധവചാക്യാരെപ്പറ്റി ഒരു സ്മരണ കൂടി 1976/80 കാലഘട്ടം . കോഴിക്കോടെ ടാഗോര്‍ സെന്റിനറി ഹാളില്‍ കഥകളിയും ചാക്യാരുടെ നേത്രാഭിനയവും. ഈയുള്ളവന്നു ഭ്രാന്തിന്റെ ആരംഭമേ ആയിട്ടുള്ളൂ. --- കളി ഭ്രാന്തിന്റെ. നിറഞ്ഞ സദസ്സ്. കൈലിമുണ്ടുകളും മൊട്ടതലകളും ഇരിപ്പിടങ്ങള്‍ മിക്കവാറും കയ്യടക്കിയിരിക്കുന്നു. ബീഡിപ്പുകയില്‍ അരങ്ങത്തു നടക്കുന്നതൊന്നും കാണാനാകാത്ത അവസ്ഥ, തിരശ്ശീല പൊങ്ങി. പുറപ്പാടു വേഷം കഴിഞ്ഞു. നിലക്കാത്ത കയ്യടി. ആരോ വിളിച്ചു പറയുന്നത് കേട്ട് 'വാടാ പുവാ" ബണ്ട് പൊട്ടിയപോലെ ആള്‍ക്കൂട്ടം പുറത്തേക്കൊഴുകി അവശേഷിച്ചത് പത്തോ പതിനഞ്ചോ പേര്‍ . കഥകളി തുടങ്ങുന്നതിനു മുന്‍പോ പിന്‍പോ ഓര്‍മ്മയില്ല. മാധവചാക്യാര് അരങ്ങത്ത് ഒരു സ്ടൂളില്‍ വന്നിരുന്നു കുടുമക്ക് പുറമേ ശിരസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണോര്‍മ. "മുഖത്ത് നോക്കിക്കൊണ്ടിരുന്നാല്‍ ഒരു പക്ഷി വരുന്നുവെന്നോ പാമ്പിനെ കൊത്തി എന്നോ ഒക്കെ തോന്നി എന്ന് വരും" എന്ന് മാത്രം ആമുഖമായി പറഞ്ഞു. തുടര്‍ന്നു നേത്രാഭിനയം. പൊട്ടനായ നമുക്കുണ്ടോ വല്ലതും മനസ്സിലാകുന്നു.. പരീക്ഷിത് തമ്പുരാന്റെ ശിഷ്യനും കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ഗുരുവും ആയ യുഗപുരുഷന്റെ മുന്‍പിലാണ് താന്‍ എന്നെങ്കിലും ഓര്‍ക്കണമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു

You need to a flashplayer enabled browser to view this YouTube video

Sreekanth V Lakkidi - Narayanan Mothalakottam നാരായണേട്ടാ, ശിവ പ്രതിഷ്ഠയും മന്ത്രാന്കവും എന്നാ വിഷയത്തിലേക്ക് വരുമ്പോള്‍, ഈ വിഷയത്തെ പറ്റി ഡോ. പി. കെ. മാധവന്‍ പറഞ്ഞത് ഇവിടെ എഴുതട്ടെ:

 "പ്രകാശാത്മാവായ പരബ്രഹ്മം ആണ് തന്ത്രശാസ്ത്രത്തിലെ ശിവന്‍. നിരാകാരന്‍ ആയ ശിവന്‍റെ അടയാളം ആണ് ശിവലിംഗം. തന്‍റെ ഉള്ളില്‍ മനോമയമായ വിഗ്രഹം ഉണ്ടാക്കി അതിനെ മനസ്സില്‍ നിലനിര്‍ത്തി സാധന ചെയ്യുവാന്‍ ശക്തി ഇല്ലാത്തവര്‍ക്ക് വേണ്ടി ആയിരിക്കണം ആദ്യം ശില കൊണ്ടുള്ള ശിവലിംഗങ്ങള്‍ ഉണ്ടാക്കപ്പെട്ടതും പ്രതിഷ്ഠിക്കപ്പെട്ടതും. അത് കഴിഞ്ഞു പിന്നെയും കുറെ കാലം കഴിഞ്ഞു ആയിരിക്കണം മുഖവും കൈകാലുകളും മറ്റുമുള്ള വിഗ്രഹങ്ങളുടെ നിര്‍മ്മാണവും പ്രതിഷ്ഠയും നടന്നത്. അങ്ങിനെ നോക്കുമ്പോള്‍ ആദ്യം ഉണ്ടായത് ശിവലിംഗപ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങള്‍  ശിവക്ഷേത്രങ്ങള്‍ ആണെന്നു കാണാം. കേരളം നിര്‍മ്മിക്കുകയോ സമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുകയോ ചെയ്ത പരശുരാമന്‍ 108 ശിവാലയങ്ങള്‍ നിര്‍മിച്ചു എന്നാ ഐതിഹ്യം ഓര്‍ക്കുക. അതിപ്രാചീനങ്ങള്‍ ആയ ശിവ ക്ഷേത്രങ്ങളില്‍ ആദ്യകാലം മുതല്‍ തന്നെ ഉത്സവങ്ങളും ക്ഷേത്രകലകളുടെ അവതരണവും ആരംഭിച്ചിരിക്കാം. 41 ദിവസം നീണ്ടുനില്‍ക്കുന്ന മന്ത്രാങ്കം പോലുള്ള കൂടിയാട്ടങ്ങള്‍ അത്തരം മഹാക്ഷേത്രങ്ങളില്‍ ആരംഭിക്കപ്പെടുകയും നിലനിര്ത്തപെടുകയും ചെയ്തിരിക്കാം. ശിവന്റെയും ശിവാംശസംഭൂതന്മാരുടെയും ശിവഭക്തന്മാരുടെയും കഥകള്‍ ആണല്ലോ ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നവയില്‍ അധികവും."

Narayanan Mothalakottam - ഡോ. മാധവന്‍ പറഞ്ഞത് തന്നെ ആയിരിക്കാം കാരണം, ശ്രീകാന്ത്‌. കേരളത്തിലെ ഒട്ടു മിക്ക ഗ്രാമ ക്ഷേത്രങ്ങളിലും മറ്റു പ്രധാന മഹാക്ഷേത്രങ്ങളിലും കൂടുതല്‍ ശിവന്‍റെ പ്രതിഷ്ഠ ഉള്ളവ തന്നെ ആവും എന്ന് തോന്നുന്നു. പതിനഞ്ചോ പതിനാറോ (എന്തായാല്ലും 20 ല്‍ താഴെ) ആണ് ശിവനല്ലാത്ത ഗ്രാമ ദേവതകള്‍ (പന്തളം, ആറന്മുള, തിരുവല്ല, കുമാരനെല്ലൂര്‍, കുഴൂര്‍, മൂഴിക്കുളം, ഇരിങ്ങാലക്കുട, ആലത്തിയൂര്‍, കരിക്കാട്‌, പന്നിയൂര്‍, കരന്തോല, പയ്യന്നൂര്‍ തുടങ്ങി) എന്ന് തോന്നുന്നു. മന്ത്രാങ്കം കൂടിയാട്ടം തീര്‍ച്ചയായും വൈഷ്ണവ ക്ഷേത്രങ്ങളിലും നടന്നിട്ടുണ്ടാവും, അതില്‍ വലിയ സംശയം ഒന്നും ഇല്ല (വയ്യ എന്ന് കേട്ടിട്ടില്ലല്ലോ). പക്ഷെ ഒരു പ്രധാന വഴിപാടായും നിര്‍ബന്ധമായും ഉള്ള ക്ഷേത്രങ്ങള്‍ (ഇപ്പോള്‍ നമ്മുടെ അറിവില്‍ ഉള്ളവ) ശിവ ക്ഷേത്രങ്ങള്‍ ആണല്ലോ.

എനിക്ക് വേറൊന്നാണ് തോന്നുന്നത് ശ്രീകാന്ത്‌., അത് പറയുമ്പോള്‍ ചക്യാര്‍മാര്‍ എനിക്കെതിരെ ചാടി വീഴില്ല എന്ന് നിരീക്കട്ടെ. (മുഴുവന്‍ അറിഞ്ഞിട്ടല്ല എങ്കിലും) മിക്കവാറും ചാക്യാര്‍ കുടുംബങ്ങളില്‍ അവര്‍ക്ക് പ്രാധാന്യം എന്ന് വച്ചിട്ടുള്ളത് (കുടുമ വക്കാനും മറ്റും) ശിവ ക്ഷേത്രങ്ങള്‍ ആണ് എന്ന് തോന്നുന്നു. അതിനാല്‍ അവര്‍ക്ക് പ്രധാനവും സ്വാധീനവും ഉള്ള ഈ ക്ഷേത്രങ്ങളില്‍ കുട്ടികള്‍ക്ക് പ്രബന്ധം പറയുന്നതില്‍ പരിശീലനം ലഭിക്കുന്നതിനു വേണ്ടി ആവണം അവിടങ്ങളില്‍ മന്ത്രാങ്കത്തിനു പ്രാധാന്യം കൊടുത്തത്. വൃത്തിയായി മന്ത്രാങ്കം പറയുമ്പോള്‍ ഒട്ടു മിക്ക പ്രബന്ധങ്ങളും അതില്‍ വരുമല്ലോ. പഠിക്കുന്ന പ്രബന്ധങ്ങള്‍ ഓരോന്നായി കൂട്ടി ചേര്‍ത്തു ആവും ഇപ്പോള്‍ മന്ത്രാങ്കം നമ്മള്‍ കാണുന്ന രീതിയില്‍ (ഒട്ടു മിക്ക പ്രബന്ധങ്ങളും കെട്ടുകഥകളും എല്ലാം കൂടി) ആയത്.

Appan Varma - I am going back again - Conversion to vaishnavism started about 1000 years ago (after the Kalady Sree Sankara ?). The 64 gramams of kerala brahmins were established by Parasurama (he was a full saivite - see Ramayana story of Rama breaking the Saiva Chapa and defeating Parasu Rama) after he surrendered all he owned and left for a land mass beyond his area. Parasurama with his people settled in the area cleared by using his Parasu (mazhu). The original 64 gramams had only Siva temples. Migration of vaishnavites (from Saraswathi river banks after it dried out) converted Saivites to Vaishnavites leading to major catastrophes to brahminism such as that happened in Sukhapuram (Thamprakkal was Azhavancherry, I think). Gradually Saivism became weak but luckily for us survived. We have Sankara - Narayana, Ayyappa, Ghandakarna etc etc temples in Kerala. Arts were of saivite origin (it is much older religion) but as Siva temples waned art took up Vaishnava stories .ANY BODY WANTING TO STUDY WILL HAVE FIRST REMOVE THE VAISHNAVA INFLUENCE FROM OUR CULTURE AND STORIES AND RESEARCH ON THE SAIVITE PERIOD MINUS BUDHIST, JAIN INFLUENCE. Luckily for us the judaistic religions did not have much influence on our temple arts then.

