Sree GuruNaa Palithosmi - Raga Paadi - Dr. S Ramanathan

Category: Sangeetham
Published on Saturday, 05 July 2014 22:57
Written by Parvathi Ramesh
Hits: 4092

       

പാടി എന്ന രാഗം കേരളത്തിനു വളരെ സുപരിചിതമായൊരു രാഗമാണ്. കഥകളി സംഗീതത്തിൽ വളരെ സാധാരണമായി ഉപയോഗിച്ചുവരുന്നൊരു രാഗമാണ് പാടി. അത്രത്തോളം ഈ രാഗം കർണ്ണാടകസംഗീതത്തിൽ കച്ചേരിമേടകളിൽ സാധാരണമായി കേട്ടുവരുന്ന ഒരു രാഗമല്ല താനും. ഇവിടെ മുത്തുസ്വാമി ദീക്ഷിതരുടെ പാടി രാഗത്തിൽ ചിട്ടപ്പെടുത്തിയ  " ശ്രീ ഗുരുണാ പാലിതോസ്മി " എന്ന കൃതി ഡോ. എസ്.രാമനാഥൻ പാടി കേൾക്കാം.  

കഥകളി സംഗീതത്തിൽ പാടി രാഗം ഹരികാംബോജി ജന്യമായി പറയുമ്പോൾ,  കർണ്ണാടക സംഗീതത്തിൽ അത് മായാമാളവഗൗള ജന്യമായാണ് അറിയപ്പെടുന്നത്. കഥകളിപ്പാടിയോട് ഒരു വിദൂരസാദൃശ്യം പോലുമില്ലാതെ, മലഹരിയോട് അടുപ്പം കാണിച്ചുകൊണ്ട് പാടി രാഗം.

 
Click to download in MP3 format (8.76MB)
 
പാടിയത് - ഡോ. എസ്. രാമനാഥൻ
വയലിൻ - ചാലക്കുടി.എൻ.എസ്.നാരായണസ്വാമി
മൃദംഗം - മന്നാർഗുഡി ഈശ്വരൻ
 
( Collection of Dr. T S Madhavan Kutty )