പെരുവനം പൂരം : ഏപ്രില്‍ 01 2012, ഞായര്‍ :പാണ്ടി മേളം

Category: Melam
Published on Tuesday, 03 April 2012 19:14
Hits: 5761

( വിവരണം : നാരായണന്‍ മടങ്ങര്‍ള്ളി Narayanettan Madangarli )        

പഞ്ചാരി തുടങ്ങിയാല്‍ പത്തു നാഴിക എന്നാണ് ചൊല്ല്.
പെരുവനം നടവഴിയിലെ പൂരങ്ങള്ക്ക്ത പണ്ട് രാജാവ് കല്പ്പിചുഇറക്കിയ തിട്ടൂരം ഉണ്ട് പോലും.... അത് പ്രകാരം പ്രധാന മൂന്നു പൂരങ്ങള്‍, ആറാട്ടുപുഴ ശാസ്താവിന്റെ ഇറക്ക പാണ്ടി ,ഊരകത്തിന്റെ പഞ്ചാരി, ചെര്പ്പി ന്റെ പഞ്ചാരി. പിന്നിടാനു ചാത്തക്കുടവും, ഷാരിക്കല്ഉംട ഒക്കെ ചേര്ന്നപത്‌... മറ്റു ദേവിദേവന്മാര്ക്ക്ത വിളക്കിനെഴുന്നെള്ളിപ്പ് – മതിലക്കകത്തു.

കുറെ ഏറെ കാലം ആയി...... രണ്ടു കയറ്റവും രണ്ടു ഇറക്കവും – ഇതാണ് കണക്ക്, ഈഇയിടെയായി കയറ്റം ഒന്ന് കൂടി, ഷാരിക്കല്‍ ഭഗവതിടെ.

ഇന്നലെ പെരുവനം ശങ്കരനാരായണന്റെ കയറ്റ പഞ്ചാരിമേളതോട് കൂടി
പൂരം തുടങ്ങി വൈകുന്നേരം ആര് മണിയോടെ മേളം കലശിച്ചു.എണ്ണങ്ങള്‍ കൊട്ടി തീര്ത്തട മേളം. ഒരു ആനപ്പുറത്തു . അര മണിക്കൂര്നഗകം ആറട്ട്പുഴ ശാസ്താവ് ഏഴു എണ്ണം പറഞ്ഞ്ഹ ആനകളും – പെരുവനം കുട്ടന്റെ പാണ്ടിയോടും കൂടി ചെമ്പട കൊട്ടി തുടങ്ങിര്ന്നു .

ഇതേ സമയം ചാത്തക്കുടം ശാസ്താവ്, ഏഴു ആനകളോടു കൂടി – സതീശന്റെ പന്ചാകരിയോടുംകൂടി, തൊട്ടിപ്പാള്‍ ഭഗവതിയെ യും കൂട്ടി കയറാന്‍ തുടങ്ങിയിരുന്നു...
ഇറക്ക പാണ്ടി യും കയറ്റ പഞ്ചാരിയും നടവഴിയില്‍ നേരക്നേര്‍ - ഒരാള്‍ ഇറക്കം തുടങ്ങിട്ടെ ഉള്ളൂ മറ്റേ ആള്‍ കയറ്റം തുടങ്ങിട്ടെ ഉള്ളൂ.... ഇടയില്‍ പുരുഷാരം തിങ്ങാന്‍ തുടങ്ങി, ഇരു ഭാഗത്തും ഉള്ള തറകളില്‍ സ്ത്രീ കളും കുട്ടികളും ഒക്കെ ആയി നല്ല തിരക്ക് തന്നെ.
പഞ്ചാരി പതികാലത്തിലേക്ക് പ്രവേശിച്ചതും..., ശകത്തിയായ കാറ്റൊടും, ഇടി, മിന്നലുകലോടും കൂടി നല്ല മഴ... പഞ്ചാരി പതികാലം കഷ്ടിച്ച്ഹു തീര്ത്തു നിര്ത്തി . മഴയെ കൂസാതെ കുട്ടന്റെ പാണ്ടി പതികാലം അവസാനിപ്പിച്ചു.

 


(കൂടുതല്‍ വിവരണങ്ങള്‍ താഴെ ഉള്ള കമന്‍റുകളില്‍ നിന്നും )