Narayanan Mothalakottam - Appan Varma അപ്പേട്ട ഈ ചരിത്രം പലപ്പോഴും എനിക്ക് മുഴുവന്‍ മനസ്സിലാവാറില്ല. കാരണം അതിനു അത്ര വ്യക്തത ഇല്ല എന്നത് തന്നെ. ശങ്കരാചാര്യര്‍ക്ക് ശേഷം ആവും കേരളത്തില്‍ വൈഷ്ണവിസം വന്നത് എന്ന് പറയാന്‍ പറ്റുമോ? അദ്വൈത ആചാര്യന്‍ ആയ ശങ്കരന്‍ കുറച്ചു ശൈവന്‍ ആയിരുന്നില്ലേ?? പിന്നെ ശങ്കരനാരായണനെ 'സൃഷ്ടിച്ചത്' ശങ്കരാചാര്യര്‍ ആണ് എന്നും ചില ചരിത്രം പറയുന്നു. ശൈവരും വൈഷ്ണവരും കൂടി ഒരു മല്‍സരം അപ്പോള്‍ നിലനിന്നിരുന്നു എന്നല്ലേ ചിന്തിക്കേണ്ടി വരിക? എന്തായാലും അത് പോട്ടെ നമുക്ക് പ്രധാന വിഷയത്തിലേക്ക് വരാം. ശിവന്റെ അമ്പലങ്ങളില്‍ പ്രാധാന്യം ഉണ്ട് എന്നല്ലാതെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ വിലക്കൊന്നും ഇല്ല മന്ത്രാങ്കത്തിന് എന്നാണ് ധരിചിട്ടുള്ളത്. അത് ഞാന്‍ നേരത്തെ സൂചിപ്പിച്ച ചാക്യാര്‍ കുടുംബവുമായി ബന്ധപ്പെട്ടു വന്നതാവാനെ വഴിയുള്ളൂ. പണ്ട് കാലത്ത് കലയും സംസ്കാരവും ഈശ്വരാരാധനയും ഒക്കെ തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടു ആണല്ലോ ഉണ്ടായിരുന്നത്. കൂടിയാട്ടത്തില്‍ (മിക്കവാറും കഥകളിയില്‍ നിന്ന് വ്യത്യസ്തമായി) കെട്ടുകഥകളും ചരിത്ര കഥകളും (ഇന്നത്തെ നോവലും നാടകവും ഒക്കെ പോലെ തന്നെ) ഒക്കെ വരുന്നുണ്ട്. പുരാണ കഥകള്‍ ആവും ഒരു പക്ഷെ കുറവ്. അതുകൊണ്ട് ഈ കെട്ട്കഥകള്‍ ഒക്കെ ഈശ്വര പ്രീതിക്കായി നടത്തിയിരുന്നു എന്ന് നിരീക്കാന്‍ പറ്റുമോ എന്നറിയില്ല. കാലക്രമത്തില്‍ അത് ക്ഷേത്ര ചടങ്ങായി മാറുകയും അന്നത്തെ നടപടി പ്രകാരം ചില പ്രാധാന്യം ഒക്കെ വന്നതും ആവില്ലേ? പിന്നെ ഈശ്വരന്മാര്‍ക്ക് (കേള്‍ക്കാനും കാണാനും ആണെങ്കില്‍) കെട്ടുകഥകളും ഇതിഹാസ കഥകളും പുരാണ കഥകളും ഒക്കെ ഒരുപോലെ തന്നെ ആവും എന്ന സത്യവും അംഗീകരിക്കുന്നു.

Suraj Thekkepatu Subramanian - I think labeling Shankaracharyar as a shivite is incorrect. He is credited for several litterateurs, temples etc related to other deities as well. As is mentioned, that he is an Adviata Aacharya it will be naive to put him into a particular sect.

Appan Varma - Koodiyattom is said to be around 2000 year old at which time there was no Vaishnava temple in Kerala. My opinion is Sankara was more of a Saivite (see his name).

Pek Namboothiri - മാണി ദാമോദരചാക്യാര്‍ 1986 ന്നു ശേഷം കാഞ്ഞിരങ്ങാട്ട് വന്നിരുന്നു. മത്തവിലാസവും ഗണപതി പ്രാതലും ഓര്‍ക്കുന്നു. അന്ന് അവിടത്തെ തകര്‍ന്നു തരിപ്പണമായ ഗണപതി വിഗ്രഹത്തെ കളിയാക്കിയിരുന്നു അതിന്റെ കൂടി പരിണത ഫലമായിരിക്കും തല്‍സ്ഥാനത് പുതിയ വിഗ്രഹ പ്രതിഷ്ഠ നടന്നു കഴിഞ്ഞു. പയ്യന്നൂര്‍ അമ്പലത്തിലും ഒരു ഭഗവദ്ദൂത്‌ ഉണ്ടായിരുന്നു. ഇതൊക്കെ ഓര്‍മയില്‍നിന്ന് ആണെന്ന് ഓര്‍ക്കുക. തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞിരങ്ങാട്ട് ക്ഷേത്രങ്ങള്‍ മൂന്നും പെരിന്ചെല്ലുര്‍ ഗ്രാമ ക്കാരുടെ ഊരായ്മ ക്ഷേത്രങ്ങള്‍ ആണ് sreekanth.lakkidi

Pek Namboothiri - മാധവചാക്കിയാരുടെ കൂത്ത്‌ കേട്ടിട്ട് മാത്രമാണ് താന്‍ സംസ്കൃതം പഠിച്ചതെന്ന്‍ മേപ്പള്ളി ജയന്തെട്ടന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചാക്യാരോടു വാതു വച്ച് ഓരോ ദിവസവും അദ്ദേഹം ചൊല്ലുന്ന ശ്ലോകങ്ങള്‍, ആരും കാണാതിരിക്കാന്‍ വീട്ടിനു പിന്നിലെ ചെമ്പകമരത്തിന്നു മുകളില്‍ കയറി ഉരുവിട്ട് പഠിച്ച ശേഷം, പിറ്റേ ദിവസം ചാക്യാരെ കേള്‍ പ്പിക്കാറുണ്ടായിരുന്നു എന്ന്, അന്ന് കുഞ്ഞായിരുന്ന, കൃഷ്ണവാരിയര്‍ അടുത്ത ദിവസമാണ് എന്നോടു പറഞ്ഞത്. കുറുമാത്തൂര്‍ നമ്പൂതിരിപ്പാടിനെ വരെ കളിയാക്കാന്‍ ധൈര്യം അദ്ദേഹം കാണിച്ചിരുന്നു എന്ന് തളിപ്പറമ്പ് മേശാന്തി കപോതന്‍ രാമന്‍ നമ്പൂതിരി പറഞ്ഞിട്ടുണ്ട്.

സി പി അമ്മാമന്‍ , ടി പി അമ്മാമന്‍, ഇരുവേശീ ‍ മാധവ പുടവര്‍ മൂത്തേടത്ത് കുബേരന്‍ മല്ലിശ്ശേരി ഇവരൊക്കെ സുകൃതികള്‍. സഹൃദയശിരോമണികള്‍. ഇതൊക്കെ ഓര്‍ക്കാനും അറിയണ്ടവരെത്തന്നെ അറിയിക്കാനും സാധിച്ചതിന്നു ഫേസ്ബുക്കിന്നു കോടി പ്രണാമം.

Sreekanth V Lakkidi - വളരെ നല്ല വിവരങ്ങള്‍ ശ്രീ. പി ഇ. കെ. നമ്പൂതിരി. സംസ്കൃത പണ്ഡിതന്‍ കൂടി ആയിരുന്ന മാണി മാധവ ചാക്യാരുടെ കൂത്ത് കേട്ട് സംസ്കൃതം പഠിച്ച കഥ ഞാന്‍ ചാക്യാരുടെ മന്ത്രാങ്കം ഉണ്ടായിരുന്ന പെരുവനത്തു നിന്നും ധാരാളം കേട്ടിട്ടുണ്ട്. ഉദാ. കെ. പി. സി. നാരായണന്‍ ഭട്ടതിരിപ്പാടും, കെ. പി. സി. അനുജന്‍ ഭട്ടതിരിപ്പാടും ഇതിനെ കുറിച്ചു എഴുതിയതും വായിച്ച്ചിട്ടുണ്ട്. തളിപ്പരംബിലെയും സമാനമായ കഥകള്‍ കേള്‍ക്കാന്‍ ഇടവന്നതില്‍ വളരെ സന്തോഷം. ഈ കാര്യങ്ങള്‍ എല്ലാം വേണ്ടവിധം റെക്കോര്‍ഡ്‌ അഥവാ ഡോക്കുമെറ്റ് ചെയ്തു വെച്ച്ചിട്ടില്ലല്ലോ എന്ന ദു:ഖവും.

മാണി ദാമോദര ചാക്യാര്‍ കാഞ്ഞിരങ്ങാട്ടു അദ്ദേഹത്തിനു ശാരീരിക അസൌകര്യം ഉണ്ടാകുന്നത് വരെ വന്നിട്ടുണ്ട് എന്നാണു അറിവ്. എന്തായാലും കൂത്ത് കാരണം വിഗ്രഹം നേരെയാക്കിയത് നല്ല കാര്യം

ശ്രീ Pek Namboothiri വളരെ ഹൃദ്യവും വിവരം പകരുന്നതുമായ താങ്കളുടെ അനുഭവങ്ങളാണ്‌ ഈ ചര്‍ച്ചയില്‍ എന്നിക്ക് ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് എന്ന് തന്നെ പറയട്ടെ. ഞങ്ങള്‍ക്കീ അനുഭവങ്ങള്‍ പങ്കുവെച്ചതിനു വളരെയധികം നന്ദി.

Sreejith P K Lakkidi - വിലപ്പെട്ട ഈ വിവരങ്ങള്‍ പങ്കുവെച്ചതിന് വളരെ നന്ദി ശ്രീ PEK Namboothiri . താങ്കള്‍ എന്റെ വീട്ടില്‍ രണ്ടു തവണ വന്നങ്കിലും കാണുവാന്‍ സാധിച്ചില. മന്ത്രാങ്കത്തിലെ പലേ ഭാഗങ്ങളും തളിപ്പറമ്പില്‍ വെച്ച് ആണ് നടക്കുന്നെതെന്ന് അറിയാമായിരുന്നെങ്കിലും ' അശനം 'പുതിയ അറിവാണ് -അതിലുപരി കണ്ടെത്തലാണ്‌. മന്ത്രാങ്കം പേകഥയില്‍ - ഭാവശര്മത്തെ അത്താഴത്തില്‍ ഇങ്ങനെ കാണുന്നു –‘’പിറ്റേ ദിവസം എല്ലാവരും നിശ്ചയമനുസരിച്ച് പെരുംത്രിക്കൊവിലില്‍ എത്തി .’’മറ്റൊരു കഥയായ വിഡ്ഢിയുടെ ഇല്ലത്തെ കിളി “യില്‍ ഇങ്ങനെ “...രാവിലെ നേത്യര് കുളിയും മറ്റും കഴിച്ചു ദാസിമാരോടുകുടി പെരുംത്രിക്കൊവിലിലേക്ക് തോഴുക്കാന്‍ പോയി .”

Narayanan Mothalakottam - മന്ത്രാങ്കത്തിലെ മാത്രമല്ല മറ്റു പല പ്രബന്ധങ്ങളിലും ഉള്ള ചില കഥകള്‍ 'വെറും കഥകള്‍' തന്നെ ആണല്ലോ. അപ്പോള്‍ അതെങ്ങിനെ ഒരു അനുഷ്ടാന കല ആയി കണക്കാക്കുന്ന അല്ലെങ്കില്‍ അമ്പലത്തിലെ ഉത്സവാദി ആണ്ട് വിശേഷങ്ങളില്‍ പെടുന്ന (മുടങ്ങിയാല്‍ പ്രായശ്ചിത്തം വേണ്ടുന്ന) കൂത്തിന്റെയും കൂടിയാട്ടത്തിന്‍റെയും ഭാഗം ആയി?? പുരാണകഥകളോ ഭക്തിരസ പ്രധാനമായ കഥകളോ അല്ലാത്തവക്ക് വിലക്കുകള്‍ (ഇന്നത്തെ കലകളായ നാടകം, ഗാനമേള, കഥാപ്രസംഗം തുടങ്ങിയവ മതിക്കകത്ത് കേറ്റാത്ത അമ്പലങ്ങളില്‍ പോലും) ഉണ്ടാവാതിരിക്കാന്‍ കാരണം എന്താവും??

Pek Namboothiri - അശനം അടിയന്തിരത്തിന്റെ ഭാഗമായല്ല ഒരു പ്രത്യേക പരിപാടി ആയി നടത്തിയതാണ് Sreejithpk.lakkidi

Narayanan Mothalakottam - പണ്ടുകാലത്ത് ഒട്ടു മിക്ക കലകളും അരങ്ങേറിയിരുന്നത് അമ്പലങ്ങളില്‍ ആയിരുന്നു. അമ്പലങ്ങള്‍ വെറും ആരാധനാലയങ്ങള്‍ മാത്രം ആയിരുന്നില്ല, നാട് വാഴുന്ന തമ്പുരാക്കന്മാരുടെ ആശീര്‍വാദത്തോടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളും ഒരു പക്ഷെ തീരുമാനിക്കപെട്ടിരുന്നതും അവിടെ ആയിരുന്നു. കലകളില്‍ ഏറ്റവും പാണ്ഡിത്യവും അഭ്യാസവും വേണ്ടിയിരുന്ന കൂത്ത് കൂടിയാട്ടം എന്നിവ നിര്‍വഹിച്ചിരുന്ന ചക്യാര്‍മാര്‍ സമൂഹത്തില്‍ മറ്റു കലാകാരന്മാരില്‍ നിന്ന് ഉയര്‍ന്ന പദവിയില്‍ ആയിരുന്നു. അവര്‍ക്ക് തമ്പുരാക്കന്മാരും പ്രഭുക്കന്മാരായ നമ്പൂരിമാരും ആയി നല്ല സൌഹൃദവും ബന്ധവും ഉള്ളവരായിരുന്നു. അതുകൊണ്ട് തന്നെ മറ്റു കലകള്‍ക്ക് കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം കൂടിയാട്ടത്തിന് കിട്ടി. ക്ഷേത്രത്തില്‍ സമൂലമായ അഭിവൃദ്ധിക്കുള്ള ഉപാധികള്‍ ആയിരുന്നു നിത്യ പൂജാദി ഉത്സവം പോലെയുള്ള ആണ്ട് വിശേഷങ്ങള്‍ ആയ ചടങ്ങുകളും, അതുപോലെ തന്നെ നിത്യവും അരങ്ങേറിയിരുന്ന കലയായ കൊട്ടിപാടി സേവ മുതല്‍ ആണ്ട് വിശേഷങ്ങള്‍ ആയി നടത്തപെടുന്ന മറ്റു അനുഷ്ടാന കലകള്‍ ഒക്കെ തന്നെ. ഓരോരോ കാലത്ത് ജീവിച്ചിരുന്ന ആളുകളുടെ അഭിരുചിക്കനുസരിച്ച് ഓരോരോ കഥകള്‍ (പ്രത്യേകിച്ച് ഭരണക്കാരായ നമ്പൂരിമാരുടെയും അരങ്ങേറുന്ന ചക്യാന്മാരുടെയും അഭിരുചിക്കനുസരിച്ച്) പ്രധാനമായി അരങ്ങേറി വന്നു. കാലക്രമത്തില്‍ മേമ്പൊടിക്ക് ഐതിഹ്യങ്ങളെല്ലാം ചേര്‍ത്തു ഓരോരോ അമ്പലങ്ങളില്‍ ഓരോന്ന് പ്രധാനം ആക്കി തീര്‍ത്തു, അതിനല്ലേ സാധ്യത?

Pudayoor Jayanarayanan - അശനത്തിലെ കഥാസന്ദർഭങ്ങൾ നടക്കുന്നത്‌ പെരുംചെല്ലൂരെന്ന തളിപ്പറമ്പ്‌ തന്നെയാണെന്നകാര്യത്തിൽ സംശയല്ല്യ. അതിലെ നായക്കരപ്പൻ കേരളത്തിലെ മുഴുവൻ നമ്പൂതിരിമാരുടെയും നായകർ ആയ കുറുമാത്തൂർ നമ്പൂതിരിയാണു. (ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ എന്ന പോലെ കുറുമാത്തൂരു നമ്പൂതിരിയെ നായക്കർ അല്ലെങ്കിൽ നായക്കരപ്പൻ എന്ന് കൂട്ടിയാണു അഭിസംബോധന ചെയ്യുക. തമ്പ്രാക്കൾ നമ്പൂതിരിമാരുടെ സ്പിരിച്ച്വൽ ലോർഡ്‌ ഷിപ്പ്‌ ആയിരുന്നെങ്കിൽ നായക്കർ മുഴുവൻ നമ്പൂതിരിമാരുടെയും ക്രമസമാധാന പാലനമുൾപ്പടെയുള്ള ടെമ്പറൽ ലോർഡ്ഷിപ്പ്‌ എന്ന സ്ഥാനമാണു അലങ്കരിച്ചിരുന്നത്‌. കേരളോൽപത്തി പോലുള്ള ഐതിഹ്യങ്ങളിൽ പോലും കുറുമാത്തൂർ നമ്പൂതിരിയെ പരശുരാമനാൽ ഗോകർണ്ണം തൊട്ട്‌ കന്യാകുമാരിവരെയുള്ള മുഴുവൻ ഗ്രാമങ്ങളുടേയും നായക്കരായി നിയുക്ത്നായതായി പരാമർശ്ശിക്കുന്നുണ്ട്‌.) അങ്ങിനെയുള്ള നായക്കരപ്പന്റെ പന്ത്രണ്ടാം മാസത്തിനാണു അനധീതമംഗലത്തുകാരായ ചില ബ്രാഹ്മണർ അശനം എന്ന പുരുഷാർത്ഥം പൂർത്തിയാക്കാനായി പുറപ്പെടുന്നത്‌ Sreejith P K Lakkidi

Appan Varma - Kurumathur were the thamprakkal of Perinchellur. There were 7 Thamprakkals and 5 Vaidhikas (Vellakkattu patteris were given vaidikavrithi of karikkattu gramam by Perumpadappu). Pl see that there are no Vaidikas or Thamprakkal south of Airanikkulam, meaning south of present Trichur district (mainly in Cochin state). Perinchellur nadodayam bhasha chambu (600 year old) is a good pointer on Rajarajeswara as the chambu is on the temple and customs. My conviction is that the grama temples of original namboodiris are all Sivas. Temporal power over the Vaidhikas was with the rulers of cochin as was shown by the fine imposed on a Vaidhika family by then ruler for the misconduct of the Vaidhika (re conversion of a family back to kshatriya after Tippus padayottam) - Sorry for the extempore out of perview with the topic

Pek Namboothiri - Appan Varma sir, do you have any "aithihyam" or historic evidences about Neelakandha kavi who composed the three champus, in your area viz chelloor nathodayam and thenkailanathodayam?.- Dr T G Ramachandran pillai in his research thesis establishes that Neelakandha kavi was a native of Taliparamba who later settled down at kochin and he belonged to shaiva brahmin community (moosad).

Sreekanth V Lakkidi - Pek Namboothiri Nilakantakavi was from Mani [Perumcholloor] family chakyars of Talipparamba. Eminent scholars like Vatakkumkoor, Dr. Kunchunni Raja, Mani Madhava Chakyar, KPS Menon etc had written about it. Here I would like to quote Dr. P. K. Madhavan again,

"പ്രതിഭാധനന്‍ ആയ ആ കവി നാട്യമര്‍മജ്ഞനായ ആചാര്യന്‍ ആയിരുന്നു എന്ന് 'അജഗരകബളിതം' പോലുള്ള സന്ദര്‍ഭങ്ങള്‍ കൊണ്ടു മനസ്സിലാക്കാം. അദ്ദേഹം മാണി ചാക്യാര്‍ മഠത്തിലെ ഒരംഗം ആയിരുന്നു എന്നാണ്കേട്ടിട്ടുള്ളത്. 'പരമാഗ്രഹാരെ പ്രാപ്ത പ്രസൂതി:' എന്ന കവിയുടെ പരാമര്‍ശം അദ്ദേഹം 'പരമാഗ്രഹാരത്ത്തില്‍ - പെരുംചെല്ലൂര്‍ ഗ്രാമത്തില്‍ (തളിപ്പറമ്പില്‍)' ജനിച്ച ആളാണെന്നു വ്യക്തം ആക്കുന്നു. ഈ വിഷയത്തെ കുറിച്ചു മഹാപണ്ഡിതന്‍ ആയ വടക്കുംകൂര്‍ രാജ രാജ വര്‍മ രാജയെ പോലുള്ളവര്‍ ഈ അഭിപ്രായം രേഖപ്പെടുത്ത്തിയിട്ടുന്ടു."

(1. കേരളീയ സംസ്കൃത സാഹിത്യ ചരിത്രം ഭാഗം രണ്ടു , അദ്ധ്യായം പതിനൊന്നു

2. Contribution of Kerala to Sanskrit Literature, Dr. K. Kunjunni Raja p217 ).

Pek Namboothiri - In “chelloor nathodayam” Neelakandhakavi never mentions a single word about Trichembaram temple. But he has composed 10 verses about Kanhirangad temple in it. So the author considers Kanhirangadu temple next to Taliparamba temple in spite of the fact that Trichembaram temple was more famous then, than Kanhirangad. Vatakkumkoor in his forward for his commentary on “chellur nathodayam” states that Punam Namboodiri and Neelakandhavi are both the same individual. Sivadwija families are the only community who do not have any hereditary connection with Trichembaram temple but are associated with the other temples hereditarily. This is the logic for the argument.

 


Appan Varma - Sreekanth, PEK - - Ulloor has also written about Neelakandakavi. read his " basha chambukkal" book .He has written other chambus. Read also about Neelakantan, Thaliparambu(ശ . 10)കല്യാണസൌ ഗ ന്ധികം വ്യായോഗത്തിന്റെ കര്‍ത്താവ്.was in a paramagramam which had a Parvathy temple. As per mythology was born in Maniyil (മാണി അല്ല) chakyar family in Kurumbanadu. Ulloor says that he was a Nambudiri but again Vadakkamkur says him as chakyar. Ulloor puts him in patham sathakam while vadakkamkur puts him in 15. Attoor says 9th. Ulloor puts Narayana kavi also as nambudiri. - Read also Narayaneeyam basha chambu as all these chambus details the life of those days - Unfortunately the role played by the erstwhile rulers of Kurumbanadu is not fully understood where as we put glory on Samoothiri, Cochin (my family) and Travancore. Valluvakonathiris rule also not studied to know the arts they encouraged

Sreekanth V Lakkidi - Appan Varma തളിപ്പറമ്പിലെ പെരുംചെല്ലൂര്‍ എന്നാ കുടുംബവും മാണിയൂര്‍ലെ മാണിയൂര്‍ എന്നാ കുടുംബവും ഒന്നായി ലയിച്ചത് ആണ് മാണി (പെരുംചെല്ലൂര്‍). ഈ മാണി കുടുംബം ആണ് പിന്നീട് കുരുംബ്രനാട്ടിലേക്ക് താമസം മാറ്റിയത്. അപ്പോള്‍ കുരുംബ്രനാട്ടിലെ മാണിയില്‍, മാണി തന്നെ എന്ന് വ്യക്തം അല്ലെ? ഉളൂര്‍ പറഞ്ഞത് ഞാനും ധരിച്ച്ചിട്ടുണ്ട്. ആറ്റൂര്‍, വടക്കുംകൂര്‍ എന്നിവര്‍ പറഞ്ഞത് പോലെ തന്നെ മാണി കുടുംബക്കാര്‍ തങ്ങളുടെ ഒരു പൂര്‍വികന്‍ ആയി ഇദ്ദേഹത്തെ കണക്കാക്കിയിരുന്നു.

Sreekanth V Lakkidi - Appan Varma Pek Namboothiri Pudayoor Jayanarayanan Narayanan Mothalakottam, പിന്നെ ഒരു കാര്യം മണി കുടുംബത്തിന്റെ പരദേവത ഭഗവതി ആണ് (ഉള്ളൂര്‍ പറഞ്ഞപോലെ). ചെല്ലൂര്‍ നാഥോദയം എഴുതിയ നീലകണ്‌ഠ കവിയും, കല്യാണസൌഗന്ധികവ്യയോഗം രചിച്ച നീലകണ്‌ഠകവിയും രണ്ടു ഒന്ന് ആയിക്കോളണം എന്നില്ല. പ്രസ്തുത നീലകണ്‌ഠ കവി ത്രിച്ച്ചംബരത്തെ പറ്റി പരാമര്ഷിച്ച്ചില്ല്യ എന്നത് എടുത്തു ഇങ്ങനെ ഒരു ഊഹം നടത്തുന്നതിനു ചില ന്യൂനതകള്‍ ഇല്ല്യേ? കുഞ്ചന്‍ നമ്പ്യാര്‍ പല കൃതിയും കിള്ളിക്കുരുശ്ശി അമ്പലത്തിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട് എന്നാല്‍ പല കൃതിയിലും ഇല്ല്യ. അത് വച്ചു നമുക്ക് കിള്ളിക്കുരുശ്ശിയെ പറ്റി പരാമര്‍ശം ഉള്ള തുള്ളല്‍കഥകളെ കുഞ്ചന്‍ നമ്പ്യാര്‍ രചിച്ചത് ആയുള്ളൂ എന്ന് പറയാമോ? അതുപോലെ നാട്യകല്പദ്രുമം എന്നാ മാണി മാധവ ചാക്യാരുടെ ഗ്രന്ഥം എടുക്കുക: അതില്‍ കുലദേവത ഭഗവതിയെ സ്തുതിച്ചും, ലക്കിടി കിള്ളിക്കുരുശ്ശി ദേവനെകുറിച്ചും മംഗള ശ്ലോകം ഉണ്ട്, എന്നാല്‍ തങ്ങളുടെ മൂല കേന്ദ്രമായ പെരുംചെല്ലൂര്‍ അപ്പനെ കുറിച്ചില്ല്യ, അതുകൊണ്ടു പിന്നീട് നമ്മള്‍ പരിശോധിക്കുമ്പോള്‍, ഗ്രന്ഥകാരന്‍ കുരുംബ്രനാട്ടില്‍ നിന്നും ലക്കിടിയില്‍ വന്ന ചാക്യാരാണ്, ഇയാള്‍ക്ക് തളിപ്പരമ്പും ആയി ബന്ധം ഇല്ല്യ എന്ന് പറയുവാന്‍ കഴിയുമോ? ഇത്തരം അവലോകനങ്ങള്‍ക്ക്‌ പരിമിതി ഉണ്ടെന്നു അര്‍ഥം.

Narayanan Mothalakottam - ക്ഷേത്രവും കൂടിയാട്ടവും തമ്മിലുള്ള ബന്ധം അല്ലെങ്കില്‍ ക്ഷേത്രത്തില്‍ കൂത്ത്/കൂടിയാട്ടത്തിനുള്ള പ്രാധാന്യം മറ്റൊരു രീതിയില്‍ നോക്കി കാണാനാണ് എനിക്ക് വ്യക്തിപരമായി ഇഷ്ടം. ഈശ്വരാര്‍പ്പണം ആയി ആണ് ചാക്യാര്‍ കഥ പറയുന്നത്. എല്ലാ കര്‍മങ്ങളും ഈശ്വരാര്‍പ്പണം ആയി ചെയ്യണം എന്നും പലതിലും ഉല്‍ബോധിപ്പിക്കുന്നുന്ന്ടല്ലോ. ചുരുക്കം പറഞ്ഞാല്‍ മേല്‍ശാന്തി ചെയ്യുന്നതും, ചാക്യാര്‍ ചെയ്യുന്നതും, മാരാര്‍ ചെയ്യുന്നതും ഒക്കെ തന്നെ ഈശ്വരാര്‍പ്പണം ആയി ലോക നന്മക്ക് വേണ്ടി ചെയ്യുന്നതാണല്ലോ. ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുമ്പോള്‍ എല്ലാം ഒന്ന് തന്നെ എന്ന് വരുമല്ലോ. കഥകളിലൂടെ കാര്യം (മനുഷ്യ ധര്‍മം) പറയുന്ന രീതി ആണല്ലോ ആര്‍ഷ ഭാരതത്തിലും അതിനു ശേഷവും ഒക്കെ ഉണ്ടായിരുന്നത്. പുരാണങ്ങളും ഇതിഹാസങ്ങളും തുടങ്ങി കഥസരിത്സാഗരവും പഞ്ചതന്ത്രവും എല്ലാം ആ കടമ തന്നെ നിര്‍വഹിക്കുന്നു. അങ്ങിനെ മനുഷ്യന് ഭൌതികവും ആത്മീയവുമായ ഉല്കര്‍ഷക്ക് വേണ്ടി അനുഷ്ഠിക്കേണ്ടതായ/പാലിക്കേണ്ട ധര്‍മങ്ങള്‍ വിവരിക്കുന്ന എല്ലാ കഥകളും (കെട്ട്കഥകളിലും പേക്കഥകളിലും ഒക്കെ സംഗതി ഇത് തന്നെ) ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തു ചാക്യാര്‍ അവതരിപ്പിച്ചു പോന്നു. അവിടെ അപ്പോള്‍ ഏറ്റവും കൂടുതല്‍ കഥ പറയുന്നത് പ്രധാനം ആയി ഭവിച്ചു. അങ്ങിനെയാവാം മന്ത്രാങ്കം കൂടിയാട്ടം പൌരാണികവും പ്രധാനവും ആയത്.

Sreekanth V Lakkidi - Narayanan Mothalakottam ഒരു പരിധിവരെ നമ്മുടെ സാമൂഹികമായ സ്ഥിതിവിശേഷം മൂലം ശ്രോതാക്കള്ടെ മാറിയ അഭിരുചി ആണ് ഈ പല തമാശകളും ഈ കലകളില്‍- കൂത്ത് ആയാലും കൂടിയാട്ടം ആയാലും കയറാന്‍ കാരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

Appan Varma - Taliparamba area was under Kolathiri kings, one of the oldest kingdom - in fact the oldest kingdom - in the 32 gramams of kerala. This Mushaka vamsa history says that they are migrants from Maharashtra (old Maharashtra including Gujarat etc). This is the period of conversion to Vaishnavism and many Siva temples got converted to vishnu temples. Mothalakottam is correct in his assessment of story telling and arts but the Saiva to vaishna changes and the resultant shift to more arts based on Vishnu / Krishna need a major study. Family trees of old illams may show the period of change. As far as my family is concerned it is definite that we were sivites but later converted to vaishnavism by a Udupi mutts.

Sreejith P K Lakkidi - നീലകണ്‌ഠ കവി എഴുതിയ നാടകം ആദ്യമായി അരങ്ങു കയറിയത് തളിപരമ്പില്‍ വെച്ചായിരുന്നു. മാണിയിലെ ഒരു ചാക്യരാണ് ഇത് അവതരിപ്പിച്ചത്. എല്ലാ നാടകങ്ങളും പ്രബന്ധങ്ങളും ആദ്യമായി അവതരിപ്പിച്ചിരുന്നത് തളിപരമ്പില്‍ വെച്ചായിരുന്നു. പെരിമ്ചെലുര്‍ ചാക്യാരുടെയും (മാണി) കൊയ്പ ചാക്യരുടെയും താമസ സ്ഥലം ക്ഷേത്രതിനടുതായിരുന്നു എന്ന് അറിയുന്നു. ഈ സ്ഥലം കണ്ടെത്തേണ്ടിയിരിക്കുന്നു.

Pek Namboothiri - ''ഹല്ലേ സൈന്യങ്ങള്..." എന്ന ഓഡിയോ വിലെ സംബോധന ‍ ഇന്ന് ഒരിക്കല്‍കൂടി കേട്ടപ്പോള്‍ വീണ്ടും ഞാന്‍‍ ഒരു പതിനാല്കാരനായി മാറി. ഒന്നിടവിട്ട ഓരോ വര്‍ഷങ്ങളിലും നാല്പത്തൊന്നു ദിവസം വീതം ദിവസം എത്ര എത്ര തവണ കേട്ടതാണീ രീതിയിലുള്ള സംബോധനകള്‍!! സംസ്കൃതശ്ലോകം ചൊല്ലുന്നതിലെ സ്ഫുടത, ഉച്ചാരണശുദ്ധി. ചില ടി വി പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എഴുനേറ്റോടാന്‍ തോന്നുന്നതിന്‍റെ കാരണം ഇപ്പോള്‍ മാത്രമാണെനിക്കു മനസ്സിലാകുന്നത്‌.

1990 മുന്‍പ് ഒരു കോട്ടക്കല്‍ ഉത്സവം. അരങ്ങത്ത് വിളക്ക് കൊളുത്തുന്നതും കാത്ത് ഇരിക്കുമ്പോള്‍ മുന്‍പില്‍ മാണി ദാമോദരച്ചാക്കിയാര്‍. അന്നദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നു. "അമ്മാമന്‍ നഴ്സിംഗ് ഹോമില്‍ ഉണ്ട്. കാണണ്ടെ?" . ഞാന്‍ ഒന്ന് മടിച്ചു. ഒരു തളിപ്പറമ്പു കാരന്‍ എന്നതില്‍ കവിഞ്ഞു എന്നോടു സംസാരിക്കാന്‍ എന്ത് താല്പര്യമാണ് അദ്ദേഹത്തിനുണ്ടാകുക? വെറുതെ ബുദ്ധിമുട്ടിക്കണോ? 'സര്‍വസന്നുതന്‍ സവിതാവെങ്ങ്, എങ്ങു നിര്ഗന്ധം പുഷ്പം" . ദാമോദരചാക്കിയാര്‍ വിളിക്കുന്നതല്ലേ. ഏതായാലും പോയി. കിടക്കയില്‍ കാല്‍ തൂക്കിയിട്ടു എഴുന്നേറ്റിരുന്നു എന്തോ കോരിക്കഴിക്കുകയായിരുന്നു മാധവചാക്കിയാര്‍. മകന്‍ നാരായണന്‍ നമ്പിയാരും സമീപത്തുണ്ട്. എന്റെ അച്ഛന്‍റെ പേര്‍ പറഞ്ഞപ്പോള്‍ ‍ മുഖത്ത് തികഞ്ഞ പരിചയഭാവം. ചെറുതായൊന്നു ചിരിച്ചു. തുടര്‍ന്നോന്നും സംസാരിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ തളിപ്പറമ്പിലെ കുറെ ഇല്ലപ്പേര്‍ പറഞ്ഞു അതൊക്കെ തളിപ്പറമ്പിലുള്ള ഇല്ലങ്ങളുടെ പേരാണെന്ന് ഇങ്ങോട്ടും പറഞ്ഞു. കൂടിക്കാഴ്ച്ച അവസാനിച്ചു. ജീവിതത്തിലെ അന്ര്‍ഘനിമിഷങ്ങളുടെ പട്ടികയില്‍ ഒരിനം കൂടി എഴുതിച്ചേര്‍ത്ത് ഞാന്‍ ‍ മടങ്ങി. ദാമോദരചാക്കിയാര്‍ക്ക് വല്ലതും തോന്നിയോ ആവോ?

Pek Namboothiri - തളിപ്പ്രമ്പിലെ ചക്കിയാര്‍ മഠം അമ്പലതിന്നു തൊട്ടടുത്താണ് കണ്ടെത്താനൊന്നുമില്ല, കൊട്ടാരത്തിനു തൊട്ടു തെക്ക് ഭാഗം. ഇതല്ലാതെ വേറെയും ഉണ്ടോ എന്നറിയില്ല. ചാക്യാര്‍ മഠം എന്നത് ഇപ്പോള്‍ പലരുടെയും വീട്ടുപേര്‍ കൂടിയാണ്. sreejithpk.lakkidi

Appan Varma - I have heard of Parakkum koothu acted in Koothuparambu - the ground there was big. Has heard of a Chakkiar being killed in Govidapuram, Vanneri by Samoothiri for ridiculing him after Samoothiris conquest of the area.- just recoding of what is heard -- Taliparmbu area became slightly out of touch for Nambudiris etc of cochin after the Tippu/Hyderali padayottam.

Srikrishnan Ar - ഇവിടെ കണ്ടതിലധികവും പുതിയ കാര്യങ്ങളാണ് (എനിയ്ക്ക്); അതൊക്കെ വായിച്ചുമനസ്സിലാക്കുക എന്നല്ലാതെ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല, അതൊകൊണ്ടാണ് "ഇഷ്ട"ത്തിലൊതുങിയത്. ഏതായാലും പറഞ്ഞനിലയ്ക്ക്, ഇവിടെ ചില കമന്റുകൾ വായിച്ചപ്പോൾ മനസ്സിൽ വന്ന കാര്യങ്ങൾ വെറുതേ കുറിച്ചിടാം; അതിൽ വിജ്ഞാനമൊന്നുമില്ലെങ്കിലും...

1. മന്ത്രാങ്കത്തിലെ പേക്കഥകളുടേയും പുരുഷാർത്ഥത്തിലെ അതിവാചാലമായ ഉപ(?)കഥകളുടേയും കാര്യം - 'പേക്കഥ'കൾക്ക് ആന്തരാർത്ഥമുണ്ടെന്ന് സൂചന കണ്ടിട്ടില്ല. പക്ഷേ പുരുഷാർത്ഥകഥകൾക്ക്? ഒരിടയ്ക്ക് അങ്ങിനെയൊരു സംശയം തോന്നിയിരുന്നു; കുറച്ചൊക്കെ ഗവേഷിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു; എവിടെയുമെത്തിയിട്ടില്ല ഇതുവരെ. വ്യംഗ്യമായ ചിലതാണ് ലക്ഷ്യമാക്കുന്നത് എന്നതിനു ചില സൂചനകളുണ്ടെന്നു തോന്നി, എന്തായാലും മുഴുവൻ അറിയില്ല ഇപ്പോൾ.

2. കെ.പി.സി മാഷിന്റെ ലേഖനത്തെപ്പറ്റി Sreekanth പറഞ്ഞു. കാണുമ്പോഴൊക്കെ കെ.പി.സി മാഷ് മാണിമാധവച്ചാക്യാരുടെ "വാക്കി"നെപ്പറ്റി പറയാറുണ്ട് (-ഒരാഴ്ച മുൻപു കണ്ടപ്പോൾ വരെ). അന്വയാർത്ഥം പറയുന്നതിലെ നിഷ്ഠ, വാക്കിലെ ഭക്തിഭാവം, ഗൂഢാർത്ഥങ്ങൾ പറയുന്നതിലെ സാമർഥ്യം ഇതൊക്കെ മാഷ് അനുസ്മരിയ്ക്കാറുണ്ട് - പറഞ്ഞുവരുമ്പോൾ മാഷക്കു തൊണ്ടയിടറും ഓരോ തവണയും....

3. അമ്പലത്തിലെ മുറിഞ്ഞ ഗണപതിവിഗ്രഹത്തെ ഗണപതിപ്രാതലിൽ ദാമോദരച്ചാക്യാർ സൂചിപ്പിച്ചുവെന്ന് Pek Namboothiri സാർ എഴുതി. ഒരു പക്ഷേ ഗണപതിപ്രാതലിലെ  "അപരിച്ഛേദ്യരൂപം" എന്ന വാക്കിന്റെ അർത്ഥവിസ്താരത്തിലാകാം ഇത് എന്നു തോന്നി (എന്റെ തോന്നലാണ്). "മുറിയ്ക്കാൻ വയ്യാത്ത രൂപം" എന്നിതിനു വാച്യാർത്ഥം പറയാമല്ലോ (വ്യവച്ഛേദിച്ചു മനസ്സിലാക്കാൻ പറ്റാത്ത യഥാർത്ഥതത്വം എന്ന് ഉദ്ദിഷ്ടാർത്ഥം). മുറിഞ്ഞ വിഗ്രഹവുമായി ഈ "അപരിച്ഛേദ്യത"യെ സരസമായി, സന്ദർഭാനുസാരിയായി ചേർത്തതാകാം ചാക്യാർ. 

ഇതൊന്നും ഈ പോസ്റ്റിലെ വിഷയങ്ങളിൽ പ്രാധാന്യമുള്ളതല്ല, എന്തായാലും എനിയ്ക്കതിനെപ്പറ്റിയൊക്കെ അറിയാം എന്ന ശ്രീ Narayanan- ന്റെ തെറ്റിദ്ധാരണ തിരുത്താനുള്ള ഒരവസരമായല്ലോ.... 

[അറിവില്ലായ്മയെ ഭംഗിയായി മറയ്ക്കാൻ ബ്രഹ്മാവു നിർമ്മിച്ച ആവരണമാണ് "മൗനം" എന്നു ഭർത്തൃഹരി]

Srikrishnan Ar - കഴിഞ്ഞയാഴ്ച നാട്ടിൽ പോയപ്പോൾ ഒന്നുരണ്ടു ദിവസം ലക്കിടിയിലായിരുന്നു - യാദൃച്ഛികമായി അതിലൊരു സന്ധ്യക്ക് ശ്രീ പി.കെ. നാരായണൻ നമ്പ്യാരുടെ മന്ത്രാങ്കം കൂടിയാട്ടം കാണാനും അവസരമുണ്ടായി - വസന്തകന്റെ ഭാഗം. 

കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാർ പലരും ഇവിടെയുണ്ടെന്ന് ചില കമന്റുകളിൽ നിന്നും, ചിലരുടെ പേരിൽ നിന്നും, മറ്റുചിലർ പറഞ്ഞും ഒക്കെ അറിയാം (ഞാൻ നേരിട്ടറിയില്ലെങ്കിലും) - അവരുടെ പ്രത്യേകശ്രദ്ധയ്ക്ക് -- Dev Pannavoor,Narayanan Mothalakottam, Sreekanth V Lakkidi, Rupesh Nambiar

വത്സരാജാവിന്റെ വിദൂഷകനായ വസന്തകന്റെ വേഷമാണിത്. ഒരു ഭ്രാന്തന്റെ വേഷത്തിൽ നടക്കുന്ന മന്ത്രിയായ യൗഗന്ധരായണനുമായി ഒരു ഗൂഢഭാഷയിൽ വസന്തകൻ ചർച്ചചെയ്യുന്ന ഭാഗമായിരുന്നു അന്ന്.

-- കഥ പരിചയമില്ലാത്തവർക്ക്: ഭാസന്റെ "പ്രതിജ്ഞായൗഗന്ധരായണം" എന്ന നാടകത്തിലെ ഒരു ഭാഗമാണ് -മൂന്നാം അങ്കം- മന്ത്രാങ്കം കൂടിയാട്ടമായി അവതരിപ്പിയ്ക്കുന്നത്. മഹാസേനനെന്ന രാജാവിന്റെ തടവിൽപ്പെട്ട വത്സരാജാവിനെ മോചിപ്പിയ്ക്കാൻ വിദൂഷകനായ വസന്തകൻ, മന്ത്രിമാരായ യൗഗന്ധരായണൻ, രുമണ്വാൻ എന്നിവർ നിഗൂഢമായി നടത്തുന്ന ആലോചനകളും നീക്കങ്ങളുമാണ് വിഷയം (രുമണ്വാനു രംഗപ്രവേശമില്ലെന്നു തോന്നുന്നു; "കേട്ടാട"ലിലൂടെയുള്ള അവതരണമേയുള്ളൂ). സ്വതവേ ദുർഗ്രഹമാണ് മന്ത്രാങ്കത്തിന്റെ അവതരണം: ഭാഷതന്നെ പറയുന്നതൊന്ന്, മനസ്സിലാക്കേണ്ടതു മറ്റൊന്ന് എന്ന മട്ടിലാണ് - ഉദാഹരണം: "ആനയ മമ മോദകമല്ലകം !" - "എന്റെ അട കൊണ്ടുവരൂ.." - എന്നു വസന്തകൻ. ഉദ്ദേശിയ്ക്കുന്ന അർത്ഥം: നമ്മുടെ വത്സരാജാവിനെ മോചിപ്പിച്ചുകൊണ്ടുവരൂ എന്ന്! (മോദകമല്ലകം = അട; അടയ്ക്ക് മറ്റൊരു സംസ്കൃതപദം "വത്സ" എന്നാണ്; രാജാവിന്റെ പേരും അതാണല്ലോ... - കഥകളി മനസ്സിലാക്കാൻ വിഷമമാണെന്നു പറയുന്നവർ മന്ത്രാങ്കം കൂടിയാട്ടം കാണണം !) സ്വതവേ ദുർഗ്രഹമാണ് മന്ത്രാങ്കത്തിന്റെ അവതരണം: ഭാഷതന്നെ പറയുന്നതൊന്ന്, മനസ്സിലാക്കേണ്ടതു മറ്റൊന്ന് എന്ന മട്ടിലാണ് - ഉദാഹരണം: "ആനയ മമ മോദകമല്ലകം !" - "എന്റെ അട കൊണ്ടുവരൂ.." - എന്നു വസന്തകൻ. ഉദ്ദേശിയ്ക്കുന്ന അർത്ഥം: നമ്മുടെ വത്സരാജാവിനെ മോചിപ്പിച്ചുകൊണ്ടുവരൂ എന്ന്! (മോദകമല്ലകം = അട; അടയ്ക്ക് മറ്റൊരു സംസ്കൃതപദം "വത്സ" എന്നാണ്; രാജാവിന്റെ പേരും അതാണല്ലോ... കഥകളി മനസ്സിലാക്കാൻ വിഷമമാണെന്നു പറയുന്നവർ മന്ത്രാങ്കം കൂടിയാട്ടം കാണണം !)

Sunilkumar - ഈ സംസ്കൃതം ആണ്‌ എനിക്കും വിഷമം. കൂടിയാട്ടം മനസ്സിലാക്കാന്‍. പിന്നെ അതിനനുസരിച്ചുള്ള മുദ്രകളും. ശാകുന്തളത്തില്‍ "ദര്‍ഭ" എന്നതിനു കഥകളിയിലെ "സുഖം" എന്ന മുദ്രയുമായി സാമ്യമുണ്ട് എന്ന് ഞാന്‍ കണ്ട് പിടിച്ചത് ദുബായില്‍ നിന്നാ. ഇനീം കൊറേ ഉണ്ടാവുംനമ്മളെ കണ്ഫ്യൂഷന്‍ അടിപ്പിക്കാന്‍. മുദ്ര തുടങ്ങുന്ന രീതി, പിടിക്കുന്ന രീതി ഒക്കെ പ്രശ്നം ആയിരുന്നു എനിക്ക് :) കുറച്ച് മനസ്സിലായി തുടങ്യപ്പോഴേക്കും കഴിഞ്ഞു. ശാകുന്തളം പിന്നെ സിമ്പിള്‍ ആണല്ലൊ.

Sreekanth V Lakkidi - ഈ ഭാഗത്തില്‍ പ്രബന്ധങ്ങളാണ് : രാമായണം കിരാതം തുടങ്ങിയവ. പിന്നെ കുറേ പേക്കഥകളും ...മാണി മാധവ ചാക്യാരോടൊപ്പം , അദ്ദേഹത്തിന്റെ അനവധി മന്ത്രാംഗങ്ങള്‍ക്ക് കൊട്ടാന്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ ഇന്ന് മന്ത്രങ്കത്ത്തില്‍ ഒരു authority ആണ്.

Sreevalsan Thiyyadi - ദുബായില്‍ കപിലാ വേണുവിന്റെ മുദ്ര പിടികിട്ടാന്‍ ഞെരുങ്ങിയാല്‍, നാട്ടിലെ ഇരിഞ്ഞാലക്കുടയില്‍ പണ്ട് അമ്മന്നൂര്‍ കാണിക്കുന്നത് എന്തോ ഭീകര കോഡ് ഭാഷയാണ് എന്നു തോന്നിപ്പോവും.

Sunil Kumar - കപിലയുടെ മാത്രല്ല, രഞ്ജിത്, രജനീഷ് എന്നിവരുടേയും. അത് കണ്ട് ശീലമില്ലാത്തതിനാല്‍ ആവും എന്ന് തോന്നുന്നു.

Sreevalsan Thiyyadi - എന്റെ മുന്നത്തെ കമന്റിന്റെ വ്യംഗ്യം കുറച്ചു ഗൌരവപ്പെട്ടതായിരുന്നു: കലാമണ്ഡലം ശൈലിയില്‍ അല്ലാത്ത (കഥകളിക്കാരുമായി സംസര്‍ഗം കഷ്ടിയായ) കൂടിയാട്ടം-നങ്ങ്യാര്‍കൂത്ത് പ്രയോക്താക്കളുടെ മുദ്രകള്‍ വേറൊരു സമ്പ്രദായം ആണ്.അനക്കങ്ങളുടെ വായുവിന്റെ കാര്യത്തിലൊക്കെ ചില്ലറയൊന്നുമല്ല വ്യത്യാസം. മൂഴിക്കുളത്തെ മാര്‍ഗി സജീവ്‌ നാരായണ ചാക്യാരും (കൊച്ചുകുട്ട ചാക്യാരുടെ മകന്‍, മധുവിന്റെ ഏട്ടന്‍) അദ്ദേഹത്തോടൊപ്പം തിരുവനന്തപുരത്തു ആ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മാര്‍ഗി (കലാമണ്ഡലം) സതിയുടെയും മുദ്രകള്‍ ഒരേ വേദിയില്‍ കാണുമ്പോഴൊക്കെ ഈ അജഗജാന്തരം വ്യക്തമാവും.

മുദ്ര പിടിച്ചുവിടുന്ന കാര്യത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ ഒരു anti-thesis ആണ് അമ്മന്നൂര്‍ എന്നു പറയാം. (വെറുതെയല്ലെന്ന് തോന്നുന്നു, രണ്ടുപേര്‍ക്കും പരസ്പരം ഇത്ര പുച്ഛം ഉണ്ടായിരുന്നത്.)

Sreekanth V Lakkidi ‎- Sreevalsan Thiyyadi Sunil Kumar വിഭക്തി , വചനം എന്നിവയ്ക്ക് കൂടി മുദ്ര കാണിക്കുന്ന കാര്യത്തില്‍ കൂടിയാട്ടത്തില്‍ കൂടുതല്‍ നിഷ്ക്കര്‍ഷ ഉണ്ട്. പക്ഷെ തലം അനുസരിച്ചു മുദ്ര കാണിക്കുക എന്നത് കൂടിയാട്ടത്തിനും കഥകളിക്കും ഒരുപോലെ ബാധകം ആണ്. ചില നടന്മാര്‍ ആ കാര്യത്തില്‍ വീഴ്ച വുത്തിയിട്ടുണ്ടായിരിക്കാം, എന്നാല്‍ അത് കൂടിയാട്ടത്തിന്റെ പൊതു സ്വഭാവമാണെന്ന് പറയുവയ്യ.

Sunil Kumar - ശ്രീകാന്ത്, ഞാന്‍ കൂടിയാട്ടത്തെ പറ്റി പറയാന്‍ ആളല്ല. ഒട്ടും കണ്ട് ശീലമില്ല. അതുകൊണ്ട് എന്‍റെ ജല്‍പ്പനങ്ങള്‍ എന്ന് മാത്രം കരുതിയാല്‍ മതീട്ടൊ.

ദുബായില്‍ ചെന്നപ്പോ നാരായണന്‍റെ കയ്യില്‍ ഭഗവദജ്ജുകം ആണ്‌ എന്ന് തോന്നുന്നു സി.ഡി ഉണ്ടായിരുന്നു വില്‍ക്കാന്‍. വേണം എന്ന് പറഞ്ഞു അത്രന്നെ. പിന്നെ പോരാന്‍ നേരത്ത് അവരും ക്ഷീണം തീര്‍ക്കുകയായിരുന്നു. ഞാന്‍ തിരക്കിലും ആയിരുന്നു. മറന്നു പോയി. കഷ്ടം തോന്നുന്നു ഇപ്പോ

Sreevalsan Thiyyadi - ഞാന്‍ പറഞ്ഞത്, പക്ഷെ, കുറേക്കൂടി ലളിതം ആയ സംഗതിയാണ്, Sreekanth V Lakkidi, SunilKumar . മുദ്രക്ക് ദേഹം കൂടായ്ക അമ്മന്നൂരിന്റെ സവിശേഷതയായിരുന്നു. (അത് നന്നോ പൊട്ടയോ എന്നുള്ളതല്ല). ശിഷ്യരോക്കെ, പക്ഷെ, ആ വഴിയില്‍നിന്നു കുറെയൊക്കെ മാറി (കഥകളിക്കാരില്‍ നിന്ന് കടംകൊണ്ടും) സംഗതികള്‍ 'കാലികം' ആക്കിയിരിക്കുന്നു. അമ്മന്നൂരിന്റെ പ്രമുഖ ശിഷ്യ ആയിട്ടുള്ള ഉഷാ നങ്ങ്യാരുടെ മുദ്രകള്‍ക്ക് ഗുരുവിന്റെ സമ്പ്രദായം വളരെ കഷ്ടിയായെ തോന്നിയിട്ടുള്ളൂ. കലാമണ്ഡലം പരിസരത്തു കൂടേ പോയവരുടെ കാര്യമാണെങ്കില്‍ പിന്നെ തീരെയും പറയണ്ടാ. (കുറ്റപ്പെടുത്തുകയല്ലേയ്, ഒരു observation പങ്കുവച്ചു എന്നുമാത്രം.)

Sreekanth V Lakkidi ‎- Sunil Kumar പിന്നെ എനിക്കല്ലേ വിവരം! Sreevalsan Thiyyadi I havent taken it any bad sense. I have seen several kutiyattam actors with distinct thalabodham. Again astute observations of both you are indeed appreciable and gives testimony to the fact that how deeply you look in to art forms, whether it is kootiyattam or kathakali

Sreekanth V Lakkidi - മന്ത്രങ്കത്തിനെ കുറിച്ചു കൂടുതല്‍ അറിയനമെന്നുന്റെങ്കില്‍ ശ്രീ പി കെ നാരായണന്‍ നമ്പ്യാര്‍ രചിച്ച "മന്ത്രാങ്കം" എന്ന പുസ്തകം വായിച്ചാല്‍ മതി

കേരള സംഗീത നാടക അക്കാദമി, തൃശൂര്‍). ശ്രീ മാണി മാധവ ചാക്യാരുടെ പ്രസിദ്ധമായ വസന്തകന്റെ വേഷത്തിന്റെ ഫോട്ടോകളും അതില്‍ ഉണ്ട്. വാക്ക് എടുത്തു വെച്ച്ചില്യല്ലോ ആരും

Sreevalsan Thiyyadi - അയ്യയ്യോ, ഈ പണ്ഡിത ചര്‍ച്ചയില്‍നിന്ന് ഞാന്‍ വേഗം കഴിച്ചിലാവട്ടെ! ഇത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ കൂട്ടരേ (പ്രത്യേകിച്ച് SreekanthSunil): കല്ലുവഴിച്ചിട്ടയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണല്ലോ മുദ്രക്ക് ദേഹം കൂടുക എന്നത്. എന്തിനധികം, ഒരു പതിഞ്ഞപദത്തിനിടയില്‍ എടുക്കുന്ന കലാശത്തില്‍ (പോലും) കൈ നെഞ്ചിനു താഴേക്ക് ഉഴിയും പോലെ അനക്കുമ്പോള്‍ വയറ്റിലെ പേശികള്‍ ഉള്ളിലേക്ക് വലിക്കുന്നത്‌ (അപ്പോള്‍ ഉടുത്തുകെട്ട് ഒരുനിമിഷം ചെറുതായി മേലോട്ടുലയുകയും) ശ്രദ്ധിച്ചിട്ടില്ലേ?

മാധവ ചാക്യാരുടെ ചലനങ്ങള്‍ ആ വിധം നോക്കുമ്പോള്‍ കഥകളിയുടെ കപ്ലിങ്ങാടന്‍ ശൈലിയുടെ സമ്പ്രദായം പലനിലക്കും ധരിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇത് എങ്ങനെ വന്നിരിക്കാം എന്ന് ആലോചിച്ചിട്ടുമുണ്ട്.

മദ്ധ്യകേരളത്തില്‍ പട്ടാമ്പിക്ക് വടക്ക് കൊപ്പം ആയിരുന്നത്രെ അമ്മന്നൂര്‍ കുടുംബത്തിന്റെ മൂലം. (ടിപ്പുവിന്റെ പടയോട്ട കാലത്ത് തെക്കോട്ട്‌ [ഇരിങ്ങാലക്കുട വരെ] ഓടിപ്പോന്നതാണ്.) പട്ടാമ്പി പരിസരത്ത് തെക്കന്‍ മാതൃകയില്‍ മുദ്രക്ക് വായുകൊടുക്കുന്ന സമ്പ്രദായം ഇല്ലാതില്ല. ഉദാഹരണം, പക്ഷെ, ഒന്നേയുള്ളൂ: തിച്ചൂരിലെ കാവുങ്കല്‍ തറവാട്ടുകാര്‍. ഭ്രഷ്ട് കല്പിച്ചപ്പോള്‍ തിരുവിതാംകൂറിലെക്ക് പലായനം ചെയ്ത ശങ്കര പണിക്കര്‍ സ്വന്തം നാടിനു തിരിച്ചുനല്‍കിയത് (വള്ളുവനാട്ടിന്റെ മൂക്കിനു കീഴില്‍ത്തന്നെ) 'കല്ലുവഴി'ക്കൊരു ബദല്‍ സംവിധാനമാണ്. (ചാത്തുണ്ണി പണിക്കരുടെ ദേഹചലനങ്ങളില്‍ ഈ 'പാറിക്കളി' വ്യക്തമായും ശ്രദ്ധിച്ചിട്ടുണ്ട്. [പിന്നെ ഇത് പോലെ കണ്ടിട്ടുള്ളത് അന്തരിച്ച മറ്റൊരു വേഷക്കാരനായ കോട്ടക്കല്‍ കൃഷ്ണന്‍കുട്ടി നായര്‍ക്കാണ്; കല്ലുവഴിക്കാരില്‍ ഇന്ന് കുറെയൊക്കെ അതുള്ളത് സദനം രാമന്‍ കുട്ടിക്കും -- പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ കൊടുങ്ങല്ലൂര്‍ക്ക് തിരിക്കുംമുന്‍പ് ശിഷ്യപ്പെടുത്തിയ തേക്കിന്‍കാട്ടില്‍ രാമുണ്ണി നായരാണ് ഇപ്പറഞ്ഞത്തില്‍ രണ്ടാമത്തെ ആളുടെ ഗുരു].)

Sreevalsan Thiyyadi - അപ്പോഴും ഒന്നുണ്ട്: രണ്ടര നൂറ്റാണ്ട് പഴക്കുമുള്ള ടിപ്പുവിന്റെ പടയോട്ടകാലം അല്ല നൂറുവര്‍ഷത്തിന് ലേശംമാത്രം പഴക്കമുള്ള താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിന്. അപ്പോള്‍, മാധവ ചാക്യാരുടെ അനക്കങ്ങളിലെ "തെക്കന്‍" മട്ടിനു കാരണം വേറെയാവാനും മതി.

ചരിത്രം ബലംപോരാതെ വരുമ്പോള്‍ ഭൂമിശാസ്ത്രം പിടിക്കാം: ഇരിഞ്ഞാലക്കുട നിന്ന് അധികമൊന്നും അകലെയല്ല പറവൂര്‍. (കൊച്ചിപ്പട്ടണത്തിന് വടക്കായിട്ടും) പറവൂര്‍ പഴയകണക്കില്‍ തിരിവിതാംകൂര്‍ രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു. അപ്പോള്‍ അതാവുമോസേതു?

ചുരുക്കം ഇത്ര: ഒന്നുകില്‍ കല്ലുവഴി സമ്പ്രദായം ധ്യാനിച്ച് കഥകളിയുടെ മാത്രം കോണില്‍നിന്നു നോക്കുമ്പോള്‍ തോന്നുന്നതാവാം ഈ "തെക്കന്‍" മട്ട്. അല്ലെങ്കില്‍ ഇതൊന്നുമല്ലാതെ ഒരു (സര്‍വതന്ത്രസ്വതന്ത്രമായ) കാരണം മൂലം വന്നതാവണം ഈ അമ്മന്നൂര് ശൈലി. എന്തായാലും അദ്ദേഹത്തിന്‍റെ ശിഷ്യര്‍ക്ക് ഈ സംഗതി കാര്യമായൊന്നും കിട്ടിയതായി തോന്നിയിട്ടില്ല. (വിചിത്രമെന്നു പറയട്ടെ, മൂഴിക്കുളം താവഴിക്കരനായ സജീവ്‌ നാരായണ ചാക്യാര്‍ക്ക് ഇതുണ്ട് താനും. [ഇദ്ദേഹത്തെ മാധവ ചാക്യാര്‍ 'മാര്‍ഗി'യില്‍ പഠിപ്പിച്ചിരുന്നോ? അറിയില്ല.) പൈങ്കുളം (വലിയ) രാമ ചാക്യാര്‍, പിന്നെ, തന്റെ അടുത്ത തലമുറകളെ വാര്‍ത്തെടുത്തത് കലാമണ്ഡലത്തില്‍ത്തന്നെ ആകയാല്‍ 'കല്ലുവഴി'യായുള്ള സാമീപ്യം സ്വാഭാവികം. കഥകളി മാത്രം കണ്ടുശീലിച്ചവര്‍ക്ക് കലാമണ്ഡലം ശൈലിയിലെ നങ്ങ്യാര്‍കൂത്ത്-കൂടിയാട്ടം മുദ്രകള്‍ കുറേക്കൂടി എളുപ്പത്തില്‍ മനസ്സിലാവും.

എന്തായാലും 'സന്ദേഹിയുടെ സംവാദം' ഇവിടെ അവസാനിപ്പിക്കാന്‍ കാലമായി എന്ന് തോന്നുന്നു. 

Sasi Kumar - ആര്‍ക്കെങ്കിലും മന്ത്രാങ്കം പോലത്തെ texts ഒക്കെ വാങ്ങി വായിച്ചു കൂടിയാട്ടത്തെ കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ ഞങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യാന്‍ വളരെ സന്തോഷം ഉണ്ട്. 

കഥകളിയുടെ വേരുകള്‍ കൂടിയാട്ടത്തിലും ഉണ്ടെന്നു എല്ലാര്ക്കും അറിയാമല്ലോ. എന്നിരിക്കിലും ശൈലി വ്യതിയാനം ഉണ്ടാവാന്‍ പല കാരണങ്ങള്‍ ഉണ്ട്. സജീവിനെ മാര്‍ഗിയില്‍ ആദ്യകാലത്ത് മാധവചാക്യാര്‍ പഠിപ്പിച്ചിട്ടുണ്ട്. അത് കഴിഞ്ഞു അദേഹത്തിന്റെ അച്ഛന്‍ കൊച്ചുകുട്ടന്‍ ചാക്യാരും. സുനില്‍ പറഞ്ഞ മായം അഭിനയത്തില്‍ വരാതിരിക്കാന്‍ കഥകളിയൊന്നും തീരെ കാണാതെ ഇരുന്നിരുന്ന ഒരു വിഭാഗം ചക്യന്മാരില്‍ ഉണ്ടായിരുന്നു. മാധവച്ചക്യരും അങ്ങനെ തന്നെ. സജീവ്‌ നാരായണനും മധുവും എല്ലാം അങ്ങനെ അല്ല, അത് കൊണ്ട് തന്നെ അല്പം കഥകളിത്തം ഒക്കെ തോന്നിയാല്‍ അത്ഭുതപെടാനും ഇല്ല..

Narayanan Mothalakottam - തിയ്യാടി എഴുതിയ ദീര്‍ഘമായ 'സന്ദേഹിയുടെ സംവാദം' തിനു അനുബന്ധം ആയി ഒന്ന് രണ്ടു സംഗതികള്‍ പറയട്ടെ. അമ്മന്നൂര്‍ ചക്യന്മാര്‍ കൊപ്പതു നിന്നു ആദ്യം മൂഴിക്കുളതും പിന്നെ ഇരിങ്ങാലക്കുടയിലും ചേക്കേറി എന്നാണ് (അമ്മന്നൂര്‍ ചാക്യാന്മാരില്‍ നിന്ന് തന്നെ) കേട്ടിരിക്കുന്നത്. ശൈലീ രൂപപ്പെടുന്നതിനെ കുറിച്ചാണ് പറയാന്‍ ഉദ്ദേശിച്ചത്. കേരളത്തിലെ അമ്പലങ്ങളില്‍ കൂത്ത്‌ കൂടിയാട്ടം അവതരിപ്പിക്കാന്‍ അര്‍ഹതയുള്ള ചാക്യാര്‍ കുടുംബങ്ങള്‍ക്ക് പണ്ടു തന്നെ ഓരോരോ സംഗതികളില്‍ വിശേഷമായ പ്രാഗല്‍ഭ്യം ഉണ്ടായിരുന്നു, പാരമ്പര്യമായി. അത് കൊണ്ടാണല്ലോ "അമ്മന്നൂര്‍ അഭിനയം, പോതിയിലെ വാക്ക്, കുട്ടഞ്ചേരി ഫലിതം" എന്നൊക്കെ പറയുന്നത്. എങ്കിലും അവര്‍ക്കിടയില്‍ ചിലപ്പോഴൊക്കെ ചില അതി പ്രഗല്‍ഭര്‍ ഉണ്ടാവാറുണ്ട്. ഉദാഹരണം ചാച്ചു ചാക്യാര്‍. ഈ ചാക്യാര്‍ കുടുംബങ്ങള്‍ അവരുടെതായ ശൈലികള്‍ ഏതാണ്ട് വ്യക്തമായും പിന്തുടര്‍ന്നു വന്നിരുന്നു. അതില്‍ തെക്കും വടക്കും ഒന്നും വ്യത്യാസം ഇല്ലായിരുന്നു. മാണിക്കാരും പൊതിയില്‍ ചാക്യാരും തമ്മിലും, പൈന്കുളവും കിടങ്ങൂരും തമ്മിലും, അമ്മനൂരും കുട്ടന്ചെരിക്കാരും തമ്മിലും (ശൈലിയില്‍) നല്ല ബന്ധം ഉള്ളവര്‍ ആണെന്ന് കേട്ടിട്ടുണ്ട്. നല്ലോണം സ്പര്‍ധ (professionally) ഉണ്ടയിരുന്നെകിലും അവര്‍ പരസ്പരം സഹകരിച്ചിരുന്നു. കാരണം എണ്ണം വളരെ കുറവായിരുന്നല്ലോ. ഗുരു ശിഷ്യ ബന്ധവും ധാരാളം ഉണ്ടായിരുന്നു. അതിനാലാവാം ഒരു പക്ഷെ ഈ സാമ്യം വന്നത്.

Narayanan Mothalakottam - പിന്നെ "കണ്ണില്ലാ ചാക്യാര്‍ക്ക് കൈയ്യു" ആടാ ചാക്യാര്‍ക്ക് അണിയാല്‍" എന്ന് ചാക്യന്മാരുറെ ഇടയില്‍ നസ്യം പറയല്‍ ധാരാളം ഉണ്ട്. അതിന്റെ അര്‍ഥം അഭിനയതിനയിരുന്നു അവര്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത് (ഒരു പക്ഷെ അമ്മന്നൂര്കര്‍). അതില്‍ കുറച്ചു താഴെ ആണെന്കില്‍ ആണ് മൈയ്യിനും കയ്യിനും (മുദ്ര) കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്. പിന്നെ രണ്ടുമില്ലെന്കില്‍ അണിയല്‍ (costumes) കേമമാക്കുക!!!! എങ്ങനെയുണ്ട്??? അതിനാല്‍ ആവാം ഒരു പക്ഷെ അമ്മ്ന്നൂര്കാര് തിയ്യാടി പറഞ്ഞപോലെ മുദ്രയുടെ ഭംഗിക്കോ, മൈയ്യിനോ അത്ര പ്രാധാന്യം കൊടുക്കാത്ത ശൈലിക്കാര്‍ ആയതു. എന്നാല്‍ പോത്യേല്‍ ചക്യന്മാര്‍ക്ക് അത് കുറച്ചു കൂടി ഉണ്ട് താനും (ഞാന്‍ അവരുടെ വേഷം കണ്ടിട്ടില്ലട്ടോ കേട്ടറിവാണ്). ഈ ചാക്യാര്‍ കുടുംബങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന (പ്രധാനമായും അവര്‍ക്ക് അടിയന്തിരം ഉള്ള അമ്പലങ്ങളുമായി ബന്ധപ്പെട്ട) നമ്പൂരിമാര്‍ ഉണ്ടായിരുന്നു. (അങ്ങിനെയാണ് മോതലകൊട്ടം അമ്മന്നൂര്‍ ചാക്യാരുടെ സപ്പോര്ട്ടര്‍ ആയതു). കഥകളിയിലെ പരിഷകാരങ്ങള്‍ നടക്കുമ്പോള്‍ ഇവരുടെ ധാരാളം കൂടിയാട്ടങ്ങള്‍ കണ്ട (കപ്ലിങ്ങാട്ട് പോലെ യുള്ള) ധാരാളം നമ്പൂരിമാരും തമ്പുരാക്കന്മാരും ഭാഗഭാക്കയിട്ടുന്ടവുമല്ലോ. അങ്ങനയവും ഒരു പക്ഷെ ചില ചക്യന്മാരുടെ അഭിനയത്തില്‍ കപ്ലിങ്ങാടന്‍ ശൈലിയുടെയും കല്ലുവഴി ചിട്ടയുറെയും മറ്റും ചില ബന്ധം ഇപ്പോള്‍

Sasi Kumar - ഏകദേശം ഇന്നത്തെ രൂപത്തില്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ കൂടിയാട്ടത്തില്‍ കലാമണ്ഡലം രീതി, അമ്മന്നൂര് രീതി പിന്നെ വേണമെങ്കില്‍ മാണി രീതി (അത് സംശയം ആണ്) എന്ന് വേര്‍തിരിക്കാന്‍ അല്പം എങ്കിലും പറ്റുമെന്ന് തോന്നുന്നു. കലാമണ്ഡലം രീതിയും അമ്മന്നൂര്‍ രീതിയും തമ്മില്‍ മുദ്രയിലും, അഭിനയത്തിലും, പ്രയോഗരീതിയിലും വ്യത്യാസങ്ങള്‍ ഉണ്ട്. ഉദാഹരണം - കൃഷ്ണന്‍, പാമ്പ്, രാക്ഷസന്‍... എന്നിവ രണ്ടു രീതിയിലാണ്‌ കാണിക്കുന്നത്. വേറെയും ഉണ്ട് ഒരുപാടു വ്യത്യാസങ്ങള്‍.. പിന്നെ കാലത്തിനു അനുസരിച്ച് കുറെ മാറ്റങ്ങള്‍ ഉണ്ട് എല്ലാ ഗുരുകുലങ്ങളിലും. എന്നിരിക്കിലും കഥകളിയുടെ അത്രയും വൈവിധ്യവും പരീക്ഷണങ്ങളും ഒന്നിലും വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്

Sreekanth V Lakkidi - ‎Narayanan Mothalakottam  ഈ ചാക്ക്യാര്‍-നമ്പൂതിരി ഒത്തുകളിയെ കുറിച്ചറിയണമെങ്കില്‍ ഒന്ന് മാണിമാധവീയം വായിക്കൂ. അമ്മന്നൂര്‍ ചാച്ചു ചാക്യാരുടെ കാലത്ത് തന്നെ ആണ് കിടങ്ങൂര്‍ രാമ ചാക്യരും മാണി നീലകണ്ഠ ചാക്യാരും മറ്റും ഉണ്ടായിരുന്നത്. ഇവര്‍ ഒരു തലമുറ. അടുത്ത തലമുറയില്‍ പെട്ട ആളാണ് മാണി മാധവ ചാക്യാര്‍. അത് കഴിഞ്ഞുള്ള തലമുറയില്‍ പെട്ട ആള്‍ക്കാരാണ് അമ്മാനൂര്‍ മാധവ ചാക്യാരും പൈങ്ക്ളം രാമച്ചക്യാരും. എന്നാല്‍ ഈ രണ്ടു തലമുറയിലുമുള്ള  ആള്‍ക്കാരെയും വേഷം കൊണ്ടും വാക്ക് കൊണ്ടും മറി കടന്നതാണ് മാണി മാധവ ചാക്യാരുടെ വിജയം.

Narayanan Mothalakottam - ‎"അങ്ങിനെയാണ് മോതലകൊട്ടം അമ്മന്നൂര്‍ ചാക്യാരുടെ സപ്പോര്ടര്‍ ആയതു" എന്ന് ഞാന്‍ പറഞ്ഞല്ലോ ശ്രീകാന്ത്‌. പക്ഷെ ഇപ്പോഴത്തെയും തൊട്ടു മുമ്പിലത്തെയും തലമുറ കുറച്ചുകൂടി സ്വതന്ത്രമായി നോക്കാന്‍ തുടങ്ങി. പിന്നെ തന്‍റെ മുത്തശ്ശന്റെ കാര്യത്തില്‍ സംശയം ഒന്നും ഇല്ല.

Sreekanth V Lakkidi - Narayanan Mothalakottam അങ്ങിനെ എനിക്ക് തോന്നില്യങ്കില്‍ ഞാന്‍ അങ്ങയോടു അത് പറയുമോ. (കുത്താന്‍ ...പോത്ത്...വേദം...) പറഞ്ഞാല്‍ അത് വേണ്ടപോലെ എടുക്കും എന്നറിയുന്നത് കൊണ്ടല്ലേ ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ വാസ്തവ വിരുദ്ധമായി പലരും പറയുമ്പോള്‍ ഇത്തിരി വിഷമം തോന്നും അതോണ്ടടോ. 1920 ആണ് വെറും 20 വയസ്സുള്ള മാണി മാധവ ചാക്യാര്‍ക്ക് സാക്ഷാല്‍ കൊടുങ്ങല്ലൂര ഭട്ടന്‍ തമ്പുരാനില്‍, (കേരളത്തിലെ 200 വര്ഷം ഉണ്ടായ സംസ്കൃത പണ്ഡിതന്മാരില്‍ ഏറ്റവും കേമന്‍) നിന്നും ആദ്യത്തെ സമ്മാനം കിട്ടുന്നത്.. ഓര്‍ക്കുക ഈ സ്ഥലം വടക്കന്‍ കാരനായ മാണി മാധവചാക്യാരുടെ തട്ടകം അല്ല. ഓര്‍ക്കുക വാക്കിനാണ് അംഗീകാരം. ഇത് വരെ വേറെ ഒരു ചാക്യാര്‍ക്കും അവിടെനിന്നും ഒന്നും ലഭിച്ച്ചിട്ടില്യ! തളിപ്പറമ്പ് രാജാരാജെശ്വര ക്ഷേത്രത്തില്‍ നിന്നും "വിദൂഷക രത്നം" ലഭിച്ചതും മറ്റാര്‍ക്കും അല്ല, ഓര്‍ക്കുക അതും വാക്കിന്. ഇനി വേഷത്തിന്റെ കാര്യം ഞാന്‍ പറയണ്ടല്ലോ. കടത്തനാട്ടു രാജാവില്‍ നിന്നുള്ള "നാട്യാചാര്യന്‍" എന്നതില്നിന്നതും തുടങ്ങുന്നു. രാജാ രാജേശ്വര ക്ഷേട്രത്തില്‍നിന്നും വീര ശ്രിന്ഘല കൈപ്പറ്റിയ ഏറ്റവും ചെറുപ്പക്കാരനായ ചാക്യാര്‍. എന്നാല്‍ പറയപ്പെടുന്ന അദ്ദേഹത്തിന്റെ സീനിയര്‍ ചക്യന്മാര്‍ക്ക് ഇതൊന്നും ലഭിച്ച്ചിട്ടില്യന്നു മാത്രമല്ല, തെക്കുള്ളള്‍ക്ക് വടക്കും വടക്കുള്ളള്‍ക്ക് തെക്കും ഒരു പേരും വേദിയും ഉണ്ടായിരുന്നില്യ താനും. മാണി മാധവ ചാക്യാരുടെ ഗുരു രാമ വര്‍മ പരീക്ഷിത്ത്‌ തമ്പുരാന്‍ രചിച്ച "പ്രഹ്ലാദ ചരിത"ത്തിന്റെ കാര്യം അറിയാലോ? "ആസ്ഥാന ചാക്യാര്‍" പറഞ്ഞത് "വായിച്ചു രസിക്കാന്‍ നല്ലത് പക്ഷെ കൂത്തായി അവതരിപ്പിക്കാന്‍ പറ്റിയതല്ല".. അതാണ് ഒരൂ ദിവസം രാത്രി പഠിച്ചു മാണി മാധവന്‍ അവതരിപ്പിച്ചത്.... ഇനി താങ്കള്‍ പറഞ്ഞ നമ്പൂതിരി-ചാക്യാര്‍ "nexus " (  ).. വടക്ക്കാരനായ മാണി മാധവ ചാക്യാര്‍ വളരെയധികം  ബുദ്ധിമുട്ടനുഭവിച്ച ഒരു കാര്യം ആണിത്.. സ്വന്തം "നമ്പൂതിരി ഗാങ്ങ്" ഇല്ലെന്നു കൂട്ടിക്കോളൂ, ഇനി ഉണ്ടെങ്കില്‍ അത് വടക്കും. പിന്നെ ഏറ്റവും പരിതാപകരമായകാര്യം, തനിക്കു 30 ആകുമ്പോഴേക്കും

എല്ലാ അമ്മാവന്മാരും മരിച്ചു പോകുക എന്നാ അവസ്ഥ! ഒരറ്റയാന്‍ പോരാട്ടം.. (അദ്ദേഹത്തിന്റെ അനിന്തരവന്‍ മാണി ദാമോദര ചാക്യാര്‍, രണ്ടു തലമുറക്കപ്പുറം ജനിച്ചയാളാണ്.) ചാക്യാന്മാര്‍ തമ്മിലുള്ള സ്പര്‍ദ്ധ താങ്കള്‍ സൂചിപ്പിച്ചപോലെ തന്നെ ആണല്ലോ... ഇനി ദു:ഖകരമായ സത്യം ജീവിച്ചിരിക്കുമ്പോള്‍ അപ്രപ്യനായിരുന്ന ആളെ മരിച്ച്ചതിനുശേഷം തോല്പ്പോക്കാന്‍ ശ്രമിക്കയാണ് പലരും എന്നതാണ് .

Dev Pannavoor - ‎Sreekanth V Lakkidi Narayanan Mothalakottam എന്തായാലും എന്തായാലും ഇവിടെ മഹാന്മാരായ്‌ പല ചാക്യര്മാരുടെ കഴിവുകളെ പറ്റി ആണ് നമ്മള്‍ സംസാരിച്ചത്..അതില്‍ കുറച്ചൊക്കെ biased ആയ അഭിപ്രായങ്ങള്‍ വന്നെന്നിരിക്കും...അത് സ്വാഭാവികം....പിന്നെ ഈ ചര്‍ച്ചയില്‍ ഇതുവരെ പന്കെടുത്ത എല്ലാവരും നല്ല രീതിയില്‍ മാത്രം പറയാനും പെരുമാറാനും കഴിയുന്നവരാണ്..ശ്രീകാന്തിന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു...വളരെയധികം ബുദ്ധിമുട്ടിയാണ് മാണി മാധവ ചാക്യാര്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി ചേര്‍ന്നത്‌.. അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരം കിട്ടിയിട്ടും ഇല്ല...എന്നാലും മാണി മാധവ ചാക്യാരുടെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്..പക്ഷെ ഞാന്‍ വിചാരിക്കുന്നത് ഈ പറയുന്ന മീഡിയ ഒരു ശക്തം അല്ലതിരുന്നതും ഒരു കാരണം ആകാം...എന്തായാലും വളരെയധികം കാര്യങ്ങള്‍ ഇവിടെ പറഞ്ഞു...ഇനിയും പറയാം.

Sasi Kumar ‎- Dev Pannavoor താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് എന്ന് ഖേദത്തോടെ പറയട്ടെ. അതിവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മാധവചാക്യാരും, രാമചാക്യാരും, മാണിയും ഓരോ തലത്തില്‍ പ്രശസ്തര്‍ തന്നെ സംശയം ഇല്ല. പക്ഷെ...

Mothalakkottam Vasudevan ‎- Sreekanth V Lakkidi, Narayanan mothalakkottam എല്ലാവരുടയൂം അഭിപ്രായങ്ങള്‍ പലവിധമയിരിക്കുമല്ലോ. ഒപ്പത്തിനൊപ്പം ഉള്ള കലാകാരില്‍ ആരാണ് കേമന്‍ എന്ന് പറയാന്‍ ബുദ്ധിമുട്ടാവും എന്ന അഭിപ്രായമാണ് എന്നിക്ക് .

Dev Pannavoor ‎- Sasi Kumar ഞാന്‍ പറഞ്ഞുവല്ലോ എല്ലാവരും കേമന്മാര്‍ തന്നെ എന്ന്...പിന്നീട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു..എന്തൊക്കെയായാലും കുറച്ചു biased ആയിരിക്കും ഇഷ്ടപെട്ട ആളെ തിരഞ്ഞെടുക്കുമ്പോള്‍... അതിനര്‍ത്ഥം മറ്റൊരാള്‍ മോശം എന്നല്ലല്ലോ? ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം...ഇനി മണ്മറഞ്ഞ കലാകാരന്മാരുടെ പേരില്‍ നമ്മള്‍ എന്തിനു ബഹളം വെക്കണം?

Narayanan Mothalakottam - ഇവിടെ ഒന്ന് പറയട്ടെ. നമ്മുടെ വലിയ വലിയ കലാകാരന്മാര്‍ക്ക് വേണ്ടത്ര അംഗീകാരം ഒരിക്കലും കിട്ടാറില്ലല്ലോ!!!! അത് കൂടിയാട്ടം ആയാലും കഥകളി ആയാലും ഒക്കെ....Dev Pannavoor പറഞ്ഞപോലെ മണ്മറഞ്ഞ അതികായന്മാരെ കുറിച്ച് പറഞ്ഞു എന്തിനു നമ്മള്‍ ഇവിടെ തല്ലു കൂടണം? കലാകാരന്മാരെ വിലയിരുത്തുമ്പോള്‍ എപ്പോഴും കുറച്ചു biased ആവുക വളരെ സാധാരണം. കുഞ്ചു നായര്‍, കൃഷ്ണന്‍ നായര്‍, കുമാരന്‍ നായര്‍, രാമന്‍ കുട്ടി നായര്‍ എന്നാ കഥകളി ആചാര്യന്മാരെ വിലയിരുതുംപോഴും അത് തന്നെ അല്ലെ കാണുന്നത്. biased ആകുന്നത്‌ ചില "സ്വാര്‍ത്ഥ"മായ ആസ്വാദന തലം കൊണ്ടാണ്. ചില സംഗതികള്‍ ചിലര്‍ക്ക് വളരെ ഇഷ്ടം ആവും അത്ര തന്നെ.

ഇനി ഒന്ന്. ചക്യന്മാര്‍ കുറച്ചു കൂടി closed ഗൃപിന്റെ കല ആണല്ലോ കൈകാര്യം ചെയ്യുന്നത്. അപ്പോള്‍ കുറെ കൂടി biased അവന്‍ സാധ്യത കൂടും. മണി മാധവ ചാക്യാരും അമ്മന്നൂര്‍ മാധവ ചാക്യാരും പൈകുളം രാമ ചാക്യാരും മഹാ കേമന്മാര്‍ തന്നെ. അവരെ കൃത്യമായി തുലനം ചെയ്യുന്നത് എങ്ങിനെ എന്ന് അറിയില്ല. അത് തികച്ചും മണ്ടത്തരം ആവും എന്ന് മാത്രം പറയാം. അവര്‍ക്കൊന്നും വേണ്ടത്ര വേദികള്‍ കിട്ടിയിട്ടില്ല താനും. പിന്നെ പ്രശസ്തി, അംഗീകാരം എല്ലാം എങ്ങിനെ കൈവരുന്നു എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ. മട്ടന്നൂര്‍ക്ക് കിട്ടിയ (ലോക) പ്രശസ്തി വേറെ ആര്‍ക്കാണ്‌ കിട്ടിയിരിക്കുന്നത്? അലിപ്പറമ്പിണോ ത്രിത്താലക്കോ അത് കിട്ടിയില്ലല്ലോ!!! പിന്നെ Sreekanth V Lakkidi പറഞ്ഞതില്‍ ഒരു അനുബന്ധം ചേര്‍ക്കട്ടെ. ചച്ചു കഴിഞ്ഞേ കൂത്തുള്ളൂ എന്നും ഭട്ടന്‍ തമ്പുരാന്‍ പറഞ്ഞിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അവരുടെ കേമത്തം നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ എത്രയോ മുകളില്‍ ആണ്. ഒന്ന് നിസ്സംശയം പറയാം. സാത്വികാഭിനയം കൊണ്ടു ഒരു മൂന്നു തലമുറയെ എങ്കിലും ശരിക്കും "ഞെട്ടിച്ച" ഒരു കലാകാരന്‍ ആയിരുന്നു മണി മാധവ ചാക്യാര്‍. പിന്നെ കുശുംപിന്റെയും കുന്നയ്മയുറെയും തൊഴുത്തില്‍ കുത്തിന്റെയും മറ്റും കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. അതൊന്നും നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ട. അതൊക്കെ എല്ലാ (ചാക്യാര്‍) കുടുംബത്തിലും ഉണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം.

മന്ത്രാങ്കം കൂത്തിനെ കുറിച്ച് തുടങ്ങിയ ചര്‍ച്ച മന്ത്രാങ്കം കൂത്തിന്റെ പ്രാധാന്യതോടൊപ്പം ആദ്യ ഭാഗത്തില്‍ കേരളചരിത്രത്തിലൂടെ തളിപ്പറമ്പ് ഗ്രാമത്തിന്‍റെ പ്രത്യേകതകളും മാണി മാധവ ചാക്യാരുടെ പ്രാഗല്ഭ്യത്തിലും വെളിച്ചം വീശുന്നതായി.  രണ്ടാം ഭാഗത്തില്‍ കൂടിയാട്ടത്തിലെയും കഥകളിയിലെയും ആംഗികാഭിനയ ശൈലിയെ കുറിച്ചും വിവിധ ചാക്യാര്‍ കുടുംബങ്ങളിലെ ശൈലീഭേടങ്ങളെ കുറിച്ചും ചര്‍ച്ചചെയ്തു. മന്ത്രാങ്കം കൂത്തിനെ കുറിച്ചു തീര്‍ച്ചയായും നല്ല അറിവുകള്‍ പങ്കുവച്ച ചര്‍ച്ചയായിരുന്നു ഇത്.

 

embed video powered by Union Development


free joomla templatesjoomla templates
2024  Aswadanam.com   globbers joomla template